- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർ ലൈൻ സാമൂഹികാഘാത പഠന സർവ്വേ കണ്ണുരിൽ നടത്തുക സിപിഎം കാവലിൽ; ലക്ഷ്യം പ്രാദേശിക എതിർപ്പുകളെയും അടിച്ചമർത്തൽ; മാടായിപ്പാറയിലെ കുറ്റിപറിക്കൽ പശ്ചാത്തലത്തിൽ സിപിഎമ്മിന് ഇത് അഭിമാന പ്രശ്നം; തിണ്ണ മിടുക്കിൽ എല്ലാം ശരിയാക്കാൻ നീക്കം; കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ വിവരങ്ങളും ഭൂമിയുടെ സർവ്വേ നമ്പരും മൊബൈൽ ആപ്പിലേക്ക്
കണ്ണൂർ: കെ.റെയിൽ കോർപറേഷന്റെ സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹികാഘാത കണ്ണൂരിൽ നടക്കുക അതിശക്തമായ സിപിഎം സുരക്ഷയോടെ. പാർട്ടി ഗ്രാമമായ പയ്യന്നൂർ മുതൽ ചിറക്കൽ വരെയുള്ള 24 വില്ലേജുകളിലാണ് സാമൂഹികാഘാത സർവേ നടത്തുന്നത്. എന്നാൽ ഇവിടങ്ങളിൽ യാതൊരു എതിർപ്പോ പ്രതിഷേധമോ ഒഴിവാക്കാനാണ് സിപിഎം സംരക്ഷണം നൽകുന്നത്.
മാടായിപ്പാറയിൽ യു.ഡി.എഫ് സർവേ കുറ്റിപറിച്ചെടുക്കുന്നസമരം തുടരുന്ന പശ്ചാത്തലത്തിൽ സാമൂഹികാഘാത പഠന സർവ്വേ നടത്തിയെടുക്കേണ്ടത് സിപിഎമ്മിന്റെ രാഷ്ട്രീയാഭിമാന പോരാട്ടങ്ങളിലൊന്നാണ്. സാമൂഹികാഘാത സർവ്വേയുടെ തുടക്കം കണ്ണുരിൽ നിന്നാകട്ടെയെന്ന് സർക്കാർ നിശ്ചയിച്ചത് സിപിഎമ്മിന്റെ തിണ്ണ ബലത്തിന്റെ തണലിലിൽ സർവ്വേ അനായസമായി നടത്താമെന്നാണ് കണക്കുകൂട്ടൽ ഇതിനിടെ സിൽവർ ലൈൻ സാമൂഹികാഘാത പഠന വിവരങ്ങൾ മൊബെൽ ആപ്പിൽ ലഭ്യമാക്കേണ്ട കാര്യങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്.
സിൽവർ ലൈൻ പദ്ധതിയുമായി നടത്തുന്ന സാമൂഹിക ആഘാത റിപ്പോർട്ടിന്റെ വിവരങ്ങൾ ശേഖരിച്ചു വയ്ക്കാൻ ഒരു പ്രത്യേക മൊബെൽ ആപ്‌ളിക്കേഷൻ തന്നെയാണ് സർവ്വേ ഏജൻസി രൂപീകരിച്ചത്. കുടിയൊഴിപ്പിക്കപ്പെടുന്ന വ്യക്തികളുടെ വിവരങ്ങൾ ഭൂവിവരങ്ങൾ എന്നിവ വളരെ രഹസ്യ സ്വഭാവത്തോടെ ഇതിൽ സുക്ഷിക്കും.കൊ വിഡ് രോഗികളുടെ ഡാറ്റ സ്പിംഗള റിലൂടെ ചോർന്നത് വലിയ രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിൽ വളരെ സുക്ഷ്മതയാണ് മൊബൈൽ ആപ്പ് കൈകാര്യം ചെയ്യുന്നത് ഇതിനിടെ സാമുഹികാഘാത സർവ്വേ നടത്തുന്നതിനായി കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഓഫിസ് തുറക്കാൻ നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.എത്രയും പെട്ടന്ന് സർക്കാരിന് നിഷ്പക്ഷ റിപ്പോർട്ട് സമർപ്പിക്കുകയാണ് ലക്ഷ്യമെന്ന് സോഷ്യൽ വളൻ ഡിയർ ഹെൽത്ത് സർവീസസ് മേധാവി സാജു 'കെ.ഇട്ടി പറഞ്ഞു.
കണ്ണൂർ ജില്ലയിൽ കെ റെയിൽ കോർപറേഷന്റെ സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠന സർവ്വേ നിശ്ചയിച്ച ദിവസം തുടങ്ങിയില്ല കഴിഞ്ഞ 15 ന് സർവ്വേ ആരംഭിക്കുമെന്നാണ് കൺസൾട്ടൻസി ഏജൻസി അറിയിച്ചിരുന്നത്. എന്നാൽ കുടിയൊഴിപ്പിക്കുന്ന വീടുകളിൽ വിതരണം ചെയ്യുന്ന ചോദ്യാവലിയിൽ ചില ഭേദഗതികൾ വരുത്തിയതു കാരണമാണ് ഏജൻസി സർവ്വേ തീയതി നീട്ടിയത്.ഈ മാസം 20 ന് സാമുഹികാഘാത പഠന സർവ്വേ തുടങ്ങാനാണ് തീരുമാനം.
കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഷ്യൽ വളന്റിയർ ഹെൽത്ത് സർവീസസ് എന്ന സ്ഥാപനമാണ് സാമുഹിക്കാഘാത പഠന സർവ്വേ നടത്തുന്നത്. നുറു ദിവസത്തിനകം പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഇവർ സർക്കാരുമായുണ്ടാക്കിയ കരാർ. പയ്യന്നുർ മേഖലയിലെ 13 വില്ലേജുകളിലാണ് ആദ്യം സർവ്വേ നടത്തുക ഇതിനായി 24 വളൻ ഡിയർ മാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഏജൻസി പ്രതിനിധികളും വളൻ ഡിയർമാരും ചേർന്ന് ഒരു ദിവസം പത്തു വീടുകൾ കേന്ദ്രീകരിച്ചാണ് സർവ്വേ നടത്തുക ആകെ 5000 ഭൂഉടമകളിൽ നിന്നാണ് കണ്ണൂർ ജില്ലയിൽ സാമുഹികാഘാത റിപ്പോർട്ട് ശേഖരിക്കേണ്ടത്. 25 ദിവസത്തിനുള്ളിൽ ഇതു ശേഖരിക്കാൻ കഴിയുമെന്നാണ് ഏജൻസിയുടെ വിശ്വാസം. ഇതിനു ശേഷം കരട് റിപ്പോർട്ട് ഓരോ വില്ലേജിലും പബ്‌ളിക് ഹിയറിങ്ങിന് വയ്ക്കും.
ഇവിടെ നിന്നും വീണ്ടും പൊതുജനങ്ങളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും ലഭിക്കുന്ന ഫീഡ്ബാക്ക് കൂടി രേഖപ്പെടുത്തിയാണ് അന്തിമ റിപ്പോർട്ട് ഡ്രാഫ്റ്റ് ചെയ്യുക. ഓരോ വില്ലേജിലും പ്രാദേശിരമായി അറിയാവുന്നവരെയാണ് ഇപ്പോൾ വളൻ ഡിയർമാരായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇവർ ഓരോ ദിവസവും നൽകുന്ന ഡാറ്റകൾ സോഫ്റ്റ് വെയറിൽ സേവ് ചെയ്യുന്നതിനായി പ്രത്യേക ടെക്‌നിക്കൽ ടീം തന്നെ പ്രവർത്തിക്കുന്നുണ്ട്. പയ്യന്നുർ മുതൽ ചിറക്കൽ വരെയുള്ള 24 വില്ലേജുകളാണ് സർവേയുടെ ആദ്യഘട്ടത്തിൽ വരിക.
വ്യക്തികളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ കൃത്യതയോടെ സർക്കാരിലെത്തിക്കുകയാണ് ഏജൻസിയുടെ ലക്ഷ്യം. ഏകദേശം 10 ലക്ഷം രൂപയാണ് സാമുഹികാഘാത സർവ്വേയ്ക്കുള്ള ചെലവ്. കേരളം മുഴുവൻ ചർച്ച ചെയ്യുന്ന വിവാദ വിഷയമായതിനാൽ സമയപരിധിക്കു മുൻപേ തന്നെ സർവ്വേ പൂർത്തീകരിക്കാനാണ് ശ്രമം. കണ്ണുരിൽ സാമൂഹികാഘാത സർവ്വേയുമായി എല്ലാവരും സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കമ്പിനി പ്രതിനിധി പറഞ്ഞു. ഇതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും നിഷ്പക്ഷമായ റിപ്പോർട്ടു നൽകുകയാണ് തങ്ങളെ ഏൽപ്പിച്ച ഉത്തരവാദിത്വമെന്നും കമ്പനി പ്രതിനിധികൾ പറയുന്നു മാടായിപ്പാറയിലടക്കം കെ.റെയിൽ കുറ്റിപ്പഴുതു മാറ്റിയ സംഭവം ഏജൻസി അത്ര കാര്യമാകുന്നില്ല' കുറ്റിയില്ലെങ്കിലും കുഴിമതിയെന്ന നിലപാടാണ് ഈക്കാര്യത്തിൽ സ്വീകരിക്കുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്