- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനാശാസ്യമെന്ന് ആരോപിച്ച് ബിജെപിക്കാർ വീടു വളഞ്ഞു; സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെയും യുവതിയെയും കസ്റ്റഡിയിൽ എടുത്തു ഞാറയ്ക്കൽ പൊലീസ്; യുവതി തന്റെ കൂട്ടുകാരിയെന്നു നേതാവിന്റെ ഭാര്യ മൊഴി നല്കിയപ്പോൾ നിസാര വകുപ്പു ചുമത്തി വിട്ടയച്ചു
കൊച്ചി: സി.പി.എം നേതാവിന്റെ വീട്ടിൽ അനാശ്യാസമെന്ന് ആരോപിച്ച് ബിജെപിക്കാർ വീട് വളഞ്ഞു.പൊലീസെത്തി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെയും യുവതിയെയും കസറ്റഡിയിൽ എടുത്തു. സെക്രട്ടറിക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടു. പൊലീസ് പിടികൂടിയ യുവതി തന്റെ കൂട്ടുകാരിയെന്ന് ഭാര്യ മൊഴി നൽകിയപ്പോൾ പൊലീസ് ചുമത്തിയ നിസ്സാര വകുപ്പിൽ തടിയൂരി സി പി എം നേതാവ്. വൈപ്പിൻ കരയിലെ മാലിപ്പുറത്താണ് കഴിഞ്ഞ ദിവസം ഉച്ചക്ക് സംഭവം നടന്നത്. എളങ്കുന്നപ്പുഴ മാലിപ്പുറം ചാപ്പ കടപ്പുറം മാച്ചിപ്പാടത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറി സത്യന്റെ വീട്ടിൽ അനാശ്യാസം നടക്കുന്നുവെന്ന് പറഞ്ഞ് മുപ്പതോളം ബീ.ജെ.പി പ്രവർത്തകർ വീട് വളയുകയായിരുന്നു. മാലിപ്പുറം ചാപ്പ കടപ്പുറം സി.പിഎം ബ്രാഞ്ച് സെക്രട്ടറിയാണ് സത്യൻ. സത്യന്റെ ഭാര്യ ജോലിക്കുപോയ സമയത്ത് തിരുവനന്തപുരം സ്വദേശിനിയായ 34 കാരി സത്യന്റെ വീട്ടിൽ എത്തുകയായിരുന്നു. സത്യനെ കൂടാതെ രണ്ട് സുഹൃത്തുക്കളുംകൂടെയുണ്ടായിരുന്നു. ഇവർ രണ്ട് പേരും ഓടിക്കളഞ്ഞു. ഞാറക്കൽ പൊലീസിൽ വിവരം അറിയിച്ചതിന
കൊച്ചി: സി.പി.എം നേതാവിന്റെ വീട്ടിൽ അനാശ്യാസമെന്ന് ആരോപിച്ച് ബിജെപിക്കാർ വീട് വളഞ്ഞു.പൊലീസെത്തി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെയും യുവതിയെയും കസറ്റഡിയിൽ എടുത്തു. സെക്രട്ടറിക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടു. പൊലീസ് പിടികൂടിയ യുവതി തന്റെ കൂട്ടുകാരിയെന്ന് ഭാര്യ മൊഴി നൽകിയപ്പോൾ പൊലീസ് ചുമത്തിയ നിസ്സാര വകുപ്പിൽ തടിയൂരി സി പി എം നേതാവ്.
വൈപ്പിൻ കരയിലെ മാലിപ്പുറത്താണ് കഴിഞ്ഞ ദിവസം ഉച്ചക്ക് സംഭവം നടന്നത്. എളങ്കുന്നപ്പുഴ മാലിപ്പുറം ചാപ്പ കടപ്പുറം മാച്ചിപ്പാടത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറി സത്യന്റെ വീട്ടിൽ അനാശ്യാസം നടക്കുന്നുവെന്ന് പറഞ്ഞ് മുപ്പതോളം ബീ.ജെ.പി പ്രവർത്തകർ വീട് വളയുകയായിരുന്നു. മാലിപ്പുറം ചാപ്പ കടപ്പുറം സി.പിഎം ബ്രാഞ്ച് സെക്രട്ടറിയാണ് സത്യൻ. സത്യന്റെ ഭാര്യ ജോലിക്കുപോയ സമയത്ത് തിരുവനന്തപുരം സ്വദേശിനിയായ 34 കാരി സത്യന്റെ വീട്ടിൽ എത്തുകയായിരുന്നു. സത്യനെ കൂടാതെ രണ്ട് സുഹൃത്തുക്കളും
കൂടെയുണ്ടായിരുന്നു. ഇവർ രണ്ട് പേരും ഓടിക്കളഞ്ഞു.
ഞാറക്കൽ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സംഭവസ്ഥലത്തെത്തി ബ്രാഞ്ച് സെക്രട്ടറി സത്യനെയും തിരുവനന്തപുരം സ്വദേശിനിയായ യുവതിയെയും കസ്റ്റഡിയിൽ എടുക്കയായിരുന്നു.പൊലീസ് ജീപ്പിൽ കയറ്റി ഇരുവരെയും ഞാറക്കൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.ഇതിനിടയിൽ ഫിഷ് ഫാമിൽ ജോലിക്ക് പോയ സത്യന്റെ ഭാര്യ വിവരം അറിഞ്ഞ് ഞാറക്കൽ പൊലീസ് സ്റ്റേഷനിൽ എത്തി. പൊലീസ് പിടികൂടിയ യുവതിയെ തനിക്കറിയാമെന്നും തന്റെ സുഹൃത്താണെന്നും പൊലീസിൽ മൊഴി നൽകി. ഇതിന് മുമ്പ് വീട്ടിൽ വന്നിട്ടുണ്ടെന്നും ഭാര്യ പൊലീസിന് മൊഴി നൽകി.
ഇേെതത്തുടർന്ന് സത്യൻ അനാശ്യാസക്കേസിൽ നിന്നും തടിയൂരിരക്ഷപ്പെടുകയാണ് ഉണ്ടായത്. കരയിൽ ബ്യുട്ടി പാർലർ നടത്തുന്ന കൂട്ടുകാരിയുമായുള്ള അടുപ്പത്തിൽ നിന്നാണ് ഇവരെ പരിചയപ്പെട്ടതെന്നും ഇവർ പൊലീസിന് മൊഴി നൽകി. ഇതെ തുടർന്ന് പൊതുജനശല്യത്തിന് കേസെടുത്ത് സത്യനെയും യുവതിയെയും പൊലീസ് വിട്ടയച്ചു. ഓടി കളഞ്ഞ രണ്ട് സുഹൃത്തുക്കളുടെ ബൈക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഒരാൾ എളങ്കുന്ന പുഴയിൽ സ്റ്റുഡിയോ നടത്തുന്നയാളാണ്. ഇവരെ പൊലീസ് പിടികൂടി.