- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് ഏഴു പേർ മൽസരിക്കും; 3 ജില്ലാ സെക്രട്ടറിമാരും ഗോദയിലെത്തും;സ്ഥാനാർത്ഥി നിർണയം തെരഞ്ഞെടുപ്പ് വിജ്ഞാപനശേഷം, രണ്ടുതവണ ജയിച്ചവരെ ഒഴിവാക്കേണ്ടെന്നും സിപിഎമ്മിൽ തീരുമാനം
തിരുവനന്തപുരം: കഴിഞ്ഞതവണത്തെപോലെ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ഒന്നടങ്കം മൽസരത്തിനുപോവകുയും അതുവഴി സംഘടനയെ ചലിപ്പിക്കാൻ വേണ്ടത്ര നേതാക്കൾ ഇല്ലാതെവരികയും ചെയ്ത അവസ്ഥ ഇത്തവണ ഉണ്ടാകരുതെന്ന് സിപിഐ(എം). 15അംഗ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് എഴുപേർ മാത്രം മൽസരിച്ചാൽ മതിയെന്നാണ് തീരുമാനം. മാർച്ച് അഞ്ചുമുതൽ മൂന്നു ദിവസങ
തിരുവനന്തപുരം: കഴിഞ്ഞതവണത്തെപോലെ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ഒന്നടങ്കം മൽസരത്തിനുപോവകുയും അതുവഴി സംഘടനയെ ചലിപ്പിക്കാൻ വേണ്ടത്ര നേതാക്കൾ ഇല്ലാതെവരികയും ചെയ്ത അവസ്ഥ ഇത്തവണ ഉണ്ടാകരുതെന്ന് സിപിഐ(എം). 15അംഗ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് എഴുപേർ മാത്രം മൽസരിച്ചാൽ മതിയെന്നാണ് തീരുമാനം.
മാർച്ച് അഞ്ചുമുതൽ മൂന്നു ദിവസങ്ങളായി നീണ്ടുനിൽക്കുന്ന ഗൃഹസമ്പർക്കപരിപാടിയിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനും പാർട്ടി തീരുമാനിച്ചു. സ്ഥാനാർത്ഥിനിർണയം, ഘടകകക്ഷികളുമായുള്ള സീറ്റ് പങ്കുവെക്കൽ, കൈമാറൽ വിഷയങ്ങൾ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനുശേഷം പരിഗണിക്കാനാണ് നേതൃതല ധാരണ. ബുധനാഴ്ച നടന്ന സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനങ്ങൾ.
മാർച്ച് ആദ്യം വിജ്ഞാപനം പുറത്തിറങ്ങുമെന്നാണ് കണക്കുകൂട്ടൽ. അതിനുശേഷമാകും ജില്ലാ കമ്മിറ്റികൾ ചേർന്ന് കരടുസാധ്യതാ സ്ഥാനാർത്ഥി പട്ടികക്ക് രൂപംനൽകുക. ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചയും ഒപ്പം നടക്കും. അതിനുമുമ്പ് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാനാണ് തീരുമാനം. മാർച്ച് അഞ്ചുമുതൽ ഏഴുവരെ ഗൃഹസന്ദർശന പരിപാടികൾ നടത്തും. ഒരുവീട്ടിൽ അഞ്ചുമിനിറ്റെങ്കിലും തങ്ങി നിലവിലെ രാഷ്ട്രീയ സാഹചര്യമടക്കം വിശദീകരിക്കണമെന്നാണ് നിർദ്ദേശം.
അതേസമയം, രണ്ടുതവണ മൽസരിച്ച് ജയിച്ചവരെ ഒഴിവാക്കി പുതുമുഖങ്ങളെ പരിഗണിക്കണമെന്ന മുൻ തീരുമാനം ഇത്തവണ കർശനമാക്കേണ്ടെന്ന് പാർട്ടി തീരുമാനിച്ചു. വിജയസാധ്യതയുടെ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കണമെന്നാണ പൊതുനിർദ്ദേശം. കഴിഞ്ഞ ആഴ്ച ചേർന്ന സിപിഐ(എം) കേന്ദ്രകമ്മറ്റി പ്രത്യയശാസ്ത്ര കാർക്കശ്യം ഇത്തവണ വേണ്ടെന്നും ജനപ്രിയരായ സ്ഥാനാർത്ഥികളെ നിലനിർത്തണമെന്നമുള്ള നിർദ്ദേശമാണ് കേരള ഘടകത്തിന് നൽകിയത്.പൊതുസമ്മതരായ സ്വതന്ത്ര സ്ഥാനാർത്ഥികളെയും കൂടുതലായി നിർത്താനും പാർട്ടി ലക്ഷ്യമിടുന്നുണ്ട്.
ഇടുക്കി പൈനാവ് പോളിടെക്‌നിക് വനിതാ പ്രിൻസിപ്പലിനെ വ്യക്തിപരമായി അധിക്ഷേപിച്ച് പ്രസംഗിച്ച എം.എം. മണി അവധാനത പുലർത്തിയില്‌ളെന്ന ആക്ഷേപം യോഗത്തിൽ ഉയർന്നു. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ രാഷ്ട്രീയ എതിരാളികൾക്ക് ആയുധമായി മാറുന്ന തരത്തിലാകരുത് ആരുടെയും പ്രവൃത്തിയെന്നും അഭിപ്രായമുയർന്നു. തുടർന്ന് വനിതാ പ്രിൻസിപ്പലിനെതിരായ പരാമർശത്തിൽ മണി ഖേദം പ്രകടിപ്പിച്ചു. പൊലീസിനെതിരായ പ്രസംഗത്തിന്റെ സാഹചര്യം വിശദീകരിച്ച മണി നിലപാടിൽ ഉറച്ചുനിന്നു.
നവകേരള മാർച്ച് വിജയകരമായിരുന്നെന്ന് വിലയിരുത്തി. വൻ ജനപിന്തുണയാണ് എല്ലാ കേന്ദ്രങ്ങളിലും ലഭിച്ചത്. വമ്പിച്ച ജനപങ്കാളിത്തവുമുണ്ടായി. വിവിധതലത്തിൽ ഇടപെട്ടവരുമായുള്ള കൂടിക്കാഴ്ചയിലൂടെയും മറ്റും ലഭിച്ച നിർദ്ദേശമടക്കം പരിശോധിച്ച് പ്രകടനപത്രികക്ക് രൂപംനൽകും. മറ്റ് സംഘടനാവിഷയങ്ങളും പരിഗണിച്ചു. കീഴ്ഘടകങ്ങളിൽനിന്ന് കിട്ടിയ റിപ്പോർട്ട് അനുസരിച്ച് 80 സീറ്റ് മുന്നണിക്ക് ഉറപ്പാണെന്നാണ് സിപിഐ(എം) സംസ്ഥാനസെക്രട്ടറിയേറ്റ് വിലയിരുത്തുന്നത്.30 സീറ്റുകളിൽ കടുത്ത മൽസരമാണ്.ഇവിടങ്ങളിൽ സ്ഥാനാർത്ഥി മികച്ചതായാൽ മാത്രമേ വിജയിച്ച് കയറാനാവൂ. ഇത്തരം മേഖലകളിലാണ് പൊതുസ്വതന്ത്രരെയും പരിഗണിക്കുന്നത്. അതേസമയം ചില പ്രമുഖ നേതാക്കൾ സിപിഎമ്മിൽനിന്ന് ഇത്തവണ മാറിനിൽക്കുമെന്ന് അഭ്യൂഹമുണ്ട്. പി.കെ. ഗുരുദാസനും കെ.കെ. ജയചന്ദ്രനും മത്സരിക്കാൻ സാധ്യതയില്ല. കോലിയക്കോട് കൃഷ്ണൻ നായരും അനാരോഗ്യ ഭീഷണിയിലാണ്.
സെക്രട്ടേറിയറ്റിൽ നിന്നുള്ള ചില പ്രമുഖരും മാറിനിൽക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. രണ്ട് പ്രാവശ്യം വിജയിച്ച എ.കെ. ബാലൻ മാറിനിൽക്കാൻ സ്വകാര്യമായി ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്.തോമസ് ഐസക്കും എളമരം കരീമും ടേം പൂർത്തീകരിച്ചവരാണ്. എന്നാൽ, ഈ മൂന്നുപേർക്കും മത്സരരംഗത്തിറങ്ങാൻ നേതൃത്വംതന്നെ ഇളവ് നൽകിയേക്കും. മാറിനിൽക്കേണ്ട മുതിർന്ന സംസ്ഥാനസമിതി അംഗങ്ങളായ എസ്. ശർമ, ജി. സുധാകരൻ, എം. ചന്ദ്രൻ എന്നിവരുടെ കാര്യത്തിലും നേതൃത്വത്തിന് രണ്ടുവട്ടം ചിന്തിക്കേണ്ടിവരും. ടി.എൻ. സീമയെ തിരുവനന്തപുരത്ത് മത്സരിപ്പിച്ചക്കേും.
കേന്ദ്രനേതൃത്വത്തിലേക്ക് മാറിയ എം.എ. ബേബി ഇത്തവണ ഉണ്ടാവില്ല. വി. ശിവൻകുട്ടി, തൃക്കരിപ്പൂരിലെ കെ. കുഞ്ഞിരാമൻ, പി. ഐഷാ പോറ്റി, കെ.കെ. ലതിക, സി.കെ. സദാശിവൻ, എ. പ്രദീപ്കുമാർ, എ.എം. ആരിഫ്, കെ.എസ്. സലീഖ, എസ്. രാജേന്ദ്രൻ, എം. ഹംസ, സാജുപോൾ, വി. ചെന്താമരാക്ഷൻ, ബി.ഡി. ദേവസി, സി. രവീന്ദ്രനാഥ്, വി. അബ്ദുൽഖാദർ എന്നിവരിൽ ചിലർ ഇത്തവണ രംഗത്തുണ്ടാവില്‌ളെന്നാണ് സൂചന. ജില്ലാ സെക്രട്ടറിമാരിൽ കടകംപള്ളി സുരേന്ദ്രൻ (തിരുവനന്തപുരം), പി. രാജീവ് (എറണാകുളം), കെ. ബാലഗോപാൽ (കൊല്ലം) എന്നിവരുടെ പേരുകൾ സജീവമാണ്.
മണ്ഡലം നിലനിർത്താൻ മറ്റാരെയും കണ്ടത്തൊൻ കഴിഞ്ഞില്‌ളെങ്കിൽ കെ. രാധാകൃഷ്ണനും രാജു എബ്രഹാമും യഥാക്രമം ചേലക്കരയിലും റാന്നിയിലും നാലാംതവണയും രംഗത്തിറങ്ങും. ഇടതുസ്വതന്ത്രരിൽ കെ.ടി. ജലീലിനും പി.ടി.എ. റഹീമിനും പുറമേ ആര് എത്തുമെന്നതും ചർച്ചയാണ്.