- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണുനീർ കണ്ടാൽ മതിയെന്ന നിലപാട് മാർക്സിസ്റ്റ് പാർട്ടിനേതൃത്വം വെടിഞ്ഞില്ലെങ്കിൽ, അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും പാർട്ടിയുടെ സ്ഥാനം
കരുത്തനായ ശത്രുവിനെ നേരിടാൻ ഒറ്റയ്ക്ക് പോരാടണമോ, അതോ എതിരാളികൾ എല്ലാരും ഒത്തുചേർന്ന് ഒറ്റക്കെട്ടായി പോരാടണമോ ? ഇപ്പോൾ സിപിഎമ്മിൽ നടക്കുന്ന ചർച്ചയും പോരാട്ടവും ഈ വിഷയത്തിന്മേലാണ്. പ്രസ്തുത വിഷയത്തിൽ പാർട്ടിയുടെ പോളിറ്റ് ബ്യുറോയുടെ നിലപാട് ഒറ്റയ്ക്ക് പോരാടിയാൽ മതിഎന്നാണ്. എന്നാൽ അന്തിമതീരുമാനം പാർട്ടിയുടെ കേന്ദ്രക്കമ്മറ്റിക്കു വിട്ടിരിക്കുകയാണ്. അവിടെ നിന്ന് മറിച്ചൊരുതീരുമാനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നില്ല. രാഷ്ട്രം ആപത്കരമായ ഒരു രാഷ്ട്രീയപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ ദശാസന്ധിയിൽ സിപിഎം എടുക്കുന്ന ഒറ്റയ്ക്ക് പോരാടണമെന്ന തീരുമാനം പരിശോധിച്ചാൽ, അത് പാർട്ടിക്ക് ഗുണത്തേക്കാൾ ഏറേ ദോഷംവരുത്തി വയ്ക്കുമെന്നതിനു സംശയം വേണ്ട. എന്നാൽ ഈ പ്രക്രീയയുടെ പിന്നിൽ വിഭാഗിയചിന്ത ഉണ്ടെന്നുള്ളത് പ്രകടമാണ്. ഈ വിഷയത്തിലേക്കു പ്രവേശിക്കുന്നതിന് മുമ്പ് ഒരു കാര്യം വ്യക്തമാക്കുവാൻ ആഗ്രഹിക്കുന്നു, ഒരു രാഷ്ട്രീയപാർട്ടിയിലും അംഗമല്ലായെങ്കിലും, ഒരു ജനാധിപത്യരാഷ്ട്രത്തിൽ പ്രതിപക്ഷ രാഷ്ട്രീയപാർട്ടികൾക്ക്അതിന്റേതായ ഒര
കരുത്തനായ ശത്രുവിനെ നേരിടാൻ ഒറ്റയ്ക്ക് പോരാടണമോ, അതോ എതിരാളികൾ എല്ലാരും ഒത്തുചേർന്ന് ഒറ്റക്കെട്ടായി പോരാടണമോ ? ഇപ്പോൾ സിപിഎമ്മിൽ നടക്കുന്ന ചർച്ചയും പോരാട്ടവും ഈ വിഷയത്തിന്മേലാണ്. പ്രസ്തുത വിഷയത്തിൽ പാർട്ടിയുടെ പോളിറ്റ് ബ്യുറോയുടെ നിലപാട് ഒറ്റയ്ക്ക് പോരാടിയാൽ മതിഎന്നാണ്. എന്നാൽ അന്തിമതീരുമാനം പാർട്ടിയുടെ കേന്ദ്രക്കമ്മറ്റിക്കു വിട്ടിരിക്കുകയാണ്. അവിടെ നിന്ന് മറിച്ചൊരുതീരുമാനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നില്ല. രാഷ്ട്രം ആപത്കരമായ ഒരു രാഷ്ട്രീയപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ ദശാസന്ധിയിൽ സിപിഎം എടുക്കുന്ന ഒറ്റയ്ക്ക് പോരാടണമെന്ന തീരുമാനം പരിശോധിച്ചാൽ, അത് പാർട്ടിക്ക് ഗുണത്തേക്കാൾ ഏറേ ദോഷംവരുത്തി വയ്ക്കുമെന്നതിനു സംശയം വേണ്ട. എന്നാൽ ഈ പ്രക്രീയയുടെ പിന്നിൽ വിഭാഗിയചിന്ത ഉണ്ടെന്നുള്ളത് പ്രകടമാണ്.
ഈ വിഷയത്തിലേക്കു പ്രവേശിക്കുന്നതിന് മുമ്പ് ഒരു കാര്യം വ്യക്തമാക്കുവാൻ ആഗ്രഹിക്കുന്നു, ഒരു രാഷ്ട്രീയപാർട്ടിയിലും അംഗമല്ലായെങ്കിലും, ഒരു ജനാധിപത്യരാഷ്ട്രത്തിൽ പ്രതിപക്ഷ രാഷ്ട്രീയപാർട്ടികൾക്ക്അതിന്റേതായ ഒരു കടമ നിർവ്വഹിക്കാനുണ്ട് എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഈ ലേഖകൻ. ഇന്ത്യയെ സംബന്ധിച്ചാണെങ്കിൽ, ചിലപാർട്ടികളുടെ വളർച്ച ഇന്നിന്റെ ആവിശ്യമാണ്. അതിൽ കോൺഗ്രസ്,സിപിഎം,ആംആദ്മിപാർട്ടി എന്നിവ അവയുടെ വ്യത്യസ്ഥതകൾ കൊണ്ട് തന്നെ നിലനിൽക്കുകയും വളരേണ്ടതാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നുണ്ട്.
ഒരു രാഷ്ട്രീയ പാർട്ടി, സാഹചര്യങ്ങൾ അനുസരിച്ചു വേണം അതിന്റെ നയങ്ങളും നിലപാടുകളും എടുക്കുവാൻ. ചിലപ്രത്യേകസാഹചര്യങ്ങളിൽ, പാർട്ടിയുടെ മുൻനിലപാടുകളിൽ നിന്നും തികച്ചും വ്യത്യസ്ഥവും വിപരീതവും ആയ നിലപാടുകൾ എടുക്കേണ്ടതായിട്ട്? വരും. അങ്ങനെ നിലപാടുകളിൽ മാറ്റം വരുത്തുന്നത് പാർട്ടിയുടെ ആദർശങ്ങൾക്ക് ? കോട്ടം തട്ടുമെന്നും അവസരവാദമാണെന്നും വേണമെങ്കിൽ വിമർശിക്കാം. എന്നാൽ അങ്ങനെയുള്ള നിലപാടുകൾ എടുത്താൽ മാത്രമേ പാർട്ടിക്ക് നിലനിൽപ്പുള്ളൂ എന്ന സാഹചര്യത്തിൽ മറിച്ചൊരു തീരുമാനം അഭികാമ്യം അല്ല.
1975 ലെ അടിയന്തരാവസ്ഥയിൽ പ്രതിപക്ഷകക്ഷികളെത്തന്നെ ഉന്മൂലനം ചെയ്യുവാൻ സർക്കാർ ശ്രമിക്കുമ്പോൾ ഇന്ത്യയിലെ പ്രതിപക്ഷരാഷ്ട്രീയകക്ഷികൾ എല്ലാം തങ്ങളുടെ നിരന്തരമായ ശത്രുതകളും പ്രത്യയശാസ്ത്രങ്ങളും മാറ്റി വച്ച് ഒറ്റക്കെട്ടായി പോരാടി. അന്ന് ജനസംഘവും സിപി എമ്മും ഒരുമിച്ചു നിൽക്കേണ്ടി വന്നു. ആ സാഹചര്യത്തിൽ അത് വലിയ ശരിയായിരുന്നു.
ശത്രുവിന്റെ ശത്രു മിത്രം എന്നൊരു തത്വം ഇഎംഎസ്സ് എന്നും പറയുമായിരുന്നു. അതിബുദ്ധിമാനും പ്രായോഗിക രാഷ്ടീയക്കാരനുമായ ഇഎംഎസ്സ് ഈ തത്വം ഉപയോഗിച്ച് സിപിഎമ്മിന്റെ പല ഇണയില്ലാപ്പിണകൂട്ടുകെട്ടുകളെയും ന്യായികരിച്ചിരുന്നു.അത് നെഞ്ചിലേറ്റി ജനം പിന്തുണ നൽകിയിരുന്നു; അതാണ് പ്രയോഗികരാഷ്ട്രീയം. ഇഎംഎസ്സ് എന്നും പ്രായോഗികരാഷ്ട്രീയത്തിന്റെ വക്താവ് ആയിരുന്നു. അതുകൊണ്ടു സിപിഎമ്മിന് ദേശീയകക്ഷി എന്ന പദവിനിലനിർത്തുകയെന്ന വെല്ലുവിളി അന്നൊന്നും നേരിടേണ്ടി വന്നില്ല. എന്നാൽ ഇപ്പോൾ കഥ മാറിയിരിക്കുന്നു, പാർട്ടിയുടെ പല തീരുമാനങ്ങളും വ്യക്ത്യധിഷ്ഠിതമായി മാറി,ഫലമോ, സിപിഎമ്മിന് ദേശിയ പാർട്ടി എന്ന പദവി നഷ്ടപ്പെടുന്ന കാര്യങ്ങൾ ? അവസ്ഥയിൽ എത്തി നിൽക്കുന്നു.
തന്നെയുമല്ല, അതിലൂടെ ദേശിയ കക്ഷിയായ സി പി എം കേരളത്തിലും ത്രിപുരയിലും മാത്രമായി ഒതുങ്ങി.ജ്യോതിബസുവിന്റെ ബംഗാൾ മമത ബാനർജിയുടെ മുമ്പിൽ ഒന്നുമല്ലാതായിരിക്കുന്നു. ബംഗാളിൽ കഴിഞ്ഞതിരഞ്ഞെടുപ്പിൽ
കോൺഗ്രസിനേക്കാൾ താഴെയായി മൂന്നാംസ്ഥാനത്തെത്തി. ഇപ്പോൾ ആ സ്ഥാനം പോലും നിലനിർത്താൻ കഴിയാത്ത അവസ്ഥയിലേക്ക് കൂപ്പു കുത്തുന്നു. ബിജെപി ദിനംപ്രതി ബംഗാളിൽ ശക്തി പ്രാപിക്കുന്നു. അവിടുത്തെ സിപിഎം നിലനിൽപ്പിനായിട്ടാണ്,കോൺഗ്രസുമായി യോജിച്ചു പോകണമെന്ന് വാദിക്കുന്നത്, അപ്പോൾ ഇതുവരെ ഇല്ലാത്ത ആദർശം പറഞ്ഞു ഒറ്റയ്ക്ക് നിന്ന പോരാടണമെന്ന് പറയുന്നത് ശുദ്ധഭോഷത്തരം എന്ന് മാത്രമേ പറയാനാവുവുള്ളു.
എന്തുകൊണ്ട് സിപിഎമ്മിന്റെ നിലപാട് പ്രായോഗികമല്ല എന്ന് പറയേണ്ടി വരുന്നത്. ഇന്ന് ഇന്ത്യയിൽ ബിജെപിക്കു എതിരെ ഒറ്റയ്ക്ക് നിൽക്കുവാൻ ഒരു പാർട്ടിക്കും കരുത്തില്ലായെന്നതാണ് വാസ്തവം. ബിജെപിയുടെ വളർച്ച പരിശോധിക്കുമ്പോൾ, വളരുവാനും ജയിക്കുവാനും വേണ്ടി ഏതു അറ്റം വരെ പോകുവാൻ തയ്യാറായിട്ടാണ് അവർപൊരുതുന്നത്. ഏറ്റവും ഒടുവിൽ ഗുജറാത്തിൽ നില അല്പം മോശം ആണെന്ന് കണ്ടപ്പോൾ തറ നിലയിലുള്ള പ്രചാരണത്തിന് വരെ ബിജെപി തയ്യാർ ആയി എന്നതിന്റെ തെളിവാണ് 'നീചൻ വിവാദവും' 'പാക്കിസ്ഥാൻ വിവാദവും'.
രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി പോലും ആ തരത്തിലുള്ള പ്രചാരണത്തിലൂടെയായിരുന്നു ഗുജറാത്തിൽ പോരാടിയത്.
സ്ത്രീയെ നേടുന്നതിനും യുദ്ധം ജയിക്കുന്നതിലും ധാർമികത നോക്കേണ്ട കാര്യം ഇല്ല എന്ന് വാദിക്കുന്ന തത്വസംഹിതകൾ നിലനിൽക്കുന്ന രാജ്യമാണ് നമ്മുടേത്. ചില രാഷ്ട്രീയകക്ഷികളുടെ തിരഞ്ഞെടുപ്പ് ശൈലി കാണുമ്പോൾ, അവർ അത്
കടമെടുത്തിരിക്കുകയാണ് എന്ന് തോന്നിപ്പോകുന്നു. അങ്ങനെയുള്ള ഒരു രാജ്യത്ത്, ഇന്ന് സിപിഎം എടുക്കുന്ന നിലപാടുകൾ കാണുമ്പോൾ ശരിക്കും ദുഃഖം ആണ് ഉണ്ടാകുന്നത്.
പ്രത്യക്ഷത്തിൽ പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും തമ്മിലുള്ള വിഭാഗീയത ആണ് ഈ രീതിയിൽ കാര്യങ്ങൾ കൊണ്ടെത്തിച്ചത് എന്ന് തോന്നാം; അത് തീർച്ചയായും ഉണ്ട്. എന്നാൽ അതിനുപരി പ്രകാശ് കാരാട്ടിന്റെ ഈഗോയും കേരളാനേതൃത്വത്തിന്റെ ചില ഇടുങ്ങിയ താല്പര്യങ്ങളുമാണ് ഇതിനു പിന്നിൽ മുഴച്ചു നിൽക്കുന്നത്.
ഒന്നാം യുപിഏ?ഗവർമെന്റിന്റെ അവസാനഘട്ടം വരെ അതിനെ താങ്ങി നിർത്തുവാൻ ബദ്ധശ്രദ്ധനായ പ്രകാശ് കാരാട്ട് ആണവകരാറിന്റെ
വിഷയത്തിൽ എടുത്ത നിലപാട് അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിങ് അംഗീകരിച്ചില്ല. അമേരിക്കയുടെ ആണവനിലയങ്ങൾ പാടില്ലായെന്നു കടുംപിടുത്തം പിടിച്ച പ്രകാശ് കാരാട്ടിനോട് ഐഎംഎഫിന്റെ തലവനായിരുന്ന മന്മോഹൻ സിങിന് പൊരുത്തപ്പെടുവാനാകില്ലായിരുന്നു.
അതിന്റെ പേരിൽ ആ ഗവർമെന്റിന്റെ മറിച്ചിടുവാൻ ശ്രമിച്ച പ്രകാശ് കാരാട്ടിന്റെ നിലപാട് വിജയിച്ചില്ല. അന്ന് പ്രകാശ് കാരാട്ട് എടുത്ത കടുംനിലപാടിൽ കാലിടറിയതു സിപിഎം എന്ന പാർട്ടിക്കാണ്. അന്നത്തെ ലോക്‌സഭാസ്പീക്കർ ആയിരുന്ന സിപിഎമ്മിന്റെ സോമനാഥ് ചാറ്റർജി പോലും ആ തീരുമാനം അംഗീകരിച്ചില്ല. അദ്ദേഹം പാർട്ടിയുടെ നിലപാട് അനുസരിച്ചു സ്പീക്കർ സ്ഥാനം രാജി വച്ചില്ല. അതെ തുടർന്ന് അദ്ദേഹത്തെ പാർട്ടിക്ക് പുറത്തക്കേണ്ടി വന്നു. അതിന്റെ പരിണിതഫലം കൂടിയാണ് ബംഗാളിൽ സിപിഎമ്മിന്റെ പതനത്തിനു തുടക്കം കുറിച്ചത്. അതിന്റെ വാശി പ്രകാശ് കാരാട്ടിന്റെ കോൺഗ്രസ്സിനോടുള്ള മനോഭാവത്തിൽ തുടർന്ന് എന്നും നില നിന്നിട്ടുണ്ട്
പ്രകാശ് കാരാട്ടിന്റെ ആ നിലപാടിനോട് ഒത്തു ചേർന്ന് നിൽക്കുന്ന കേരളഘടകത്തിന്റെ പ്രശനം , ഇവിടുത്തെ പ്രധാന എതിരാളികളായ കോൺഗ്രസ്സിനോടു അഖിലേന്ത്യാതലത്തിൽ ഒരുമിച്ചു നിൽക്കുന്നുവെന്നു വന്നാൽ അത് കേരളാഘടകത്തിന് ദോഷം തട്ടുമെന്നാണ് അവർ ഭയപ്പെടുന്നത്. തിരഞ്ഞെടുപ്പ് വരുമ്പോൾ അത് പാർട്ടിക്ക്‌ദോഷം ചെയ്യുമെന്ന് ഭയപ്പെടുന്നു. ബിജെപി പ്രസ്തുത വിഷയത്തിൽ പരിഹസിക്കുമെന്നും ഭയപ്പെടുന്നു.
എന്നാൽ ആ ഭയപ്പാടിന് യാതൊരു അടിസ്ഥാനവും ഇല്ല എന്ന് തന്നെയല്ല ആ കൂട്ടുകെട്ടിൽ നഷ്ടം കേരളത്തിൽ? കോൺഗ്രസിന് ആയിരിക്കുമെന്ന് 2004 ലെ പാർലമെന്റ് തിരഞ്ഞെടുപ്പ്അടിവരയിടുന്നു. കേരളത്തിലെ ഇടതുപക്ഷ അനുഭാവികളായ അനേകർ കേന്ദ്രത്തിൽ സുസ്ഥിരമായ ഒരു ഭരണം വരണമെന്ന് ആഗ്രഹിക്കുന്നവർ ആണ്. ഒറ്റയ്ക്ക് നിൽക്കുന്ന ഇടതുപക്ഷ കക്ഷികളെ കൊണ്ട് അത് സാധിക്കില്ല എന്ന തിരിച്ചറിവുള്ള അവരിൽ പലരും നിയമസഭാഇലക്ഷനിൽ ഇവിടെ ഇടതുപക്ഷത്തിനും ലോകസഭാഇലക്ഷനിൽകോൺഗ്രസ്സിനും വോട്ടു നൽകുന്നു. എന്നാൽ കേന്ദ്രത്തിൽ ഒരു സുസ്ഥിരഗവർമെന്റ് ഉണ്ടാക്കുവാൻ ഇടതുപക്ഷ പിന്തുണ ലഭിക്കുമെന്ന് അവർക്കു ബോദ്ധ്യപ്പെട്ടാൽ അവർകണ്ണടച്ച് ഇടതുപക്ഷത്തിന് വോട്ടു ചെയ്യും. ഫലമോ ലോക്‌സഭാഇലക്ഷനിലും ഇടതുപക്ഷത്തിന് അനുകൂലമായ വികാരം ഉണ്ടാകും. അതുകൊണ്ടാണ് ഇരുപതിൽ പതിനെട്ടുസീറ്റുകൾ നേടി 2004 ൽ ഇടതുപക്ഷം ചരിത്രവിജയം കൊയ്തത്.
വാസ്തവം ഇതായിരിന്നിട്ടും സിപിഎം കേരളാഘടകവും പ്രകാശ് കാരാട്ടും അവരുടെ കടുംപിടുത്തതിൽ നിന്ന് പിറകോട്ടുപോകുന്നില്ല. അവിടെ, വിഭാഗീയതയുടെ ചില അംശങ്ങളും കടന്നു വരുന്നുണ്ട്. പിണറായിയും വി എസ്സും തമ്മിൽ വിഭാഗിയതയുടെ കൊടി പിടിച്ചു നടന്നപ്പോൾ പിണറായിയുടെ ഔദ്യോഗികപക്ഷത്തിനോട് ഒപ്പം നിന്നതാണല്ലോ പ്രകാശ് കാരാട്ട്?. അതുപോലെ വി എസ്സിന് പിന്തുണ നൽകിയത് സീതാറാം യെച്ചൂരി ആയിരുന്നുവല്ലോ, അതങ്ങു അത്ര വേഗം കേരളാനേതൃത്വത്തിന് മറക്കാൻപറ്റില്ലല്ലോ.അതുകൊണ്ടു കേരളഘടകം പ്രകാശ് കാരാട്ട് എടുക്കുന്ന എല്ലാ നിലപാടുകൾക്കും; അത് അപ്രായോഗികം ആണെങ്കിലും പിന്തുണ നൽകുന്നു. ഫലമോ ബിജെപിക്ക് നേട്ടം വരുന്ന അതിദയനീയമായ അവസ്ഥയിലേക്ക് രാജ്യത്തിനെ തള്ളി വിടുവാൻ അവർ ഒരുങ്ങുകയാണ്.
ഈ സ്ഥിതിയിൽ കാര്യങ്ങൾ പോയാൽ അത് ഏറ്റവും ദോഷമായി ബാധിക്കുന്നത് സിപിഎമ്മിന്റെ ബംഗാൾഘടകത്തിനെയാണ്. അവിടെ പാർട്ടിയുടെ സ്ഥിതി അതിദയനീയമാണ്. കോൺഗ്രസ്സിന്റെ പിന്തുണയില്ലേൽ കാര്യമായ സീറ്റുകൾ ഒന്നും അവിടെ നിന്ന് കിട്ടുവാൻ പോകുന്നില്ല. അങ്ങനെയൊരു അവസ്ഥയിൽ അവിടെ തൃണമൂൽകോൺഗ്രസ്സും ബിജെപിയും തമ്മിലായിരിക്കും മത്സരം. ബംഗാളിൽ നിന്ന് കാര്യമായ നേട്ടങ്ങൾ ഒന്നും കിട്ടാതെ വരുന്ന സി പി എം വെറും പ്രാദേശികകക്ഷിയായി മാറും. വളരെ ചെറിയ സ്റ്റേറ്റ് ആയ ത്രിപുരയിലും കേരളത്തിലും മാത്രമായരാഷ്രീയകക്ഷിയാകും സിപിഎം. എന്നിട്ടും കേരളാഘടകവും പ്രകാശ് കാരാട്ടും ഇങ്ങനെ കടുംപിടുത്തം പിടിക്കുമ്പോൾ, ആങ്ങള ചത്താലും കുഴപ്പമില്ല, നാത്തൂന്റെ കണ്ണീർ കണ്ടാൽ മതി എന്ന ചൊല്ലണ് ഓർമ്മ വരുന്നത്.
ഒരുകാലത്തു ഇന്ത്യയിലെ പ്രധാന പ്രതിപക്ഷമായിരുന്ന സിപിഎം ഇന്ന് ദേശിയകക്ഷിഎന്ന പദവി നിലനിർത്താൻ വേണ്ടി പെടാപ്പാടു പെടുകയാണ്.അങ്ങനെയൊരു സന്നിഗ്ദ്ധഘട്ടത്തിൽ ഇത്രയും തെറ്റായ ഒരു നിലപാടിലേക്ക് സിപിഎമ്മിനെ തള്ളി വിടുന്നതിന്റെ പരിപൂർണ്ണ ഉത്തരവാദിത്വം പ്രകാശ് കാരാട്ടിനും കേരളഘടകത്തിനും ആണ്.
സിപിഎമ്മിന്റെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ സീറ്റുകൾ നേടിയത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആണ്. ആ ഇലക്ഷന്
പാർട്ടിക്കു നേതൃത്വം നൽകിയത് പ്രകാശ് കാരാട്ടായിരുന്നു. അദ്ദേഹത്തിന്റെ മുൻഗാമി ഹർകിഷൻ സുർജിത് നേതൃത്വം നൽകിയ 2004ലെ തെരഞ്ഞെടുപ്പിലാണ് സിപിഎമ്മിന് ചരിത്രവിജയം ലഭിച്ചത്.
ഹർകിഷൻ സുർജിത് പ്രയാഗികബുദ്ധിയുള്ള ഒരു പഞ്ചാബിയായിരുന്നു. പ്രായോഗികബുദ്ധിയുടെ തമ്പുരാനായ
സാക്ഷാൽ ഇഎംഎസ്സിനെ വെല്ലുന്ന പ്രായോഗികബുദ്ധിയുണ്ടായിരുന്നു. അതിന്റെ തെളിവാണ് 2004 ലെ ഒന്നാം യൂപിഏ ഗവർമെന്റ്. അടൽ ബിഹാരി ബാജ്‌പേയിയുടെ ഗവർമെന്റ് തിളങ്ങി നിന്ന സമയത്തു, 'മേരാ ഭാരത് മഹാൻ' പോലുള്ള മുദ്രാവാക്യം ഉയർത്തി ദേശസ്‌നേഹം കൊടുമ്പിരി കൊള്ളിച്ചിരുന്ന കാലത്താണ്, പ്രതിപക്ഷ നിരയിൽഐക്യം ഒരുക്കിയെടുത്തു, തിരഞ്ഞെടുപ്പിനെ നേരിട്ടതും ഒന്നാം യൂപിഏ ഗവർമെന്റ് ഒരു യാഥാർഥ്യം ആക്കിയതും. 2004 ലെ ഇലക്ഷനിൽ ആണ് സി പി എമ്മിന് ചരിത്രവിജയം ലഭിച്ചത്. അന്ന് സി പി എമ്മിന് ഒറ്റയ്ക്ക് 43 സീറ്റു കിട്ടി. 1967 മുതൽ പാർട്ടി വിജയിച്ച? എല്ലാ സീറ്റിനേക്കാൾ കൂടുതൽ സീറ്റ്.1980 ൽ ലഭിച്ച 37 സീറ്റു ആയിരുന്നു അത്വരെയുള്ള ഉയർന്ന സംഖ്യ.
എന്നാൽ 2005ൽ പാർട്ടി സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത പ്രകാശ് കാരാട്ട് തുടർന്ന നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടിക്ക്
ഏറ്റവും വലിയ പരാജയം വാങ്ങിക്കൊടുത്തു. 16 സീറ്റു മാത്രം നേടിക്കൊണ്ട് സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവുംകുറഞ്ഞ സംഖ്യയിൽ എത്തിച്ചു. എന്നാൽ ആ പതനം അവിടെ അവസാനിച്ചില്ല. 2014ൽ എത്തിയപ്പോൾ വെറും ഒറ്റസംഖ്യയിൽ പാർട്ടിസീറ്റ് എത്തി. അന്നത്തെ 9 എന്ന നാണംകെട്ട സംഖ്യയിൽ നിന്നും വീണ്ടും താഴോട്ടു എത്തിക്കുമെന്ന് അദ്ദേഹം ശപഥം ചെയ്തിട്ടുണ്ടോ എന്ന് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാട് കാണുമ്പോൾ സംശയം ഉണ്ടാകുന്നു.
അദ്ദേഹത്തിന്റെ നിലപാട് ഒരിക്കലും ആദർശത്തിന്റെ പേരിൽ ആയിരിക്കില്ല. പ്രകാശ് കാരാട്ട് പാർട്ടി സെക്രട്ടറി ആയിരിക്കുമ്പോൾ ഒന്നാം യുപിഎ? ഗവർമെന്റിന് 2005 മുതൽ 2008 വരെ പിന്തുണ നൽകിയ കാര്യംവിസ്മരിക്കാനാവില്ലല്ലോ. പാർട്ടി പല കാലഘട്ടങ്ങളിൽ, ഒരിക്കലും ആദർശപരമായി കൂട്ട് ചേരുവാൻ പറ്റാത്തവരുമായി പോലും കൂട്ട് ചേർന്നിട്ടുണ്ട്. അടവുനയം പറഞ്ഞു കേരളത്തിൽ മുസ്ലിംലീഗുമായി പോലും കൂട്ടുചേർന്നു തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടുണ്ട്. എന്തിനധികം പറയണം, തീവ്ര വർഗ്ഗീയസ്വഭാവം വച്ച് പുലർത്തുന്നപിഡിപിയുമായി ഒരുമിച്ചു നിന്ന് ഇലക്ഷനിൽ പോരാടിയിട്ടുണ്ടെന്ന വസ്തുത മറക്കാൻ പറ്റുമോ.
സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും ആദർശവിരുദ്ധവും നാണംകെട്ടതുമായ നിലപാട് ആയിരുന്നു, ഒരു ബംഗാളി ആണ് എന്ന ഒറ്റ കാരണത്താൽ പ്രണബ് മുഖർജിയെ ഇന്ത്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പിന്തുണയ്ക്കാൻ എടുത്ത തീരുമാനം. 2012ൽ നടന്ന പ്രസ്തുത തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർത്ഥിയായ മുൻ ലോക്‌സഭാ സ്പീക്കർ പി എ സാങ്മായെ എതിർക്കുവാനും പ്രണബ് മുഖർജിയെ പിന്തുണയ്ക്കാനും ആയിട്ട്, സിപിഎം ബംഗാളി കാർഡ് ഇട്ടു കളിച്ചപ്പോൾ, മറാഠിയാണെന്ന് ഒറ്റ കാരണത്താൽ, 2007ൽ കോൺഗ്രസ്സിന്റെ പ്രതിഭ പാട്ടീലിനെ പിന്തുണക്കാൻ ശിവസേന എടുത്ത നിലപാടിന് സമാനത ഉണ്ടായി?. ഇടുങ്ങിയ മണ്ണിന്റെ മക്കൾ വാദവും ആയി രംഗത്തു വന്ന ശിവസേനയുടെ ആ നിലപാട് അവരുടെ ആദർശവും ആയി നൂറു ശതമാനം നീതി പുലർത്തുമ്പോൾ സർവ്വലോകഐക്യത്തിന്റെ വക്താക്കൾ ആയ കമ്മ്യൂണിസ്‌റ് പാർട്ടിയുടെ ആ തീരുമാനം നിന്ദ്യവും ആദർശവിരുദ്ധവും ആയിരുന്നുവെന്ന് പറയാതിരിക്കുവാൻ തരമില്ല. പ്രസ്തുത തീരുമാനമെടുക്കുമ്പോൾ പാർട്ടി സെക്രട്ടറി മറ്റാരുമല്ലായിരുന്നു, പ്രകാശ് കാരാട്ട് തന്നെയായിരുന്നു. അന്ന് ഒരു ബംഗാളിയെ പ്രസിഡന്റ് ആക്കാൻ കോൺഗ്രസ്സിനെ പിന്തുണച്ച പ്രകാശ് കാരാട്ടിനു ഇപ്പോൾ കോൺഗ്രസിനോട് എന്താണ് ഇത്ര അയിത്തം ?
അപ്പോൾ ആദർശമൊന്നും അല്ല ഇപ്പോഴത്തെ ഈ തീരുമാനത്തിന്റെ പിന്നിൽ. അത് തികച്ചും വ്യക്തിപരമായിരിക്കും.സിപിഎം എന്ന രാഷ്ട്രീയ കക്ഷിയുടെ പരാജയത്തിനു ഇത് പോലുള്ള ചില നിലപാടുകൾ എന്നും ദോഷം ചെയ്തിട്ടുണ്ട് എന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് തിരഞ്ഞെടുപ്പിൽ ശക്തി തെളിയിക്കാത്ത ഒരു കക്ഷിക്കും നിലനില്പില്ലായെന്നത് ഒരു സത്യമാണ്. ഇവിടെ രാഷ്ട്രീയ കക്ഷിയുടെ ആദർശനിലപാടിന് അത്രവലിയ സ്വാധീനം ഒന്നും ജനങ്ങളിൽ ഇല്ല. പ്രവർത്തിക്കുന്ന കക്ഷിക്കാണ് ഇവിടെ പിന്തുണ ലഭിക്കുന്നത്. അപ്പോൾ പലതരത്തിലുള്ള വരട്ടുവാദങ്ങൾ ഉന്നയിച്ചു ജനപിന്തുണ ലഭിക്കേണ്ടത് പോലും നഷ്ടപ്പെടുത്തുന്ന നിലപാട്എടുക്കുന്നത് എന്തിനു വേണ്ടിയാണ് ?
സിപിഎം എന്ന കക്ഷിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിപദം ലഭിക്കുകയെന്നത് ചിന്തിക്കുവാൻ പോലും ഇന്ത്യൻ സാഹചര്യത്തിൽ കഴിയില്ല. എന്നിട്ടും ഒരിക്കൽ ആ പദവി സിപി എമ്മിന്റെ കാൽച്ചുവട്ടിൽ എത്തിയിരുന്നു.അപ്പോൾ ഏറ്റവും മണ്ടത്തരത്തോടെ ആ പദവി തൊഴിച്ചു കളഞ്ഞവരാണ് ഇവിടുത്തെ സിപിഎമ്മുകാർ. അതും പാർട്ടിയുടെ നന്മയെക്കരുതിയായിരുന്നുവോ, അതോ ജ്യോതിബാസുവിനെ പ്രധാനമന്ത്രി ആക്കാതിരിക്കുവാനാണോ ആനിലപാട് എടുത്തത്. അന്നും ആ തീരുമാനത്തിന്റെ മുമ്പിൽ നിന്നതു കേരളാസിപിഎമ്മുകാർ ആയിരുന്നു. അന്ന് ജ്യോതിബാസു ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്നുവെങ്കിൽ ഇന്ന് ബംഗാളിൽ സിപിഎം എന്ന കക്ഷിയുടെ അവസ്ഥ ഇതാകുമായിരുന്നില്ല. ചരിത്രപരമായ മണ്ടത്തരമെന്നു ജ്യോതിബാസുവും ലോകവും വിശേഷിപ്പിച്ച ആ സംഭവത്തിനു ശേഷം വീണ്ടും വീണ്ടും അമ്മാതിരി മണ്ടത്തരങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നു. ഒന്നാം യുപിഎ മന്ത്രിസഭയിൽ ചേരാതിരുന്നതും അതുപോലെ ഒരു മണ്ടത്തരമായിരുന്നു. പിന്നെ അടുത്തിടെ സീതാറാം യെച്ചൂരിയെ രാജ്യസഭംഗംആക്കാതിരുന്നത് അതിലും വലിയ മണ്ടത്തരം ആയിരുന്നു.
ബിജെപി ഭരണം ഏകാധിപത്യത്തിലേക്കു നീങ്ങുന്നു എന്ന് പ്രതിപക്ഷകക്ഷികൾ ആരോപിക്കുന്ന? ഈ സമയത്തു ഇന്ത്യൻ പാർലമെന്റിൽ കാര്യകാരണസഹിതം വിവരങ്ങൾ ഭംഗിയായി അവതരിപ്പിക്കുവാൻ കഴിയുന്ന സീതാറാം യെച്ചൂരിയെ പോലെ ഒരാൾ വേണമെന്ന് മറ്റു രാഷ്ട്രീയ കക്ഷികൾ പോലും ആഗ്രഹിക്കുന്ന ഒരു സമയത്തു, സ്വന്തം കക്ഷിവരട്ടുവാദങ്ങൾ ഉന്നയിച്ചു അദ്ദേഹത്തിന്റെ അവസരം നഷ്ടപ്പെടുത്തിയ ചരിത്രമണ്ടത്തരത്തിനു എന്ത് പേരിട്ടാണ് വിളിക്കേണ്ടത് ? ആനമണ്ടത്തരം എന്ന് പോലും പറയാൻ പാടില്ല. സീതാറാം യെച്ചൂരി രാജ്യസഭയിൽ ഉണ്ടെങ്കിൽ അദ്ദേഹത്തിൽ കൂടി സിപിഎമ്മിന് കിട്ടുന്ന മീഡിയകവറേജിനെ പറ്റി പോലും നേതൃത്വം ചിന്തിച്ചില്ലല്ലോ എന്നോർക്കുമ്പോൾ, ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീർ കണ്ടാൽ മതിയെന്ന മനോഭാവത്തിൽ തന്നെയാണ് സിപിഎമ്മിന്റെ നേതൃത്വം എന്ന് പറയേണ്ടി വരും.
കോൺഗ്രസ്സ് പോലുള്ള മതേതരത്വ പ്രസ്ഥാനങ്ങളുമായി സഹകരിച്ചു അടുത്ത തിരഞ്ഞെടുപ്പിനെ നേരിട്ടാൽ അതിന്റെ ഏറ്റവും വലിയ നേട്ടം സിപിഎമ്മിനായിരിക്കുമെന്നതിനു യാതൊരു സംശയവും വേണ്ട. അതിൽ തന്നെ ഏറ്റവും നേട്ടം ഉണ്ടാകാൻ പോകുന്നത് കേരളത്തിലെ സിപിഎമ്മിനായിരിക്കും. അതിന്റെ കാരണം വളരെ ലളിതമാണ് ,കേരളത്തിൽ വളരെയധികം ഇടതുപക്ഷ അനുഭാവികൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനും ലോക്‌സഭാഇലക്ഷന് യുഡിഎഫിനും വോട്ടു ചെയ്യുന്ന ഒരു പതിവുണ്ട്. അതിന്റെ കാരണം കേരളത്തിലും കേന്ദ്രത്തിലും ശക്തമായഒരു ഭരണസംവിധാനം ഉണ്ടാകണമെന്ന് അവർ ആഗ്രഹിക്കുന്നതാണ്. ഇടതുപക്ഷം ഒറ്റയ്ക്ക് കേന്ദ്രത്തിൽ ഒരു സർക്കാർ രൂപീകരിക്കുവാൻ പോകുന്നില്ലായെന്ന തിരിച്ചറിവാണ് അവരെ അങ്ങനെ ചെയ്യുവാൻ പ്രേരിപ്പിക്കുന്നത്. എന്നാൽകേന്ദ്രത്തിൽ ഒരു ശക്തമായ ഭരണത്തിന് ഇടതുപക്ഷം പിന്തുണയേകുമെന്നു ബോദ്ധ്യപ്പെട്ടാൽ അവർ കണ്ണടച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്യും.
2004 ൽ അവർ അത് വളരെ വ്യക്തമാകുന്ന രീതിയിൽ കാണിച്ചു തന്നു. ഇരുപതിൽപതിനെട്ടു സീറ്റും കേരളീയർ ഇടതുപക്ഷത്തിന് നൽകി. അവർ പരാജയപ്പെട്ട മൂവാറ്റുപുഴ മണ്ഡലത്തിൽ വെറും അഞ്ഞൂറോളം വോട്ടിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളു. അത് കൂടാതെ മറ്റു സംസ്ഥാനങ്ങളിൽ ഒരിക്കലും ജയിക്കുവാൻ സാദ്ധ്യത ഇല്ലാത്ത പല മണ്ഡലങ്ങളിലും സിപിഎം ജയിച്ചു കയറി. അതിന്റെ ഗുണം സിപിഎമ്മിന് മാത്രമല്ല. ഇതരസംസ്ഥാനങ്ങളിൽകോൺഗ്രസ്സിനും നല്ലവണ്ണം ലഭിച്ചു. അതിന്റെ ഫലമോ അടൽ ബിഹാരിവാജ്‌പേയി വീണ്ടും അധികാരത്തിൽ വരുമെന്ന് ഉറച്ചു വിശ്വസിച്ച ബിജെപി പത്തു വർഷത്തേക്ക് ഭരണത്തിൽ നിന്നും പുറത്തായി. സിപിഎമ്മിനും ഇടതുപക്ഷത്തിനും ഇന്നും പല സംസ്ഥാനങ്ങളിലും സ്വന്തമായി ജയിക്കാൻ കഴിയില്ലെങ്കിലും കോൺഗ്രസ്സിനെ ജയിപ്പിക്കുവാൻ തക്കവണ്ണം വോട്ടുണ്ട്. ഒപ്പം ഒരുമിച്ചു നിന്ന് മത്സരിച്ചാൽ സിപിഎമ്മിനും ചില സീറ്റുകൾ ലഭിക്കും. ഇന്നത്തെ ബിജെപിയുടെ അധികാരജൈത്രയാത്രക്കു തടയിടണമെങ്കിൽ സിപിഎമ്മും കോൺഗ്രസ്സും കുറഞ്ഞപക്ഷം കേരളത്തിന് പുറത്തെങ്കിലും ഒന്നിച്ചു നിന്നേ പറ്റുള്ളൂ.
വാൽക്കഷണം: അടുത്ത പൊതുതിരഞ്ഞെടുപ്പിൽ സിപിഎം കോൺഗ്രസ്സുമായി യോജിച്ചു മത്സരിക്കാൻ തയ്യാർ ആയില്ലെങ്കിൽ സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ആയിരിക്കും സംഭവിക്കാൻ പോകുന്നത്. എന്നാൽ,കോൺഗ്രസിനു അത്ര വലിയ പരാജയം ഉണ്ടാവില്ല, രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത് പാർട്ടിക്കു ഗുണം ചെയ്യും, അത് കോൺഗ്രസിന് 2019ലെ തിരഞ്ഞെടുപ്പിൽ വലിയ നേട്ടങ്ങൾ നൽകും.