തിരുവനന്തപുരം. സിഡിറ്റ് ജീവനക്കാരിയും മാധ്യമ പ്രവർത്തകയുമായ യുവതിയെ കെണിയിൽപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചതിന് മുഖ്യമന്ത്രിയുടെ പ്രതിവാരാ പരിപാടിയായ നാം മുന്നോട്ടിന്റെ പ്രൊഡ്യൂസർ സബ്നേഷിനെ അവസാന നിമിഷം വരെ സംരക്ഷിച്ചത് സിപിഎം. ഉന്നതരുടെ അറിവോടെയാണ് സബ്‌നേഷിനെതിരെ ഇതുവരെ നടപടി സ്വീകരിക്കാതെ മുന്നോട്ടു പോയതെന്ന് വ്യക്തമാക്കി. ഇന്നലെ മറുനാടൻ വാർത്ത നൽകും വരെ ഈ വിഷയത്തിൽ യാതൊരു നടപടിയും കൈക്കൊണ്ടിരുന്നില്ല. എന്നാൽ, പീഡന വിവരം വ്യക്തമാക്കുന്ന വാർത്ത മാറുനാടൻ പുറത്തുവിട്ടതോടെ ഗത്യന്തരമില്ലാതെ സിഡിറ്റിൽ നിന്നും പീഡന വീരനെ പുറത്താക്കി മുഖം രക്ഷിക്കുകയായിരുന്നു അധികൃതർ ചെയ്തത്.

സിഡിറ്റ് മാനേജുമെന്റ്  ഇന്നലെ രാത്രി തിരക്കിട്ടാണ് സബ്നേഷിനെ പുറത്താക്കുന്നുവെന്ന ഉത്തരവ് പുറത്തിറക്കിയത്. സിഡിറ്റ് രജിസ്റ്റാർ ജയരാജൻ ഒപ്പിട്ട ഉത്തരവ് ഫാക്സ് മുഖാന്തിരമാണ് സബ്നേഷ് ജോലി ചെയ്യുന്ന ഗോർക്കി ഭവനിലെ ഓഫീസിൽ ലഭിച്ചത്. ഓഫീസിൽ ഫാക്സ് എത്തുമ്പോഴേക്കും രാത്രി ഡ്യൂട്ടിയിലുള്ള ഒന്നോ രണ്ടോ ജീവനക്കാർ മാത്രമാണ് ഓഫീസിൽ ഉണ്ടായിരുന്നത്. മറുനാടൻ വാർത്ത നൽകും വരെയും സബ്നേഷിനെതിരെ നടപടി എടുക്കാതിരിക്കാൻ സിഡിറ്റ് രജിസ്റ്റാർക്ക് മേൽ കടുത്ത സമ്മർദ്ദമാണ് ഉണ്ടായിരുന്നത്. ടി എൻ സീമയുടെ ഭർത്താവും പാർട്ടിയുടെ സന്തത സഹചാരിയുമായ ജയരാജിന് ജനുവരിയിൽ കിട്ടിയ പരാതി നടപടി എടുക്കാതെ നീട്ടി കൊണ്ടു പോയത് അതു കൊണ്ടു തന്നെയാണ്. സിപിഎമ്മിന്റെ രണ്ട് ഉന്നത നേതാക്കൾ സബ്നേഷിനെതിരെ നടപടി എടുക്കരുതെന്ന് ആവിശ്യപ്പെട്ട് രംഗത്ത് ഉണ്ടായിരുന്നു.

മറുനാടനിൽ വാർത്ത വന്നയുടൻ മുഖ്യമന്ത്രിയുടെ ഓഫീസും സംഭവത്തിൽ ഇടപെട്ടു. കൂടാതെ വാർത്ത വന്നതു കണ്ട പാർട്ടി നേതാക്കൾ സിഡിറ്റിന്റെ മുഖം രക്ഷിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ നാം മുന്നോട്ട് പരിപാടിയുടെ സഹ പ്രൊഡ്യൂസർ ആയ മുൻ മാധ്യമ പ്രവർത്തകയാണ് പീഡന ശ്രമത്തിന് വിധേയായ വനിത മാധ്യമ പ്രവർത്തകയെ ഇടപ്പഴിഞ്ഞിയിലെ സബ്നേഷിന്റെ വീട്ടിൽ എത്തിച്ചത്. ഇവിടെ വച്ചായിരുന്നു ആദ്യ പീഡന ശ്രമം നടന്നത്.

വൈകുന്നേരം വീട്ടിലെത്തിയപ്പോൾ കണ്ട സബ്നേഷിനെയല്ല രാത്രി പെൺകുട്ടി കണ്ടത്. തന്റെ കൂട്ടുകാരിയോടൊപ്പം കുടിച്ചു കൂത്താടി ലൈംഗിക വൈകൃത്യങ്ങൾ കാണിക്കുന്നു. ഒരു ഘട്ടത്തിൽ കടന്നു പിടിച്ചപ്പോൾ കുതറി രക്ഷപ്പെട്ട പെൺകുട്ടി ബഹളം വെച്ചപ്പോൾ മാത്രമാണ് സബനേഷ് അടങ്ങിയതെന്ന് സിഡിറ്റ് രജിസ്റ്റാർക്ക് കിട്ടിയ പരാതിയിൽ പറയുന്നു. പിന്നീട് പെൺകുട്ടിയ പ്രലോഭിപ്പിക്കാൻ ഇരുവരും തന്റെ മുന്നിൽ വെച്ച് ലൈഗീക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും പരാതിയിൽ ഉണ്ട്. നിർബന്ധിച്ചു മദ്യം കുടിപ്പിക്കാനും ശ്രമം ഉണ്ടായി. പിന്നീട് വഴങ്ങാതെ വന്ന തന്നെ റൂമിൽ കയറ്റി കതകടച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. താൻ കുതറി ഓടിയതിനാൽ ആ ശ്രമം വിജയച്ചില്ല.

ഇക്കാര്യം പുറത്തതു പറഞ്ഞാൽ വകവരുത്തുമെന്ന് സബ്നേഷും സഹപ്രവർത്തകയും ഭീക്ഷണിപ്പെടുത്തി ഒപ്പം ജോലി കളയിക്കുമെന്നും പറഞ്ഞപ്പോൾ പരാതി പെടുന്നതിൽ നിന്ന പിൻവാങ്ങുകയായിരുന്നുവെന്ന് പീഡന ശ്രമത്തതിന് ഇരയായ പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. ഭീഷണിപ്പെടുത്തതി വീണ്ടും പീഡിപ്പിക്കാൻ ശ്രമം നടന്നു. ഇതിന് വഴിയൊരുക്കി കൊടുത്തത് തന്റെ സഹപ്രവർത്തക തന്നെ. പിന്നീട് കോട്ടയംകാരിയായ ഇത് സഹപ്രവർത്തക ജനുവരി ആദ്യവാരം കെണിയിൽപെടുത്താൻ ശ്രമിച്ചപ്പോൾ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. തന്റെ മാനവും ജീവനും അപകടത്തിലാണന്ന് മനസിലാക്കിയാണ് ജനുവരി മധ്യത്തോടെ പരാതി നൽകിയതെന്നും പെൺകുട്ടി സഹപ്രവർത്തകരോടു പറഞ്ഞു.

പരാതി നൽകിയ പെൺകുട്ടിയെ ആദ്യം പിൻതിരിപ്പിക്കാൻ സി ഡിറ്റിലെ ഉന്നതർ ശ്രമിച്ചുവെന്നാണ വിവരം. എന്നാൽപിൻവലിക്കില്ലന്ന് മനസിലായതോടെ ഫെബ്രുവരി ആദ്യം സിഡിറ്റ് രജിസ്റ്റാർ പരാതിതൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയാൻ ചുമതലപ്പെട്ട സമിതിക്ക് മുൻപാകെ കൈമാറി. സമിതിക്ക് മേലും ഉന്നത രാഷ്ട്രീയ സമ്മർദ്ദം ഉണ്ടായിരുന്നുവെന്നാണ് വിവരം. എന്തായാലും ഒരാഴ്ച നീണ്ട സിറ്റിങ് പൂർത്തിയാക്കി നടപടി നിർദ്ദേശിച്ച് സമിതി ഒരു മാസം മുൻപ് റിപ്പോർട്ട് നൽകി. എന്നിട്ടും നടപടി എടുക്കാനോ പരാതി പൊലീസിന് കൈമാറാനോ സിഡിറ്റ് അധികൃതർ തയ്യാറാകാതിരുന്നത് രാഷ്ട്രീയം സമ്മർദ്ദം കൊണ്ടാണ്.

പ്രതികൂട്ടിൽ നിൽക്കുന്ന സബ്നേഷ് കടുത്ത സിപിഎം പ്രവർത്തകനും കണ്ണൂർ സ്വദേശിയുമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് നാം മുന്നോട്ടിന്റെ പ്രൊഡക്ഷൻ ചുമതല സബ്നേഷിനെ ഏൽപ്പിച്ചത്. കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ കാലത്താണ് കണ്ണൂരിലെ ഒരു ഉന്നത സി പി എം നേതാവിന്റെ ശുപാർശയിൽ സബ്നേഷ് ജോലിക്ക കയറുന്നത്. ജോലിയിൽ കയറി ഒരു വർഷത്തിനിടെ സ്വാഭാവ ദൂഷ്യവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നുവെങ്കിലും ആരും രേഖാമൂലം പരാതി നൽകാത്തതിനാൽ സബ്നേഷിനെതിരെ നടപടി വന്നില്ല. സിപിഎമ്മിലെ ചില ഉന്നത നേതാക്കൾപരാതി പിൻവലിക്കാൻ ഇരയായ പെൺകുട്ടിക്ക് ചില വാഗദാനങ്ങൾ നൽകിയെന്നുംപറഞ്ഞു കേൾക്കുന്നു. ഇതിനിടെ നീതി കിട്ടിയില്ലെങ്കിൽ മുഖ്യമന്ത്രിക്ക് നേരിട്ടു പരാതി നൽകാനാണ് പീഡന ശ്രമത്തിന് വിധേയായ പെൺകുട്ടിയുടെ ശ്രമം. പെൺകുട്ടി രേഖാമൂലം പരാതി നൽകിയിട്ടും നാം മുന്നോട്ടിന്റെ പ്രൊഡ്യൂസർ സ്ഥാനത്ത് നിന്ന് സബ്നേഷിനെ മാറ്റാത്തത് ജീവനക്കാർക്ക് ഇടയിലും ചർച്ചയായിരുന്നു

സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനും ജനതാൽപര്യം അറിയുന്നതിനും പരാതി പരിഹാരത്തിനുമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന ടെലിവിഷൻ പരിപാടി 'നാം മുന്നോട്ട്' എന്ന ടെലിവിഷൻ പരിപാടിയുടെ സംപ്രേഷണം കഴിഞ്ഞ ഡിസംബർ 31 നാണ് തുടങ്ങിയത്.. സംവാദ സ്വഭാവമുള്ള പരിപാടിയുടെ ദൈർഘ്യം അരമണിക്കൂറാണ്. ദൂരദർശൻ ഉൾപ്പടെ എട്ട് ചാനലുകളിലാണ് ഈ പരിപാടി സംപ്രേഷണം ചെയ്യുന്നത്..ആറന്മുള എംഎൽഎ വീണ ജോർജ് അവതാരകയാകും. വിദഗ്ധ പാനലിനൊപ്പം സാമൂഹ്യ, സാംസ്‌കാരിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖരും സംവാദത്തിൽ പങ്കാളിയാകുന്നുണ്ട്

തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ തയാറാക്കിയിരിക്കുന്ന പ്രത്യേക സ്റ്റുഡിയോയിൽവച്ചാണ് പരിപാടി ഷൂട്ട് ചെയ്യുന്നത്.കേരളത്തിലെ സാമൂഹിക, സാംസ്‌കാരിക, വികസന വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് ഓരോ എപ്പിസോഡും ചിത്രീകരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട നാലംഗ വിദഗ്ധ ടീം പാനലായി പ്രവർത്തിക്കുന്നുണ്ട്്.. ഇവർക്ക് പുറമെ ചർച്ച ചെയ്യുന്ന വികസന വിഷയവുമായി ബന്ധപ്പെട്ട പ്രേക്ഷകരും പരിപാടിയുടെ ഭാഗമായിരിക്കും.