ന്യൂഡൽഹി: ബീഹാറിൽ ജെഡിയു- ബിജെപി സഖ്യത്തിനെതിരെ ഇഞ്ചോടിച്ച് പൊരുതി മഹാസഖ്യം തെരഞ്ഞെടുപ്പ് വിജയത്തിന് അടുത്ത് എത്തുകവരെ ചെയ്തതോടെ, ഇത്തരത്തിലുള്ള വിശാല സഖ്യങ്ങൾ ഇന്ത്യ മുഴവൻ വേണമെന്ന് മതേതര കക്ഷികളുടെ അനുഭാവികൾ നവ മാധ്യമങ്ങളിടക്കം വ്യാപകമായി ചർച്ച നടത്തിയരുന്നു. എന്നാൽ ആ രീതിയിലുള്ള ഒരു സഖ്യം പ്രയോഗികമല്ലെന്നാണ് സിപിഐ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ പറയുന്നത്. അടിത്തറ നഷ്ടപ്പെട്ട കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള എല്ലാ സഖ്യങ്ങളും ഗുണത്തേക്കാൾ ദോഷമാണ് ഉണ്ടാക്കുകയെന്നും അദ്ദേഹം തുറന്നടിക്കുന്നു.

എഷ്യാനെറ്റ് ന്യൂസിന് നൽകിയി അഭിമുഖത്തിൽ ദീപാങ്കർ ഭട്ടാചാര്യ പറയുന്നത് ഇങ്ങനെ. ' അടിത്തറ നഷ്ടപ്പെട്ട പാർട്ടിയാണ് കോൺഗ്രസ്. കോൺഗ്രസിന്റെ സാമൂഹിക രാഷ്ട്രീയ പ്രസക്തിയും നഷ്ടപ്പെട്ടു. ബീഹാറിൽ കോൺഗ്രസിന് 70 സീറ്റ് നൽകിയത് തിരിച്ചടിയായത്. നഷ്ടപ്പെട്ട പാർട്ടിയാണ് കോൺഗ്രസ്. കോൺഗ്രസിന്റെ സാമൂഹിക രാഷ്ട്രീയ പ്രസക്തിയും നഷ്ടപ്പെട്ടു. ബിഹാർ തെരഞ്ഞെടുപ്പിനെ കോൺഗ്രസ് ദേശീയ നേതൃത്വം ഗൗരവമായി കണ്ടില്ല. ബംഗാളിൽ കോൺഗ്രസുമായുള്ള സഖ്യം സിപിഎമ്മിന് തിരിച്ചടിയാകും. നഷ്ടം സംഭവിക്കുക സിപിഎമ്മിന് മാത്രമാകും. കോൺഗ്രസുമായുള്ള ബംഗാളിലെ സഖ്യത്തിൽ സിപിഐ എംഎൽ പങ്കാളിയാവില്ല'- അദ്ദേഹം വ്യക്തമാക്കി.

മഹാസഖ്യത്തിന്റെ ഭാഗമായി ബിഹാറിൽ 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 19 സീറ്റുകൾ മാത്രമാണ് നേടാനായത്. 2015ൽ 41 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 27 സീറ്റിൽ വിജയിച്ചിരുന്നു. മഹാസഖ്യത്തിലെ രണ്ടാമത്തെ വലിയ പാർട്ടിയാണ് കോൺഗ്രസ്. അതേസമയം, സഖ്യത്തിന്റെ ഭാഗമായ ഇടതുപാർട്ടികൾ തിളക്കമാർന്ന വിജയവും നേടിയിരുന്നു. സിപിഐ(എംഎൽ-ലിബറേഷൻ) പാർട്ടിയുടെ വിജയമാണ് എടുത്തുപറയേണ്ടത്. 20 സീറ്റിൽ മത്സരിച്ച അവർ 12ലും വിജയിച്ചു.

നാല് സീറ്റിൽ സിപിഎം രണ്ട് സീറ്റിലും അഞ്ച് സീറ്റിൽ മത്സരിച്ച സിപിഐ രണ്ടിടത്തും വിജയം കണ്ടു. ബിഹാർ തെരഞ്ഞെടുപ്പിനെ വളരെ പ്രതീക്ഷയോടെയാണ് കോൺഗ്രസ് കാത്തിരുന്നത്. പാർട്ടി നേതാവ് രാഹുൽഗാന്ധി നിരവധി റാലികളിൽ പങ്കെടുക്കുകയും പ്രചാരണത്തിൽ സജീവമാകുകയും ചെയ്തിരുന്നു. എന്നാൽ അതൊന്നും വോട്ടായി മാറിയില്ലെന്നാണ് ഫലം വന്നപ്പോൾ കാണുന്നത്.