- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാശെറിഞ്ഞ് വയൽക്കിളികളെ കൂട്ടിലടയ്ക്കാൻ പുതിയ തന്ത്രവുമായി സിപിഎം; സെന്റിന് വെറും 1500 രൂപ മതിപ്പുവിലയുള്ള സ്ഥലത്തിന് ഓഫർ ചെയ്തത് ലക്ഷങ്ങൾ; സമരത്തിന്റെ അമരക്കാരന്റെ കുടുംബത്തിന്റെ സ്ഥലത്തിന് മാത്രം ലഭിക്കുക ഒന്നരകോടി..! ചുളുവിൽ ലക്ഷങ്ങൾ ഒപ്പിക്കാൻ അവസരം ഒരുങ്ങിയതോടെ തത്വം പറച്ചിൽ മതിയാക്കി സമ്മതപത്രം ഒപ്പിട്ടു നൽകി ഭൂരിപക്ഷവും
കണ്ണൂർ: കീഴാറ്റൂരിലെ വയൽക്കിളി സമരം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളിയായിരുന്നു. ജില്ലാ നേതൃത്വത്തിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും എതിർപ്പ് അവഗണിച്ച് ശക്തമായ സമരവുമായി മുന്നോട്ടു പോയ വയൽക്കിളികളെ കാശെറിഞ്ഞ് കൂട്ടിലടക്കനുള്ള പുതുതന്ത്രം പയറ്റുകയാണ് അധികാരികൾ. ഈ തന്ത്രം വിജയ കാണുന്ന ഘട്ടത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. നെൽവയൽ സംരക്ഷിക്കാനായി സിപിഎം സഖാക്കൾ തന്നെ തെരുവിൽ ഇറങ്ങിയപ്പോൾ അതിന് വലിയ പിന്തുണ ലഭിച്ചിരുന്നു. ഈ സമരം പൊളിക്കുന്നതിന്റെ ഭാഗമായാണ് സിപിഎം പുതിയ മാർഗ്ഗങ്ങൾ തേടുന്നത്. ചെറിയ വിലയുള്ള സ്ഥലത്തിന് ലക്ഷങ്ങൾ നൽകിയാണ് സമരം പൊളിക്കാൻ സിപിഎം രംഗത്തിറങ്ങിയത്. നിർദിഷ്ട ബൈപ്പാസ് പദ്ധതി പ്രദേശത്തെ 58 പേരിൽ 50 പേരും സ്ഥലം ഏറ്റെടുക്കാനുള്ള സമ്മതപത്രം എംഎൽഎ ജെയിംസ് മാത്യുവിന് കൈമാറി. സെന്റിന് 1500 രൂപ മതിപ്പുവിലയുള്ള സ്ഥലത്തിന് വൻതുക ഓഫർ ചെയ്തതോടെയാണ് പലരും സമ്മതപത്രത്തിൽ ഒപ്പിട്ടു നൽകിയത്. നിലവിൽ ഒരു സെന്റ് വയലിന് 4.16 ലക്ഷം രൂപയാണ് ഏറ്റെടുക്കുന്നതിന് സ്ഥലമുടമകൾക്ക് നൽ
കണ്ണൂർ: കീഴാറ്റൂരിലെ വയൽക്കിളി സമരം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളിയായിരുന്നു. ജില്ലാ നേതൃത്വത്തിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും എതിർപ്പ് അവഗണിച്ച് ശക്തമായ സമരവുമായി മുന്നോട്ടു പോയ വയൽക്കിളികളെ കാശെറിഞ്ഞ് കൂട്ടിലടക്കനുള്ള പുതുതന്ത്രം പയറ്റുകയാണ് അധികാരികൾ. ഈ തന്ത്രം വിജയ കാണുന്ന ഘട്ടത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. നെൽവയൽ സംരക്ഷിക്കാനായി സിപിഎം സഖാക്കൾ തന്നെ തെരുവിൽ ഇറങ്ങിയപ്പോൾ അതിന് വലിയ പിന്തുണ ലഭിച്ചിരുന്നു. ഈ സമരം പൊളിക്കുന്നതിന്റെ ഭാഗമായാണ് സിപിഎം പുതിയ മാർഗ്ഗങ്ങൾ തേടുന്നത്.
ചെറിയ വിലയുള്ള സ്ഥലത്തിന് ലക്ഷങ്ങൾ നൽകിയാണ് സമരം പൊളിക്കാൻ സിപിഎം രംഗത്തിറങ്ങിയത്. നിർദിഷ്ട ബൈപ്പാസ് പദ്ധതി പ്രദേശത്തെ 58 പേരിൽ 50 പേരും സ്ഥലം ഏറ്റെടുക്കാനുള്ള സമ്മതപത്രം എംഎൽഎ ജെയിംസ് മാത്യുവിന് കൈമാറി. സെന്റിന് 1500 രൂപ മതിപ്പുവിലയുള്ള സ്ഥലത്തിന് വൻതുക ഓഫർ ചെയ്തതോടെയാണ് പലരും സമ്മതപത്രത്തിൽ ഒപ്പിട്ടു നൽകിയത്.
നിലവിൽ ഒരു സെന്റ് വയലിന് 4.16 ലക്ഷം രൂപയാണ് ഏറ്റെടുക്കുന്നതിന് സ്ഥലമുടമകൾക്ക് നൽകുന്നത്. കഴിഞ്ഞ ദിവസം രണ്ടാം ശനിയാഴ്ച ഓഫീസ് അവധിയായിട്ടും തളിപ്പറമ്പ് തഹസിൽദാറേയും മറ്റ് ഉദ്യോഗസ്ഥരേയും ജില്ലാ കലക്ടർ അടിയന്തിരമായി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് താലൂക്ക് ഓഫീസിൽ സ്ഥലം കൈമാറ്റ സമ്മതപത്രം കൈമാറൽ ചടങ്ങ് സംഘടിപ്പിച്ചത്. ഇനി സജീവമായ വയൽക്കിളി സംഘാംഗങ്ങളുടെ സ്ഥലം മാത്രമാണ് ലഭിക്കാനുള്ളത്.
വയൽക്കിളി സമരത്തിന് നേതൃത്വം നൽകുന്ന സുരേഷ് കീഴാറ്റൂരിന്റെ കുടുംബത്തിന്റെ സ്ഥലത്തിന് മാത്രം ഒന്നരകോടിയിലേറെ തുകയാണ് കണക്കാക്കുന്നത്. ഇപ്പോൾ അനിശ്ചിതകാല വയൽകാവൽ സമരം നടത്തിവരുന്ന വയൽകിളികളെ കടുത്ത പ്രതിരോധത്തിലാക്കിയാണ് എംഎൽഎയുടെയും റവന്യൂ അധികൃതരുടെയും നീക്കം. അതേ സമയം പാരിസ്ഥിതിക വിഷയങ്ങൾ ഉന്നയിച്ച് സമരം ശക്തമായി തുടരാൻ തന്നെയാണ് വയൽക്കിളി സംഘടനയുടെ തീരുമാനം. എന്നാൽ ഭൂരിപക്ഷവും കൈവിട്ട സമരം ഇനി എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന സംശയവും ഇവർക്കുണ്ട്.
ഇക്കഴിഞ്ഞ മാർച്ച് ആറിന് ദേശീയപാത അധികൃതർ കീഴാറ്റൂർ വയൽ അളന്ന് തിട്ടപ്പെടുത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ തടയുമെന്ന് വയൽകിളികളും അവരെ പിന്തുണച്ചുകൊണ്ട് യുവമോർച്ചയും രംഗത്തുവന്നതോടെ ഭൂമി അളക്കാനുള്ള തീയതി മാറ്റി വച്ചിരുന്നു. തർക്കം നടക്കുന്ന സ്ഥലത്ത് നാലരഹെക്ടർ സ്ഥലമാണ് 45 മീറ്റർ വീതിയിൽ ബൈപ്പാസിന് വേണ്ടി ഏറ്റെടുക്കുന്നത്. സമരം പൊളിക്കാനായാൽ തങ്ങളുടെ പാർട്ടിഗ്രാമത്തിൽ തീരാതലവേദനയായി മാറിയ വലിയൊരു പ്രശ്നത്തിൽ നിന്നാണ് സിപിഎമ്മിന് ആശ്വാസം ലഭിക്കുക. നിലവിൽ സമ്മതപ്രതം നൽകിയവരിൽ 45 പേർ കീഴാറ്റൂരിൽ സ്ഥിരതാമസമുള്ള ഭൂവുടമകളും അഞ്ചുപേർ മറ്റിടങ്ങളിൽ കഴിയുന്നവരുമാണ്.
നിർദിഷ്ട ബൈപ്പാസിന് കീഴാറ്റൂർ പ്രദേശത്തെ എന്റെ ഭൂമി കൂടി ഉൾപ്പെടുന്നതായി മനസിലാക്കുന്നു. ആ ആവശ്യത്തിന് ഭൂമി വിട്ടു നൽകാൻ എനിക്ക് സമ്മതമാണ്. ലാന്റ് അക്വിസിഷൻ നടപടി പ്രകാരം പരമാവധി ഭൂമിവില അനുവദിക്കണം , എന്നിങ്ങനെയാണ് സമ്മതപത്രത്തിൽ പറയുന്നത്. കണ്ണൂർ- കാസർഗോഡ്് ദേശീയപാതയിൽ കുപ്പം മുതൽ കുറ്റിക്കോൽ വരെ അഞ്ച് കിലോമീറ്റർ ദൂരത്തിലാണ് ബൈപ്പാസ് നിർമ്മിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാർ മുന്നോട്ട് വച്ച പദ്ധതി പ്രാബല്യത്തിൽ വരുന്ന പക്ഷം കീഴാറ്റൂർ പ്രദേശത്തെ വയലുകളെല്ലാം പൂർണമായി നശിക്കപ്പെടുകയും ജനജീവിതത്തിന് തടസ്സം സൃഷ്ടിക്കപ്പെടുകയും ചെയ്ുമെന്നാണ്യ വയൽക്കിളികളും പരിസ്ഥിതി സംഘടനകളും ചൂണ്ടിക്കാട്ടുന്നത്.
പ്രദേശത്തെ ജനങ്ങൾ സംഘടിക്കുകയും വയൽക്കിളി എന്ന പേരിൽ ഒരു സ്വതന്ത്ര കൂട്ടായ്മ രൂപീകരിച്ച് സമരം ശക്തിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. എൽഡിഎഫ് സർക്കാർ അധികാരത്തിലേറി ആറുമാസം പിന്നിട്ട ശേഷമാണ് വയൽക്കിളി ആദ്യസമരം ആരംഭിക്കുന്നത്. തളിപ്പറമ്പ് നഗരസഭാ പരിധിക്കകത്തുകൂടി കടന്നുപോകുന്ന ബൈപാസ് ലൈൻ അലൈന്മെന്റ് വിജ്ഞാപനം ലഭിക്കുന്നതിനു മുൻപ് അനധികൃത സർവെ നടത്തി മാറ്റാൻ ശ്രമിക്കുന്നതിനെതിരേയായിരുന്നു ആദ്യ ഘട്ട സമരം.
കീഴാറ്റൂർ ഒരു പാർട്ടി ഗ്രാമമായതുകൊണ്ടു തന്നെ തങ്ങളുടെ വയലേലകൾ സംരക്ഷിക്കുക എന്ന ഏക ലക്ഷ്യവുമായി മുന്നിട്ടിറങ്ങിയ ഈ കൂട്ടായ്മയുടെ മുൻനിരയിൽ അണിനിരന്നവർ സി പി എം സഖാക്കൾ തന്നെയായതു പാർട്ടിക്കു വെല്ലുവിളിയായി. വികസന വിരുദ്ധ നിലപാട് സ്വീകരിക്കുന്നവർ ആര് തന്നെയായാലും അവരെ തള്ളിപ്പറയുമെന്ന നിലപാടാണ് വിഷയത്തിൽ സിപിഎം. ജില്ലാ നേതൃത്വം സ്വീകരിച്ചത്. തുടർന്ന് സമരത്തിൽ പങ്കെടുത്ത 11 പാർട്ടി അംഗങ്ങളെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.
കുപ്പം-കുറ്റിക്കോൽ ബൈപ്പാസിനായി സ്ഥലം ഏറ്റെടുത്ത മുൻവിജ്ഞാപനം അട്ടിമറിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെയായായിരുന്നു ഒരു നാട് ഒറ്റക്കെട്ടായി സമര രംഗത്തിറങ്ങിയത്. തളിപ്പറമ്പ് ബൈപ്പാസിന്റെ പുതിയ പ്ലാൻ പ്രകാരം പദ്ധതി നടപ്പിലായാൽ 250 ഏക്കർ നെൽവയൽ നികത്തപ്പെടും. ഇതാണ് കീഴാറ്റൂർ നിവാസികളെ സമരത്തിലേക്ക് നയിച്ചത്. ആദ്യം സ്ഥലമേറ്റെടുത്ത വിജ്ഞാപനം അട്ടിമറിച്ച് കൊണ്ട് സ്വകാര്യ വ്യക്തികളുടെ താൽപ്പര്യത്തിന് സർക്കാർ വഴങ്ങി എന്ന അതിരൂക്ഷമായ ആരോപണമാണ് ഇവർ ഉന്നയിച്ചത്. ഇതിനെതിരേ വയൽക്കിളികൾ എന്ന സംഘടന രൂപീകരിച്ച് പാർട്ടി അംഗങ്ങളടക്കമുള്ളവർ സമരം തുടങ്ങി. പാർട്ടി അണികളോട് സമരത്തിൽ നിന്ന് പിന്മാറണമെന്ന് സിപിഎം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല.
കിഴാറ്റൂരിലെ സമരത്തെ സിപിഎം. അംഗീകരിക്കുന്നില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ തുറന്നുപറഞ്ഞിരുന്നു. സമരം ചെയ്യുന്നവർ പാർട്ടി വിരുദ്ധരെന്നു വരെ ജില്ലാ സെക്രട്ടറി ജയരാജൻ ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞ് സമരനേതാക്കളുടെ മനോവീര്യം തകർക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ചെങ്കൊടി മാത്രം പാറിക്കളിക്കുന്ന ഗ്രാമത്തിൽ ഇത്തരമൊരു പ്രതിഷേധം സിപിഎം. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പാർട്ടി നേതൃത്വം അംഗീകരിക്കാതിരുന്നിട്ടും മാർക്‌സിസ്റ്റ് പാർട്ടി പ്രവർത്തകരും അനുഭാവികളുമായ സമരക്കാരുടെ നിലപാടിൽ മാറ്റം വരുത്താൻ കഴിഞ്ഞതുമില്ല. കുടുംബയോഗങ്ങളിലൂടെയും വിശദീകരണ നടപടികളും അച്ചടക്കവും കാട്ടി പ്രവർത്തകരെ പിൻതിരിപ്പിക്കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു
ജില്ലാ നേതാക്കൾ പങ്കെടുത്ത വിശദീകരണ പൊതുയോഗങ്ങളിലല്ലാം പാർട്ടി ആശയ പ്രചാരണം നടത്തിയെങ്കിലും അത് അണികളിൽ ഏശിയില്ല. നാട്ടിലെ നല്ലൊരു വിഭാഗം യുവാക്കളും സ്ത്രീകളും സമരത്തിന്റെ മുന്നിൽ തന്നെ നിലകൊണ്ടു. സെപ്റ്റംബർ 10-ന് തുടങ്ങിയ നിരാഹാരസമരത്തിന്റെ ഒന്നാംഘട്ടത്തിൽ സുരേഷ് കീഴാറ്റൂർ 12 ദിവസം പൂർത്തിയാക്കിയപ്പോഴേക്കും പൊലീസ് അറസ്റ്റു ചെയ്തു നീക്കി. തുടർന്ന് കർഷകത്തൊഴിലാളിയായ നമ്പ്രാടത്ത് ജാനകി അറുപത്തിയെട്ടാം വയസ്സിൽ നെൽവയലിനുവേണ്ടി പോരാട്ടത്തിറങ്ങി. ജാനകിയുടെ നിരാഹാരസമരത്തിൽ പാർട്ടി നേതൃത്വത്തിന് അടിതെറ്റി.
സിപിഎം നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടൽ ഉള്ളതുകൊണ്ടാവണം ബുദ്ധിജീവികളും സമരപ്പന്തലിൽ നിന്ന് ഒഴിഞ്ഞു നിന്നു. ഉന്നയിച്ച പ്രശ്നത്തിന്റൈ തീവ്രതയും സ്വാഭാവികമായ ന്യായവശങ്ങളും മൂലം അനുദിനം സമരത്തിന് പിന്തുണ ഏറിവന്നു. പാർട്ടിയേക്കാൾ പ്രധാനം വയൽ ആണെന്ന പ്രഖ്യാപനം സിപിഎമ്മിന്റെ പ്രത്യയശാസ്ത്രപരമായ അടിത്തറ ഇളക്കുന്നതായിരുന്നു.