- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പശ്ചിമ ബംഗാളിൽ വെൽഫെയർ പാർട്ടിക്കൊപ്പം റാലി നടത്തി സിപിഎം; സംയുക്ത റാലിയിൽ പങ്കെടുത്തത് നൂറു കണക്കിന് ആളുകൾ
മുർഷിദാബാദ്: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ സിപിഎം - എസ്.യു.സിഐ- വെൽഫെയർ പാർട്ടികളുടെ സംയുക്ത റാലി. സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചും ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുമാണ് മൂന്ന് സംഘടനകളും ഒന്നിച്ച് നിരത്തിലിറങ്ങിയത്. മൂന്ന് പാർട്ടികളിൽ നിന്നുമായി നൂറു കണക്കിനാളുകൾ റാലിയിലും പൊതുയോഗത്തിലും പങ്കെടുത്തു.
കഴിഞ്ഞ മാസം ബംഗാളിലെ കുച്ച് ബിഹാറിൽ സിപിഎം, വെൽഫെയർ പാർട്ടി, കോൺഗ്രസ് പാർട്ടികൾ ഒന്നിച്ച് റാലി നടത്തിയിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായിട്ടായിരുന്നു ഇത്. കൊൽക്കത്ത, മാൽഡ തുടങ്ങിയ കേന്ദ്രങ്ങളിലും സിപിഎം, കോൺഗ്രസ്, വെൽഫയർ പാർട്ടി സംയുക്ത റാലികൾ നടന്നു. കേന്ദ്രസർക്കാറിനെതിരെയും ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാറിനെതിരെയും മൂന്നു പാർട്ടികൾ ഒന്നിച്ചാണ് സമരമുഖത്തുള്ളത്.
മറുനാടന് ഡെസ്ക്
Next Story