- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂടുതൽ അക്രമം അരങ്ങേറുന്നത് പിണറായിയിൽ; പാർട്ടി ഗ്രാമങ്ങളിൽ മറ്റ് ആശയക്കാരെ കുടുംബത്തോടെ നശിപ്പിക്കുന്നുവെന്നും ബിജെപി; പ്രതിരോധിക്കാൻ സിപിഐ(എം); കണ്ണൂരിൽ അക്രമത്തിന് ഇടതിനും പിരിവാറിനും തുല്യ പങ്കാളിത്തമാണുള്ളതെന്ന് കെപിസിസി
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിൽ നിന്നും പൗരാവകാശത്തിനു വേണ്ടി ബിജെപി. സമരപരിപാടി ആരംഭിക്കുന്നു. സംസ്ഥാനത്തും കണ്ണൂർ ജില്ലയിലും ഏറ്റവും അധികം അക്രമം അരങ്ങേറുന്നത് മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണെന്ന് പ്രചാരണം ഉയർത്തിക്കാട്ടിയാണ് ബിജെപി സമര പരിപാടിക്കൊരുങ്ങുന്നത്. എതിർ പരിപാടിയുമായി ഈ മാസം 20 മുതൽ 30 വരെ ആർഎസ്എസ് അക്രമങ്ങൾക്കെതിരായി സിപിഐ.(എം.) ഉം മേഖലാ ജാഥകൾ സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തൊട്ടാകെ ഈ പരിപാടി സംഘടിപ്പിക്കുന്നുണ്ടെങ്കിലും കണ്ണൂർ ജില്ലയാണ് സിപിഐ.(എം.) ന്റെ മുഖ്യ ലക്ഷ്യം. ബിജെപി. ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ സിപിഐ.(എം.) നെതിരെ ആർ.എസ്.എസിനേയും ബിജെപി.യേയും ഇളക്കി വിട്ട് അക്രമം നടത്തുകയാണെന്നാണ് അവരുടെ ആരോപണം,. എന്നാൽ ഈ രണ്ട് കക്ഷികളുടേയും പരിപാടികളെ ഭയത്തോടെയാണ് ജില്ലയിലെ സാധാരണ ജനങ്ങൾ കാണുന്നത്. കോഴിക്കോട് നടന്ന ദേശീയ കൗൺസിലിന്റെ തുടർച്ചയായാണ് ബിജെപി. ജില്ലാ നേതൃയോഗം ചേർന്നതെങ്കിലും മുഖ്യ ചർച്ചാ വിഷയം സിപിഐ.(എം )നെ ചെറുക്കുകയെന്നതായിരുന്നു അതുകൊണ്ടു തന്നെ കണ്ണൂർ ജ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിൽ നിന്നും പൗരാവകാശത്തിനു വേണ്ടി ബിജെപി. സമരപരിപാടി ആരംഭിക്കുന്നു. സംസ്ഥാനത്തും കണ്ണൂർ ജില്ലയിലും ഏറ്റവും അധികം അക്രമം അരങ്ങേറുന്നത് മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണെന്ന് പ്രചാരണം ഉയർത്തിക്കാട്ടിയാണ് ബിജെപി സമര പരിപാടിക്കൊരുങ്ങുന്നത്. എതിർ പരിപാടിയുമായി ഈ മാസം 20 മുതൽ 30 വരെ ആർഎസ്എസ് അക്രമങ്ങൾക്കെതിരായി സിപിഐ.(എം.) ഉം മേഖലാ ജാഥകൾ സംഘടിപ്പിക്കുന്നുണ്ട്.
സംസ്ഥാനത്തൊട്ടാകെ ഈ പരിപാടി സംഘടിപ്പിക്കുന്നുണ്ടെങ്കിലും കണ്ണൂർ ജില്ലയാണ് സിപിഐ.(എം.) ന്റെ മുഖ്യ ലക്ഷ്യം. ബിജെപി. ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ സിപിഐ.(എം.) നെതിരെ ആർ.എസ്.എസിനേയും ബിജെപി.യേയും ഇളക്കി വിട്ട് അക്രമം നടത്തുകയാണെന്നാണ് അവരുടെ ആരോപണം,. എന്നാൽ ഈ രണ്ട് കക്ഷികളുടേയും പരിപാടികളെ ഭയത്തോടെയാണ് ജില്ലയിലെ സാധാരണ ജനങ്ങൾ കാണുന്നത്.
കോഴിക്കോട് നടന്ന ദേശീയ കൗൺസിലിന്റെ തുടർച്ചയായാണ് ബിജെപി. ജില്ലാ നേതൃയോഗം ചേർന്നതെങ്കിലും മുഖ്യ ചർച്ചാ വിഷയം സിപിഐ.(എം )നെ ചെറുക്കുകയെന്നതായിരുന്നു അതുകൊണ്ടു തന്നെ കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ കലാപങ്ങൾ അവസാനിക്കില്ല എന്ന സൂചനയും ഇതിലുണ്ട്. ദേശീയ നിർവ്വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് കൂടി പങ്കെടുത്ത നേതൃയോഗത്തിൽ ബിജെപി.യുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന സിപിഐ.(എം.) ന്റെ നീക്കത്തെ ചെറുക്കുക കൂടി ചെയ്യണമെന്ന് നിർവ്വാഹക സമിതി അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു.
ബിജെപി. പ്രവർത്തകരുടെ കുടുംബങ്ങളെ കൂട്ടത്തോടെ അക്രമിക്കുന്ന പതിവാണ് കഴിഞ്ഞ നാല് മാസമായി ജില്ലയിൽ അരങ്ങേറുന്നത്. വീടുകൾ കൊള്ളയടിക്കുക, ജീവനും സ്വത്തിനും നിരന്തരമായി ഭീഷണി ഉയർത്തുക, എന്നിവയാണ് സിപിഐ.(എം.) കാർ ബിജെപി.യുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ ജില്ലയിലുടനീളം ചെയ്യുന്നതെന്ന് പ്രവർത്തകരിൽ നിന്നുള്ള വിശദമായ റിപ്പോർട്ട് യോഗം മുമ്പാകെ സമർപ്പിക്കപ്പെട്ടിരുന്നു.
സിപിഐ.(എം.) പാർട്ടി ഗ്രാമങ്ങളിൽ മറ്റ് ആശയക്കാരെ കുടുംബത്തോടെ നശിപ്പിക്കുക എന്ന സമീപനമാണ് അവർ സ്വീകരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അധികാരമേറ്റെടുത്തതോടെ അക്രമങ്ങളും അതിരുവിടുകയാണ്. നിരന്തരമായി ബിജെപി. പ്രവർത്തകരേയും അവരുടെ കുടംബങ്ങളേയും ക്രൂരമായി അക്രമിച്ച സംഭവങ്ങൾ കഴിഞ്ഞ നാല് മാസത്തെ കണക്കിലുണ്ട്. എന്നാൽ അതെല്ലാം അവഗണിച്ച് കൊലപാതകങ്ങൾ മാത്രമേ ചർച്ചയാവുന്നുള്ളൂ. സിപിഐ.(എം.) ൽ നിന്നുള്ള അക്രമത്തിൽ ഗൃഹനാഥന്മാരും സ്ത്രീകളും കുട്ടികളും പോലും ഇരയാകുന്നു. കഴിഞ്ഞ രാത്രി പോലും ബിജെപി.യുടെ പയ്യന്നൂർ മണ്ഡലം വൈസ് പ്രസിഡണ്ട് മായ മധുസൂതനന്റെ വീടിനു നേരെ ബോബാക്രമണമുണ്ടായി. ഇത്തരം അക്രമങ്ങളൊന്നും കണക്കിൽ പെടുന്നില്ലെന്ന് ബിജെപി. നേതാക്കൾ പറയുന്നു. ഇതിനെതിരെ സ്ത്രീകളും കുട്ടികളും 20 ാം തീയയ്യതി കണ്ണൂർ കല്ക്ടറ്റേിനു മുന്നിൽ പ്രതിഷേധ സംഗമം നടത്തും.
കണ്ണൂരിൽ ഈ അക്രമത്തിന് ബിജെപിക്കും സിപി.ഐ.(എം.) നും തുല്യ പങ്കാളിത്തമാണുള്ളതെന്ന് കെപിസിസി. ജനറൽ സെക്രട്ടറി പി.രാമകൃഷ്ണൻ പറയുന്നു. കൂത്തു പറമ്പ് കേന്ദ്രീകരിച്ച് ഈ രണ്ടു കക്ഷികൾക്കും ക്വട്ടേഷൻ സംഘങ്ങളുണ്ട്. വൻ സാമ്പത്തിക ഇടപാടുളടക്കം കൈകാര്യം ചെയ്യുന്ന ഈ ക്വട്ടേഷൻ സംഘങ്ങളെ വളർത്തി വലുതാക്കിയത് ഇവർ രണ്ടു പേരുമാണ്.
സാമ്പത്തിക ആനുകൂല്യം നൽകി ക്വട്ടേഷൻ സംഘങ്ങളെ കൊലപാതകത്തിനും അക്രമത്തിനും പറഞ്ഞു വിടുന്നത് രാഷ്ട്രീയ നേതൃത്വങ്ങളാണ്. ടി.പി. ചന്ദ്രശേഖരൻ വധം മുതൽ കണ്ണൂർ ജില്ലയിലെ അടുത്ത ദിവസങ്ങളിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങൾ വരെ നിർവ്വഹിച്ചത് ഈ ക്വട്ടേഷൻ ടീമുകളാണ്. ഇവർക്കായി ഇരു കക്ഷികളും ലക്ഷക്കണക്കിന് രൂപയും ചെലവാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ സമാധാന ശ്രമങ്ങൾക്ക് ഈ കക്ഷികൾ താത്പര്യം കാണിക്കാറുമില്ല. രാമകൃഷ്ണൻ ആരോപിക്കുന്നു. ഇപ്പോൾ ആരാദ്യം രംഗത്തിറങ്ങും എന്നാണ് ചർച്ച. കോടിയേരി പറയുന്നത് ആർഎസ്എസ്. മുഖ്യമന്ത്രിയെ സമീപിക്കണമെന്നാണ്. അത് അംഗീകരിക്കാൻ ആർഎസ്എസ്സോ ബിജെപി.യോ തയ്യാറാവുമെന്ന് തോന്നുന്നില്ല. ഇതിൽ ഉടക്കിയായിരിക്കും ഇനിയത്തെ വിവാദങ്ങൾ കൊഴുക്കുക. കണ്ണൂരിൽ സമാധാനം കൈവരുമെന്ന സാധാരണ ജനങ്ങളുടെ പ്രതീക്ഷ കെടുത്തുകയാണ് ഇരു സംഘടനകളും.