- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ ജാഥയുടെ പേരിൽ ഡൽഹിയിലും വാക് യുദ്ധം; രാഷ്ട്രീയഅക്രമം കമ്യൂണിസ്റ്റുകളുടെ സ്വഭാവമാണെന്നും താമര വിരിയുന്നത് തടയാനാവില്ലെന്നും അമിത് ഷാ; സി.പി.എം ആസ്ഥാനത്തേക്ക് തുടർച്ചയായി മാർച്ച് നടത്തുന്നത് ജനാധിപത്യ മര്യാദയല്ലെന്ന്സീതാറാം യെച്ചൂരി
ന്യൂഡൽഹി: കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലേറിയ ശേഷം കണ്ണൂരിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി അദ്ധ്യക്ഷൻ അമിത്ഷാ. 120ഓളം ആർഎസ്എസ് ബിജെപി പ്രവർത്തകരാണ് കേരളത്തിൽ കൊല്ലപ്പെട്ടത്. ഭൂരിഭാഗം കൊലപാതകങ്ങളും നടന്നത് മുഖ്യമന്ത്രിയുടെ ജില്ലയിലാണെന്നും കമ്യൂണിസ്റ്റ് പാർട്ടി ഇതിൽ ലജ്ജിക്കണമെന്നും അമിത് ഷാ പറഞ്ഞു. ന്യൂഡൽഹിയിൽ ജനരക്ഷായാത്രയ്ക്ക് പിന്തുണയേകിക്കൊണ്ട് എകെജി ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെപി പ്രവർത്തകരെ ഭയപ്പെടുത്താൻ തുണ്ടം തുണ്ടമായി വെട്ടിയാണ് കൊന്നത്. ഞങ്ങളുടെ പ്രവർത്തകർക്ക് ജീവൻ ത്യജിക്കാൻ ഭയമില്ലെന്നും അമിത് ഷാ പറഞ്ഞു. ഏറ്റവും കൂടുതൽ രാഷ്ട്രീയകൊലപാതകങ്ങൾ നടന്നത് കണ്ണൂർ ജില്ലയിലാണ്.മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ കൊലപാതകങ്ങൾക്കെല്ലാം ഉത്തരവാദിയെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ കേരളത്തിൽ കുമ്മനം രാജശേഖരൻ നടത്തുന്ന ജനരക്ഷായാത്ര പരാജയമാണെന്ന തിരിച്ചറിവാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായെ ഡൽഹിയിൽ റോഡിലിറങ്ങാൻ
ന്യൂഡൽഹി: കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലേറിയ ശേഷം കണ്ണൂരിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി അദ്ധ്യക്ഷൻ അമിത്ഷാ. 120ഓളം ആർഎസ്എസ് ബിജെപി പ്രവർത്തകരാണ് കേരളത്തിൽ കൊല്ലപ്പെട്ടത്. ഭൂരിഭാഗം കൊലപാതകങ്ങളും നടന്നത് മുഖ്യമന്ത്രിയുടെ ജില്ലയിലാണെന്നും കമ്യൂണിസ്റ്റ് പാർട്ടി ഇതിൽ ലജ്ജിക്കണമെന്നും അമിത് ഷാ പറഞ്ഞു. ന്യൂഡൽഹിയിൽ ജനരക്ഷായാത്രയ്ക്ക് പിന്തുണയേകിക്കൊണ്ട് എകെജി ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി ജെപി പ്രവർത്തകരെ ഭയപ്പെടുത്താൻ തുണ്ടം തുണ്ടമായി വെട്ടിയാണ് കൊന്നത്. ഞങ്ങളുടെ പ്രവർത്തകർക്ക് ജീവൻ ത്യജിക്കാൻ ഭയമില്ലെന്നും അമിത് ഷാ പറഞ്ഞു. ഏറ്റവും കൂടുതൽ രാഷ്ട്രീയകൊലപാതകങ്ങൾ നടന്നത് കണ്ണൂർ ജില്ലയിലാണ്.മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ കൊലപാതകങ്ങൾക്കെല്ലാം ഉത്തരവാദിയെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ കേരളത്തിൽ കുമ്മനം രാജശേഖരൻ നടത്തുന്ന ജനരക്ഷായാത്ര പരാജയമാണെന്ന തിരിച്ചറിവാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായെ ഡൽഹിയിൽ റോഡിലിറങ്ങാൻ പ്രേരിപ്പിച്ചതെന്നാണ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്.
രാഷ്ട്രീയ അക്രമം കമ്യൂണിസ്റ്റുകളുടെ സ്വഭാവത്തിലുള്ളതാണെന്നും ഒരു ഭയപ്പെടുത്തലിനും ഇടതു ഭരിക്കുന്ന സംസ്ഥാനങ്ങളിൽ താമര വിരിയുന്നത് തടയാനാവില്ലെന്നും അമിത് ഷാ പറഞ്ഞു. അക്രമ രാഷ്ട്രീയം അവരുടെ സ്വഭാവത്തിലുള്ളതാണ്. ഏറ്റവും കൂടുതൽ രാഷ്ട്രീയ അക്രമങ്ങൾ റിപ്പോർട്ട ചെയ്ത്ത് പശ്ചിമ ബംഗാളിലാണെന്നത് യാദൃശ്ചികമല്ല. ത്രിപുരയിലും കേരളത്തിലും മാത്രമാണ് ഇന്ന് കമ്യൂണിസ്റ്റുകൾ ഭരണത്തിലുള്ളത്. എവിടെ അവർ ഭരണത്തിലിരിക്കുന്നുവോ അവിടെ രാഷ്ട്രീയ പ്രവർത്തനം അക്രമത്തിലേക്ക് വഴിമാറും', അമിത് ഷാ കൂട്ടിച്ചേർത്തു.
ഡൽഹിയിലെ സി.പി.എം ആസ്ഥാനത്തേക്ക് ബിജെപി തുടർച്ചയായി മാർച്ച് നടത്തുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപിയുടെ പിന്തുണയോടെ രാജ്യത്ത് പശു സംരക്ഷകർ നടത്തുന്ന അക്രമണങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് അമിത്ഷാ സി.പി.എം ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയതെന്നും യെച്ചൂരി പറഞ്ഞു