- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കരുവന്നൂർ ഇഫക്ടിൽ സഹകരണബാങ്കുകൾ നിരീക്ഷിക്കാൻ ഇനി പാർട്ടി ഫ്രാക്ഷൻ; അഴിമതി തടയാൻ അവസാനത്തെ അടവുമായി സിപിഎം; ഓഡിറ്റിംഗിനും സംവിധാനം വരും
കണ്ണൂർ: കരുവന്നൂർ ബാങ്കിൽ നടന്ന നൂറുകോടിയുടെ വെട്ടിപ്പിനെ തുടർന്ന് പ്രതിരോധത്തിലായ സി.പി. എം പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണബാങ്കുകൾക്ക് മുകളിൽ നിരീക്ഷണ സംവിധാനം കൊണ്ടുവരുന്നു.
പാർട്ടി നിയന്ത്രിക്കുന്ന മറ്റു ചില ബാങ്കുകളിലും സമാനമായ ചില ക്രമക്കേടുകൾ പുറത്തുവന്നതോടെയാണ് സി.പി. എം കോടികളുടെ പണമിടപാട് നടത്തുന്ന സഹകരണബാങ്കുകൾക്ക് മൂക്കുകയറിടാൻ ഒരുങ്ങുന്നത്. പ്രാദേശികമായി പ്രവർത്തിക്കുന്ന സഹകരണ- പ്രാഥമിക സഹകരണങ്ങളുടെ ദൈനം ദിന പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പാർട്ടി ലോക്കൽ- ഏരിയാകമ്മിറ്റി അംഗങ്ങൾ ചേരുന്ന ഒരു ഫ്രാക്ഷൻ രൂപീകരിക്കും.
പാർട്ടി നേതാക്കൾ കൂടാതെ ഓഡിറ്റിങ് മേഖലയിൽ പരിചയമുള്ള സഹയാത്രികരായ മുൻ സർക്കാർ ഉദ്യോഗസ്ഥരെയും ഇതിൽ ഉൾപ്പെടുത്തും. സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു ഉയരുന്ന പരാതികൾ പരിഗണിക്കുകയും അതിനു പരിഹാരം കാണുകയും ചെയ്യുക ഈ കമ്മിറ്റിയായിരിക്കും. വരുന്ന സെപ്റ്റംബറിൽ പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങാനിരിക്കെ പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികൾക്കായിരിക്കും ഇതിന്റെ ചുമതല.
സി.പി. എം സമ്മേളനങ്ങൾ കരുവന്നൂർ ബാങ്ക് വെട്ടിപ്പിൽ കേസിൽ പാർട്ടി നേതാക്കൾ പ്രതികളായത് അണികൾക്കിടെയിൽചർച്ചയാകുമെന്നു മുൻകൂട്ടികണ്ടുകൊണ്ടാണ് പറഞ്ഞു നിൽക്കാൻ നേതൃത്വം പുതിയ നീക്കം നടത്തുന്നത്. ലോക്കൽ, ഏരിയാ കമ്മിറ്റി നേതാക്കൾ പരമാവധി സഹകരണബാങ്കുകളുടെ ഭരണസമിതി്കളുടെ തലപ്പത്തു വരുന്നത് ഗുണകരമാവുന്നില്ലെന്ന വിലയിരുത്തലുമുണ്ട്. അതുകൊണ്ടു തന്നെ കാര്യപ്രാപ്തിയും പ്രൊഫഷനലുകളുമായി പാർട്ടി സഹയാത്രികർക്കാണ് ഇനി സഹകരണ മേഖലയുടെ ചുക്കാൻ ലഭിക്കുക.
പാർട്ടി നിയോഗിക്കുന്ന നേതാക്കൾ ബാങ്ക് ഭരണസമിതികളുടെ ചുക്കാൻ പിടിക്കുന്നത്് വേണ്ടത്ര ഗുണം ചെയ്യന്നില്ലെന്ന് സംസഥാന നേതൃത്വം വിലയിരുത്തിയിരുന്നു. മാത്രമല്ല പാർട്ടി സ്വാധീനം ഉപയോഗിച്ച് മാനദണ്ഡങ്ങൾ ലംഘിച്ച് വായ്പ അനുവദിക്കുന്നതും പിന്നീട് ആരോപണങ്ങൾക്കിടയാക്കുന്നുണ്ട്. പാർട്ടിക്കുള്ളിൽ കളങ്കിത വ്യ്്കതിത്വങ്ങൾ കൂടിവരുന്നത്് സി.പി. എമ്മിന്റെ പ്രതിച്ഛായയെ തന്നെ ബാധിക്കുന്നുവെന്ന വിമർശനവും പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തെ സി.പി. എമ്മിന്റെ ഏറ്റവും വലിയ തൊഴിൽ ദായക സംവിധാനമാണ് സഹകരണ സ്ഥാപനങ്ങൾ.
എന്നാൽ വെറും പാർട്ടി പ്രവർത്തകനെന്ന പരിഗണനവെച്ചു മാത്രം ഇവിടെ നിയമനം നടത്തുന്നത് ബാങ്കിന്റെ പ്രൊഫഷനിലസത്തെ ബാധിക്കുന്നുവെന്ന വിമർശനവും ഇടപാടുകാരിൽ നിന്നും ഉയർന്നിട്ടുണ്ട്. മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരാണ് ക്ലറിക്കൽ തസ്തികകളിൽപോലും നിയോഗിക്കപ്പെടുന്നത്. സെക്യൂരിറ്റി, പ്യൂൺ, പിഗ്മി കലക്ടർ എന്നീ തസ്തികകളിൽ താൽക്കാലികമായി നിയമിച്ചതിനു ശേഷം പിന്നീട് ഇവരെ ക്ലറിക്കൽ സ്റ്റാഫിലേക്ക് സ്ഥിരനിയമനം നൽകുകയാണ് ചെയ്യുന്നു.
സഹകരണ ബാങ്കുകളിൽ പ്രവർത്തിക്കുന്ന അടിസ്ഥാന യോഗ്യതയായ ജെ.ഡി.സിയോ, എച്ച്. ഡി.സിയോ ഇവർക്കില്ലാത്തത് ബാങ്കുകളുടെ താളം തന്നെ തെറ്റിക്കുന്നുണ്ട്. പാർട്ടി നേതാക്കളുടെ ബന്ധുക്കൾ, രക്തസാക്ഷി കുടുംബങ്ങളിലുള്ളവർ, പാർട്ടി പ്രാദേശിക നേതാക്കൾ, യുവജനവിഭാഗം നേതാക്കൾ എന്നിങ്ങനെയുള്ള കുത്തിതിരുകി കയറ്റിയാണ് സഹകരണ ബാങ്കുകളും അനുബന്ധസ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്.സംസ്ഥാനത്ത് സി.പി. എമ്മിന്റെ അടിവേര് തന്നെ സഹകരണ ബാങ്കുകളും സ്ഥാപനങ്ങളുമാണ്.
പാർട്ടിയിലേക്ക് നവാഗതർ കടന്നുവരുന്നത് തന്നെ സഹകരണ മേഖലയിൽ പാർട്ടി പ്രവർത്തനത്തിനോടൊപ്പം എന്തെങ്കിലും ജോലി കൂടി പ്രതീക്ഷിച്ചിട്ടു കൂടിയാണ്.മലബാറിലെ എൺപതു ശതമാനം സഹകരണ ബാങ്കുകളും സി.പി. എം നിയന്ത്രണത്തിലാണുള്ളത്. ഇതിൽ മിക്ക ബാങ്കുകളും നൂറുകോടിക്ക് മുകളിൽ മൂലധനനിക്ഷേപമുള്ള വൻകിടസ്ഥാപനങ്ങളാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്