- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂഞ്ഞാറിലെ തോൽവിക്ക് കാരണം പാർട്ടി സ്ഥാനാർത്ഥിയെ നിർത്താതിരുന്നത്; വട്ടിയൂർക്കാവിലെ വിഭാഗീയതും കാരണമായി; യഥാർത്ഥ പ്രശ്നങ്ങൾ തൊടാതെ റിപ്പോർട്ട് സമർപ്പിച്ച് തടിതപ്പി സിപിഐ(എം) അന്വേഷണ കമ്മീഷൻ
തിരുവനന്തപുരം: പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ സിപിഐ(എം) തോൽവി ഇരന്നുവാങ്ങുകയായിരുന്നു എന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നിരുന്നു. പാർട്ടി സ്ഥാനാർത്ഥിയെ നിർത്താതെ മറുകണ്ടം ചാടിയെത്തിയവരെ തൃപ്തിപ്പെടുത്താൻ വേണ്ടി സീറ്റ് നൽകി കളഞ്ഞു കുളിച്ചു എന്നാണ് ആക്ഷേപം. വട്ടിയൂർക്കാവിൽ പാർട്ടി സ്ഥാനാർത്ഥി ടി എൻ സീമ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിന്റെ കാരണം പാർട്ടിയിലെ വിഭാഗീയതയാണെന്നും പാർട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തി. എന്നാൽ, യഥാർത്ഥ പ്രശ്‌നങ്ങളിൽ തൊടാതെ തട്ടിക്കൂട്ടി റിപ്പോർട്ട് സമർപ്പിച്ചാണ് പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ തടിയെടുത്തത്. രണ്ട് മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് ചുമതലക്കാരുടെ വീഴ്ചകളും സംഘടനാപരമായ പോരായ്മകളും എൽഡിഎഫ് സ്ഥാനാർത്ഥികളുടെ കനത്ത പരാജയത്തിനു കാരണമായതായി സിപിഐ(എം). അന്വേഷണ കമ്മിഷനുകളുടെ കണ്ടെത്തൽ. വട്ടിയൂർക്കാവ്, പൂഞ്ഞാർ റിപ്പോർട്ടുകൾ സംസ്ഥാനസമിതിയിൽ അവതരിപ്പിച്ചു. പാലക്കാട്ടെ തോൽവി സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ഞായറാഴ്ച സംസ്ഥാനസമിതിയിൽ അവതരിപ്പിക്കും. റിപ്പോർട്ടുകളിലെ കണ്ടെത്തലുകളുട
തിരുവനന്തപുരം: പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ സിപിഐ(എം) തോൽവി ഇരന്നുവാങ്ങുകയായിരുന്നു എന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നിരുന്നു. പാർട്ടി സ്ഥാനാർത്ഥിയെ നിർത്താതെ മറുകണ്ടം ചാടിയെത്തിയവരെ തൃപ്തിപ്പെടുത്താൻ വേണ്ടി സീറ്റ് നൽകി കളഞ്ഞു കുളിച്ചു എന്നാണ് ആക്ഷേപം. വട്ടിയൂർക്കാവിൽ പാർട്ടി സ്ഥാനാർത്ഥി ടി എൻ സീമ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിന്റെ കാരണം പാർട്ടിയിലെ വിഭാഗീയതയാണെന്നും പാർട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തി. എന്നാൽ, യഥാർത്ഥ പ്രശ്‌നങ്ങളിൽ തൊടാതെ തട്ടിക്കൂട്ടി റിപ്പോർട്ട് സമർപ്പിച്ചാണ് പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ തടിയെടുത്തത്.
രണ്ട് മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് ചുമതലക്കാരുടെ വീഴ്ചകളും സംഘടനാപരമായ പോരായ്മകളും എൽഡിഎഫ് സ്ഥാനാർത്ഥികളുടെ കനത്ത പരാജയത്തിനു കാരണമായതായി സിപിഐ(എം). അന്വേഷണ കമ്മിഷനുകളുടെ കണ്ടെത്തൽ. വട്ടിയൂർക്കാവ്, പൂഞ്ഞാർ റിപ്പോർട്ടുകൾ സംസ്ഥാനസമിതിയിൽ അവതരിപ്പിച്ചു. പാലക്കാട്ടെ തോൽവി സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ഞായറാഴ്ച സംസ്ഥാനസമിതിയിൽ അവതരിപ്പിക്കും. റിപ്പോർട്ടുകളിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പു ചുമതലക്കാരുടെ പേരിൽ നടപടിയുണ്ടായേക്കുമെന്നാണ് സൂചനകൾ.
വട്ടിയൂർക്കാവിലെ തോൽവി സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ.തോമസും പൂഞ്ഞാറിലെ തോൽവി സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബിജോണും പാലക്കാട്ടെ തോൽവി സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റംഗം എം വിഗോവിന്ദനുമാണ് അന്വേഷിച്ചത്. ഈ മൂന്നു റിപ്പോർട്ടുകളും വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിൽ അവതരിപ്പിച്ചിരുന്നു. വട്ടിയൂർക്കാവിലെ തോൽവി സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിൽ തിരഞ്ഞെടുപ്പുകമ്മിറ്റിയുടെ ചുമതലക്കാരായിരുന്ന ജില്ലാ സെക്രട്ടേറിയറ്റംഗം ബി.എസ്.രാജീവ്, മുൻ മേയർ കെ.ചന്ദ്രിക എന്നിവർക്കെതിരെ വിമർശനമുണ്ട്.
കെ.മുരളീധരനും കുമ്മനം രാജശേഖരനുമെതിരെ മൽസരിച്ചു പിന്നിലായ സംസ്ഥാനകമ്മിറ്റി അംഗം ടി.എൻ.സീമ കമ്മിഷൻ റിപ്പോർട്ട് ശരിവച്ചുകൊണ്ട് തന്റെ അനുഭവങ്ങൾ സംസ്ഥാനകമ്മിറ്റിയിൽ അവതരിപ്പിച്ചു. അതേസമയം, തിരുവനന്തപുരത്തു നിന്നു സംസാരിച്ചവർ റിപ്പോർട്ടിലെ നിഗമനങ്ങളെ ഭാഗികമായാണ് അംഗീകരിച്ചത്. തിരഞ്ഞെടുപ്പ് രംഗത്ത് തീവ്രമായി നിൽക്കുമ്പോൾ ചെയ്യേണ്ട പല കാര്യങ്ങളും വട്ടിയൂർക്കാവിൽ ചെയ്തില്ലെന്ന നിഗമനമാണു കമ്മിഷന്റേത്. മുരളിയും കുമ്മനവും തമ്മിലാണു മൽസരം എന്ന നില ആദ്യം മുതലുണ്ടായി. ഇതിനെ മറികടക്കാൻ കാര്യമായി ഒന്നും ചെയ്തില്ല. ന്യൂനപക്ഷവോട്ട് ആർജിക്കാനുള്ള ശ്രമം നടന്നില്ല.
കുമ്മനത്തിന്റെ സ്ഥാനാർത്ഥിത്വം വഴി ഇത് എൽഡിഎഫ് സ്ഥാനാർത്ഥിക്കു കിട്ടാനുള്ള സാധ്യത ഉണ്ടായിരുന്നു. പ്രചാരണരംഗത്ത് കാര്യമായ പോരായ്മ ഉണ്ടായി. തിരഞ്ഞെടുപ്പിന്റെ ചുമതല വഹിച്ചിരുന്ന ബി.എസ്.രാജീവ്, മുന്മേയർ കെ.ചന്ദ്രിക എന്നിവരുടെ പേരെടുത്തു പരാമർശിക്കുന്നു എന്നറിയുന്നു. ത്രികോണ മൽസരത്തിൽ ഓരോ ഘട്ടവും അവലോകനം ചെയ്തുകൊണ്ട് മറുതന്ത്രം മെനഞ്ഞു നീങ്ങണം എന്ന പ്രാഥമികമായ ചുമതല മറന്നു. വിഭാഗീയമായ ചില നീക്കങ്ങളും നടന്നോ എന്നു സംശയിക്കണമെന്ന സൂചനയും റിപ്പോർട്ടിലുണ്ട്. എന്നാൽ, ജയിക്കാൻ കഴിയുന്ന മണ്ഡലമായിരുന്നില്ല വട്ടിയൂർക്കാവ് എന്നാണു പിരപ്പൻകോട് മുരളി ചൂണ്ടിക്കാട്ടിയത്. വീഴ്‌ച്ചകൾ, അതേസമയം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ തള്ളിയില്ല. മന്ത്രി കടകംപള്ളി സുരേന്ദ്രൻ സംസാരിച്ചില്ല.
പൂഞ്ഞാറിലെ തോൽവിക്ക് പാർട്ടി ഏരിയാ കമ്മിറ്റി മൊത്തത്തിൽ ഉത്തരവാദിയാണെന്നാണ് റിപ്പോർട്ടിലെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ ഏരിയാ കമ്മിറ്റിയംഗങ്ങളോടും വിശദീകരണം തേടണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. പി.സി.ജോർജിന്റെ വിജയത്തിനുവേണ്ടി പാർട്ടിയിലെ ഒരുവിഭാഗം സഹായംചെയ്തുവെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നുണ്ട്. പൂഞ്ഞാറിൽ പാർട്ടി സ്ഥാനാർത്ഥി മൽസരിക്കണം എന്ന ആവശ്യം മറന്നതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പിലാകെ ഉണ്ടായി എന്നാണു റിപ്പോർട്ട്. ജനാധിപത്യ കേരളകോൺഗ്രസിന്റെ സ്ഥാനാർത്ഥിയാണ് അവിടെ എൽഡിഎഫ് ടിക്കറ്റിൽ മൽസരിച്ചത്. ഇതു പാർട്ടി പ്രവർത്തകരെ നിരാശരാക്കി. അതു മുതലെടുക്കാൻ പി.സി.ജോർജിനു സാധിച്ചു.
പാലക്കാട്ടും സംഘടനാവീഴ്ചകൾ പരാജയകാരണമായെന്നാണ് റിപ്പോർട്ടിലെ നിഗമനം. സംസ്ഥാനസമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടുകൾ സംബന്ധിച്ച് ചർച്ച ആരംഭിച്ചു. പൂഞ്ഞാറിലെ തോൽവി സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിനെക്കുറിച്ച് ചർച്ച പൂർത്തിയായതായാണ് സൂചന. വട്ടിയൂർക്കാവ് സംബന്ധിച്ച റിപ്പോർട്ടിനെക്കുറിച്ച് ചർച്ച ആരംഭിച്ചുവെങ്കിലും പൂർത്തിയായിട്ടില്ല. പാലക്കാട് സംബന്ധിച്ച ചർച്ച ഞായാറാഴ്ച നടക്കും.
ശനിയാഴ്ച രാവിലെ കേന്ദ്രകമ്മിറ്റി തീരുമാനങ്ങളുടെ റിപ്പോർട്ടിങ്ങിനു ശേഷമാണ് തിരഞ്ഞെടുപ്പുപരാജയം സംബന്ധിച്ച അന്വേഷണ റിപ്പോർട്ടുകൾ സംസ്ഥാനസമിതിയിൽ അവതരിപ്പിച്ചത്. ബന്ധപ്പെട്ട ജില്ലകളിൽനിന്നുള്ള അംഗങ്ങൾ മാത്രമാണ് തുടർന്നു നടന്ന ചർച്ചയിൽ പങ്കെടുത്തത്. പൂഞ്ഞാർ സംബന്ധിച്ച റിപ്പോർട്ടിലെ നിഗമനങ്ങളെ കോട്ടയം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ അംഗീകരിച്ചപ്പോൾ വട്ടിയൂർക്കാവിലെ തോൽവിക്ക് തിരഞ്ഞെടുപ്പുപ്രവർത്തനത്തിലെ പോരായ്മകളും കാരണമായതായി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വിലയിരുത്തി. എന്നാൽ, വിജയസാധ്യത കുറവുള്ള മണ്ഡലമായിരുന്നു വട്ടിയൂർക്കാവെന്ന് പിരപ്പൻകോട് മുരളി അഭിപ്രായപ്പെട്ടു. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ എന്തു തുടർനടപടി സ്വീകരിക്കണമെന്നതു സംബന്ധിച്ച് ഞായറാഴ്ച ചർച്ചകൾക്കുശേഷം തീരുമാനിക്കും.