- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഐ(എം) പ്രവചിച്ചതു പോലെ പത്തനംതിട്ട: എൻഎസ്എസ്- മതന്യൂനപക്ഷ വോട്ടുകൾ ഏകീകരിച്ചു; അമിത ആത്മവിശ്വാസവും പാലംവലിയും ശിവദാസൻ നായരെ വീഴ്ത്തി; അടൂർ പ്രകാശിനെ രക്ഷിച്ചത് വെള്ളാപ്പള്ളി: റാന്നി, അടൂർ, തിരുവല്ല എൽഡിഎഫ് നിലനിർത്തി
പത്തനംതിട്ട: തെരഞ്ഞെടുപ്പിനു പിറ്റേന്ന് സിപിഐ(എം) ജില്ലാ സെക്രട്ടേറിയേറ്റ് നടത്തിയ വിലയിരുത്തൽ കിറുകൃത്യമായിരുന്നു. അവർ പ്രതീക്ഷിച്ചതിന്റെ ഇരട്ടിവോട്ടുകൾ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് കിട്ടിയെന്ന് മാത്രം. ജില്ലയിൽ ശക്തമാകുമെന്ന് കരുതിയ ബി.ഡി.ജെ.എസിനെതിരേ എൻ.എസ്.എസ്- മതന്യൂനപക്ഷ വോട്ടുകൾ ഏകീകരിച്ചതാണ് അഞ്ചിൽ നാലു സീറ്റിലും വിജയിക്കാൻ എൽ.ഡി.എഫിന് തുണയായത്. കോന്നിയിലാകട്ടെ അടൂർ പ്രകാശിന്റെ വ്യക്തിപ്രഭാവവും എൻ ബ്ലോക്കായി വീണ ഈഴവ വോട്ടും യു.ഡി.എഫിന് തുണയായി. ആറന്മുള യു.ഡി.എഫിന്റെ കുറ്റിച്ചൂൽ മണ്ഡലമെന്ന് അറിയപ്പെട്ടിരുന്ന ആറന്മുളയിൽ വീണാ ജോർജിന്റെ വിജയം 7646 വോട്ടിനാണ്. ഇത് സിപിഐ(എം) ജില്ലാ സെക്രട്ടേറിയേറ്റിന്റെ വിജയം കൂടിയാണ്. സ്ഥാനാർത്ഥിനിർണയ സമയത്ത് വീണ മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് എല്ലാവരും കണക്കു കൂട്ടിയിരുന്നു. എന്നാൽ, വ്യക്തിത്വം കൊണ്ട്പാർട്ടി പ്രവർത്തകരെയും നാട്ടുകാരെയും കൈയിലെടുക്കാൻ വീണയ്ക്കായി. ഡി.സി.സിയിലെ അഞ്ചു പ്രമുഖന്മാർ ചേർന്ന് നഗരസഭയിൽ നടത്തിയ പാലം വലി ശിവദാസൻ നായർക്ക് തിരിച്
പത്തനംതിട്ട: തെരഞ്ഞെടുപ്പിനു പിറ്റേന്ന് സിപിഐ(എം) ജില്ലാ സെക്രട്ടേറിയേറ്റ് നടത്തിയ വിലയിരുത്തൽ കിറുകൃത്യമായിരുന്നു. അവർ പ്രതീക്ഷിച്ചതിന്റെ ഇരട്ടിവോട്ടുകൾ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് കിട്ടിയെന്ന് മാത്രം. ജില്ലയിൽ ശക്തമാകുമെന്ന് കരുതിയ ബി.ഡി.ജെ.എസിനെതിരേ എൻ.എസ്.എസ്- മതന്യൂനപക്ഷ വോട്ടുകൾ ഏകീകരിച്ചതാണ് അഞ്ചിൽ നാലു സീറ്റിലും വിജയിക്കാൻ എൽ.ഡി.എഫിന് തുണയായത്. കോന്നിയിലാകട്ടെ അടൂർ പ്രകാശിന്റെ വ്യക്തിപ്രഭാവവും എൻ ബ്ലോക്കായി വീണ ഈഴവ വോട്ടും യു.ഡി.എഫിന് തുണയായി.
ആറന്മുള
യു.ഡി.എഫിന്റെ കുറ്റിച്ചൂൽ മണ്ഡലമെന്ന് അറിയപ്പെട്ടിരുന്ന ആറന്മുളയിൽ വീണാ ജോർജിന്റെ വിജയം 7646 വോട്ടിനാണ്. ഇത് സിപിഐ(എം) ജില്ലാ സെക്രട്ടേറിയേറ്റിന്റെ വിജയം കൂടിയാണ്. സ്ഥാനാർത്ഥിനിർണയ സമയത്ത് വീണ മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് എല്ലാവരും കണക്കു കൂട്ടിയിരുന്നു. എന്നാൽ, വ്യക്തിത്വം കൊണ്ട്പാർട്ടി പ്രവർത്തകരെയും നാട്ടുകാരെയും കൈയിലെടുക്കാൻ വീണയ്ക്കായി. ഡി.സി.സിയിലെ അഞ്ചു പ്രമുഖന്മാർ ചേർന്ന് നഗരസഭയിൽ നടത്തിയ പാലം വലി ശിവദാസൻ നായർക്ക് തിരിച്ചടിച്ചു. അമിതമായ ആത്മവിശ്വാസമാണ് ശിവദാസൻ നായർക്ക് വിനയായത്. 40,000 വോട്ട് പ്രതീക്ഷിച്ച് ബിജെപി സ്ഥാനാർത്ഥി എം ടി. രമേശ് 37,906 വോട്ട് നേടി. നഗരസഭയിലെ എസ്.ഡി.പി.ഐ അടക്കമുള്ള മുസ്ലിം വോട്ടുകളും ഓർത്തഡോക്‌സ് സഭാ വോട്ടുകളും വീണയ്ക്ക് തുണയായി. കഴിഞ്ഞ തവണ 6511 വോട്ടിനാണ് ശിവദാസൻ നായർ ആറന്മുളയിൽ ജയിച്ചത്.
തിരുവല്ല
തിരുവല്ലയിൽ മാത്യു ടി. തോമസിന്റെ ഭൂരിപക്ഷം കുറയ്ക്കാൻ മാത്രമേ പുതുശേരിക്ക് ആയുള്ളൂ. 8262 വോട്ടിന് മാത്യു ടി. തോമസ് വിജയിച്ചു. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം 10,767 ആയിരുന്നു. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് ജോസഫ് എം. പുതുശേരിക്ക് ഇപ്പോൾ മനസിലായിക്കാണും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിക്ടർ ടി. തോമസിനെ പാലം വലിച്ച പുതുശേരിക്ക് എതിരേ ഇക്കുറി പി.ജെ. കുര്യന്റെ നേതൃത്വത്തിൽ കോൺഗ്രസും വിക്ടറിന്റെ നേതൃത്വത്തിൽ കേരളാ കോൺഗ്രസും വലിച്ചു താഴെയിട്ടു. എൻ.ഡി.എ സ്ഥാനാർത്ഥി അക്കീരമൺ കാളിദാസഭട്ടതിരി 31439 വോട്ട് നേടി. മാത്യു ടി. തോമസിന്റെ വിജയത്തോടെ മണ്ഡലത്തിന് ഒരു മന്ത്രിയെയും കിട്ടി.
റാന്നി
ഇവിടെ ഏറ്റവുമധികം തിരിച്ചടിയേറ്റത് ബി.ഡി.ജെ.എസിനാണ്. ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി പത്മകുമാർ ജയിക്കുകയോ രണ്ടാം സ്ഥാനത്ത് വരികയോ ചെയ്യുമെന്ന് കണക്കു കൂട്ടിയിരുന്ന ഇവിടെ 14596 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാജു ഏബ്രഹാമിന്റെ വിജയം. 8000 വോട്ടാണ് സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് വിജയം പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ തവണ 6614 ആയിരുന്നു രാജുവിന്റെ ഭൂരിപക്ഷം. എൻ.ഡി.എ സ്ഥാനാർത്ഥി പത്മകുമാർ 28201 വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് പോയി. പെരുനാട്ടിൽ മാത്രമാണ് ബി.ഡി.ജെ.എസിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞത്. ബിജെപി വോട്ടുകളും നായർ-മതന്യൂനപക്ഷ വോട്ടുകളും രാജുവിന് കിട്ടിയതാണ് ഭൂരിപക്ഷം വർധിക്കാൻ കാരണം. എൽ.ഡി.എഫ് സർക്കാരിൽ മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്നയാളാണ് രാജു ഏബ്രഹാം.
അടൂർ
ഇത്രയും ഭൂരിപക്ഷം കിട്ടുമെന്ന് ചിറ്റയം ഗോപകുമാർ പോലും കരുതിയിരിക്കില്ല. കഴിഞ്ഞ തവണ കഷ്ടിച്ച് 607 വോട്ടിന് വിജയിച്ച ചിറ്റയത്തിന് ഇത്തവണ 25,460 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. കാരണം ഒന്നേയുള്ളൂ. കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം. കോൺഗ്രസുകാർ ഒറ്റക്കെട്ടായി പാലം വലിച്ചതും ബി.ഡി.ജെ.എസിന്റെ വോട്ടുകൾ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് പോയതുമാണ് ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടാൻ ചിറ്റയം ഗോപകുമാറിനെ സഹായിച്ചത്. കെ.കെ. ഷാജുവെന്ന കെട്ടിയിറക്ക് സ്ഥാനാർത്ഥി വൻഭൂരിപക്ഷത്തിൽ തോൽക്കുമെന്ന് നേരത്തേ തന്നെ വ്യക്തമായിരുന്നു. ബിജെപി സ്ഥാനാർത്ഥി പി. സുധീർ 25940 വോട്ട് നേടി.
കോന്നി
കെപിസിസി പ്രസിഡന്റ് വി എം. സുധീരന്റെ നിലപാടിന് കനത്ത തിരിച്ചടി നൽകിയാണ് അടൂർ പ്രകാശ് എക്കാലത്തെയും മികച്ച ഭൂരിപക്ഷത്തോടെയുള്ള വിജയിച്ചത്. സിപിഎമ്മിന്റെ കണക്കു കൂട്ടൽ തെറ്റിയതും ഇവിടെത്തന്നെ. അടൂർ പ്രകാശിനെതിരേ ഉയർന്ന ഒറ്റ ആരോപണവും കോന്നിയിൽ ഏശിയില്ല എന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ ഭൂരിപക്ഷം. 103 ബൂത്തിലെ വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ 16,569 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെയുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 7774 വോട്ടിന് ആണ് അടൂർ പ്രകാശ് ജയിച്ചത്. ബിജെപി സ്ഥാനാർത്ഥി ഇതുവരെ 10001 വോട്ട് നേടിയിട്ടുണ്ട്. മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ മാത്രമാണ് അടൂർ പ്രകാശിന്റെ ജയത്തിന് ആധാരം. ഒപ്പം ഇവിടെ ഈഴവ വോട്ടുകൾ ഏകീകരിച്ചു.