- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൂത്തുപറമ്പു രക്തസാക്ഷിസ്മാരക കാത്തിരിപ്പുകേന്ദ്രം പൊളിച്ചു നീക്കി, പകരം സ്കൂളിന്റെ പേരിൽ പുതിയ വെയ്റ്റിങ് ഷെഡിനു നീക്കം; പ്രതിഷേധിച്ച് ഡിവൈഎഫ് ഐയും; ആലപ്പുഴയിൽ സിപിഐ(എം) വിഭാഗീയത വീണ്ടും
ആലപ്പുഴ: സി പി എം ഗ്രൂപ്പുപോര് രൂക്ഷമാകുന്നു. അമ്പലപ്പുഴയിൽ ഉദ്യോഗസ്ഥർക്ക് പിന്നിൽ ജനപ്രതിനിധികളെ ഇരുത്തി പ്രോട്ടോക്കോൾ തെറ്റിച്ച് വിവാദമുണ്ടാക്കിയതിനു പുറമെ പാതിരപ്പള്ളിയിൽ കൂത്തുപറമ്പ് രക്ഷസാക്ഷി സ്മാരക കാത്തിരിപ്പുകേന്ദ്രം പൊളിച്ചു നീക്കിയും ചേരിപ്പോര് രൂക്ഷമാക്കി. ജില്ലയിലെ ഐസക്ക് പക്ഷത്തെ പ്രമുഖനായ ജനപ്രതിനിധിയാണ് സ്വകാര്യ സ്‌കൂളിനുവേണ്ടി കാത്തിരുപ്പ് കേന്ദ്രം പൊളിച്ചുനീക്കാൻ അനുമതി നൽകിയത്. കാത്തിരുപ്പ് കേന്ദ്രം പൊളിച്ചടുക്കിയതോടെ ഡിവൈഎഫ്ഐ നേതൃത്വം നേതാവിനെതിരെ പാർട്ടി ജില്ലാ കമ്മിറ്റിക്ക് പരാതിയും നൽകി. വി എസ്സിനെ വീണ്ടും തരംതാഴ്‌ത്തിയതിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസങ്ങളിൽ അമ്പലപ്പുഴ മേഖലയിൽ വി എസ് അനുകൂലികൾ ഒറ്റയ്ക്കും കൂട്ടായും പ്രതിഷേധപരിപാടികൾ നടത്തിയിരുന്നു. ഇതിനിടെയാണ് ജില്ലയിൽ പുതിയ സംഭവവികാസങ്ങൾ തലപൊക്കിയത്. ദേശീയപാതയിൽ പാതിരപ്പള്ളി ബസ്സ് സ്റ്റോപ്പിൽ പത്തുവർഷം മുൻപ് ഡിവൈഎഫ്ഐ മേഖലാകമ്മറ്റി നിർമ്മിച്ച വെയ്റ്റിങ് ഷെഡാണ് കഴിഞ്ഞദിവസം പൊളിച്ചത്. പാതിരപ്പള്ളിയിലെ ഒരു സ്വകാര്യ വിദ്യ
ആലപ്പുഴ: സി പി എം ഗ്രൂപ്പുപോര് രൂക്ഷമാകുന്നു. അമ്പലപ്പുഴയിൽ ഉദ്യോഗസ്ഥർക്ക് പിന്നിൽ ജനപ്രതിനിധികളെ ഇരുത്തി പ്രോട്ടോക്കോൾ തെറ്റിച്ച് വിവാദമുണ്ടാക്കിയതിനു പുറമെ പാതിരപ്പള്ളിയിൽ കൂത്തുപറമ്പ് രക്ഷസാക്ഷി സ്മാരക കാത്തിരിപ്പുകേന്ദ്രം പൊളിച്ചു നീക്കിയും ചേരിപ്പോര് രൂക്ഷമാക്കി.
ജില്ലയിലെ ഐസക്ക് പക്ഷത്തെ പ്രമുഖനായ ജനപ്രതിനിധിയാണ് സ്വകാര്യ സ്‌കൂളിനുവേണ്ടി കാത്തിരുപ്പ് കേന്ദ്രം പൊളിച്ചുനീക്കാൻ അനുമതി നൽകിയത്. കാത്തിരുപ്പ് കേന്ദ്രം പൊളിച്ചടുക്കിയതോടെ ഡിവൈഎഫ്ഐ നേതൃത്വം നേതാവിനെതിരെ പാർട്ടി ജില്ലാ കമ്മിറ്റിക്ക് പരാതിയും നൽകി. വി എസ്സിനെ വീണ്ടും തരംതാഴ്‌ത്തിയതിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസങ്ങളിൽ അമ്പലപ്പുഴ മേഖലയിൽ വി എസ് അനുകൂലികൾ ഒറ്റയ്ക്കും കൂട്ടായും പ്രതിഷേധപരിപാടികൾ നടത്തിയിരുന്നു. ഇതിനിടെയാണ് ജില്ലയിൽ പുതിയ സംഭവവികാസങ്ങൾ തലപൊക്കിയത്.
ദേശീയപാതയിൽ പാതിരപ്പള്ളി ബസ്സ് സ്റ്റോപ്പിൽ പത്തുവർഷം മുൻപ് ഡിവൈഎഫ്ഐ മേഖലാകമ്മറ്റി നിർമ്മിച്ച വെയ്റ്റിങ് ഷെഡാണ് കഴിഞ്ഞദിവസം പൊളിച്ചത്. പാതിരപ്പള്ളിയിലെ ഒരു സ്വകാര്യ വിദ്യാഭ്യാസസ്ഥാപനത്തിനുവേണ്ടിയാണ് സ്മാരകം പൊളിക്കാനായി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റും സിപിഐ(എം) നേതാവുമായ എം ബി സ്നേഹജൻ അനുവാദം നൽകിയത്.
ഒപ്പംതന്നെ ഇവിടെ ഈ സ്ഥാപനത്തിന്റെ പേരിൽ ബസ്സ് കാത്തിരിപ്പുകേന്ദ്രം നിർമ്മിക്കാൻ പാർട്ടിയംഗമായ ഒരാൾക്ക് നിർദേശവും നൽകി. പൊളിച്ചടുക്കിയ സ്മാരകത്തിന്റെ ഷീറ്റും ഇരുമ്പുപൈപ്പുകളും പാതിരപ്പള്ളിയിലെ ലോക്കൽ കമ്മിറ്റി ഓഫീസ് വളപ്പിൽ നിക്ഷേപിക്കുകയും ചെയ്തു. കാത്തിരിപ്പുകേന്ദ്രം പൊളിച്ചതറിഞ്ഞ് എത്തിയ ഡിവൈഎഫ്ഐ നേതാക്കളായ കണ്ണൻ, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ അൻപതോളം പ്രവർത്തകർ സ്വകാര്യസ്ഥാപനം കാത്തിരുപ്പ് കേന്ദ്രം നിർമ്മിക്കാൻ കരാർ നൽകിയ ആളെക്കൊണ്ടുതന്നെ രക്തസാക്ഷി സ്മാരകം പുതുക്കി പണിയിച്ചു. വിവരങ്ങൾ കാട്ടി ജില്ലാ-ഏരിയാ കമ്മിറ്റികൾക്ക് സിപിഐ(എം) നേതാവിനെതിരെ പരാതിയും നൽകി.
ഇന്നു നടക്കുന്ന ഡിവൈഎഫ്ഐ പാതിരപ്പള്ളി മേഖലാ സമ്മേളനത്തിൽ വിഷയം ചൂടുള്ള ചർച്ചയാകും. ഇതിനിടെ വണ്ടാനം മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സി പി എമ്മിനെ കനത്ത വിവാദത്തിലാക്കി. വേദിയിൽ പ്രോട്ടോക്കോൾ അതിരുവിട്ടതാണ് പുതിയ വിവാദത്തിന് ഇടനൽകിയത്. കടുത്ത സുധാകര വിരോധികളായ കായംകുളം എം എൽ എ പ്രതിഭാ ഹരിയും അരൂർ എം എൽ എ അഡ്വ. എ എം ആരിഫുമാണ് വേദിയിൽ പിന്നോക്കം പോയത്. പിന്നീട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും ഇരുവരും മുൻസീറ്റിൽ ഇരിക്കാൻ തയ്യാറാകാതെ സുധാകരനോടുള്ള പ്രതിഷേധം അറിയിച്ചു.
മന്ത്രി ജി സുധാകരന്റെ നീക്കങ്ങളാണ് പ്രോട്ടോക്കോൾ ലംഘനത്തിന് കാരണമായതെന്ന് ഇരുവരും പരോക്ഷമായി പ്രതികരിച്ചു. പ്രതിഭാ ഹരി കാമുകനുമായി കറങ്ങി നടക്കുന്നുവെന്ന് വാർത്ത പ്രചരിപ്പിച്ചതിനു പിന്നിൽ സുധാകരന്റെ കൈകളാണെന്ന വാദം നിലനിൽക്കേയാണ് വീണ്ടും പ്രോട്ടോക്കോൾ വിവാദം പുകയുന്നത്. എന്നാൽ പ്രതിഭ ഇറക്കിയ ഫേസ് ബുക്ക് പോസ്റ്റിൽ സുധാകരനെ സൂരി നമ്പൂതിരിയോട് ഉപമിച്ചത് സുധാരനെ കൂടുതൽ ചൊടിപ്പിച്ചിട്ടുണ്ട്. ഇതും പിന്നോട്ട് പായിച്ചതിനു കാരണമാകുന്നുണ്ട്. കുട്ടനാട്ടിൽ പു ക സ യുടെ സമ്മേളനത്തിൽ സുധാകരനുമായി നേരിട്ടു കൊമ്പുകോർത്ത ആളാണ് എ എം ആരിഫ്.
സമ്മേളനത്തിൽ താമസിച്ചെത്തിയ ആരിഫിനെ സുധാകരൻ പരസ്യമായി ശകാരിച്ചതാണ് വിവാദത്തിന് വഴിയൊരുക്കിയത്. ഇതിനെതിരെ ആരിഫ് പരസ്യമായി അതേ വേദിയിൽ പ്രതികരിക്കുകയും ചെയ്തിരുന്നു. ഏതായാലും വരുംദിനങ്ങൾ സി പി എമ്മിൽ കൂടുതൽ വിവാദങ്ങൾക്ക് സാഹചര്യം ഒരുങ്ങുകയാണ്.



