കോട്ടയം: വാവ സുരേഷിന് സിപിഎം വീട് നിർമ്മിച്ച് നൽകും.സിപിഎം നേതൃത്വം നൽകുന്ന അഭയം ചാരിറ്റബിൾ സൊസൈറ്റിയാണ് വീട് നിർമ്മിച്ച് നൽകുകയയെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു.ഫേസ്‌ബുക്ക് കുറിപ്പിലുടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സുരേഷ് ഇന്നാണ് ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയത്.

സുരേഷിനെ ആശുപത്രിയിൽ എത്തിച്ചതിന് ശേഷം അദ്ദേഹത്തിന്റെ സ്നേഹിതരിൽ നിന്ന് ഏറ്റവും കൂടുതൽ ഉയർന്ന് വന്ന ആവശ്യം ഒരു വീട് നിർമ്മിച്ച് നൽകണം എന്നതായിരുന്നു.ഇതിന് മുൻപ് പലരും ഈ നിർദ്ദേശം മന്നോട്ട് വച്ചെങ്കിലും അദ്ദേഹം സ്നേഹപൂർവ്വം നിരസിക്കുകയായിരുന്നു.

എന്നാൽ ഞാൻ ഇക്കാര്യം സുരേഷിനോട് സംസാരിച്ചപ്പോൾ അത് സാറ് തീരുമാനിച്ചോളു എന്നാണ് മറുപടി നൽകിയത്. ഈ സാഹചര്യത്തിലാണ് സിപിഎം വീട് വച്ച്നൽകാൻ തീരുമാനിച്ചതെന്ന് വിഎൻ വാസവൻ ഫേസ്‌ബുക്കിൽ കുറിച്ചു.

വാസവന്റെ കുറിപ്പിന്റെ പൂർണരൂപം

വാവ സുരേഷ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് സന്തോഷപൂർവ്വം വീട്ടിലേക്ക് മടങ്ങി. സുരേഷിനെ ആശുപത്രിയിൽ എത്തിച്ചതിന് ശേഷം അദ്ദേഹത്തിന്റെ സ്നേഹിതരിൽ നിന്ന് ഏറ്റവും കൂടുതൽ ഉയർന്ന് വന്ന ആവശ്യം ഒരു വീട് നിർമ്മിച്ച് നൽകണം എന്നതായിരുന്നു.

ഇതിന് മുൻപ് പലരും ഈ നിർദ്ദേശം മന്നോട്ട് വച്ചെങ്കിലും അദ്ദേഹം സ്നേഹപൂർവ്വം നിരസിക്കുകയായിരുന്നു. എന്നാൽ ഞാൻ ഇക്കാര്യം സുരേഷിനോട് സംസാരിച്ചപ്പോൾ അത് സാറ് തീരുമാനിച്ചോളു എന്നാണ് മറുപടി നൽകിയത്.

സിപിഎം നേതൃത്വം നൽകുന്ന അഭയം ചാരിറ്റബിൽ സൊസൈറ്റിയാണ് വീട് നിർമ്മിച്ച് നൽകുക.പ്രളയകാലത്തും കോവിഡ് കാലത്തും സേവനരംഗത്ത് മാതൃകയായി നിന്ന പ്രസ്ഥനമാണ് അഭയം. അഭയത്തിന്റെ ചുമതലയിൽ സുരേഷിന്റെ അമ്മയുടെ പേരിലുള്ള നാട്ടിലെ ഭൂമിയിലാണ് വീട് നിർമ്മിച്ച് നൽകുക.