- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യെച്ചൂരിയെ തുണയ്ക്കാൻ കേരളത്തിൽ നിന്ന് വിഎസും ഐസക്കും മാത്രം; കോൺഗ്രസുമായി കൂട്ടുചേരുന്നതിൽ സി.പി.എം കേന്ദ്ര കമ്മിറ്റി രണ്ടുതട്ടിൽ; ചർച്ചയിൽ പങ്കെടുത്ത പകുതിയോളം പേർക്കും എതിർപ്പ്; ഐസക്കിന്റേതടക്കമുള്ള അഭിപ്രായങ്ങൾ ചോർന്നതിൽ കമ്മിറ്റിയിൽ വിമർശനം
ന്യൂഡൽഹി: കോൺഗ്രസുമായി കൂട്ടുചേരുന്നതിൽ സി.പി.എം കേന്ദ്ര കമ്മിറ്റി രണ്ടുതട്ടിൽ. ചർച്ചയിൽ പങ്കെടുത്ത 65 പേരിൽ പകുതിയോളം പേർ കോൺഗ്രസ് സഹകരണത്തെ എതിർത്തു. കേരളത്തിൽ നിന്ന് സീതാറാം യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ചത്് വി എസ്.അച്യുതാനന്ദനും, തോമസ് ഐസക്കും മാത്രമാണ്. ആന്ധ്ര,തമിഴ്‌നാട്, തെലങ്കാന പാർട്ടി ഘടകങ്ങളിലും ഭിന്നത് നിലനിൽക്കുന്നുണ്ട്. വർഗീയ ഫാസിസ്റ്റുകളെ നേരിടുന്നതിന് കോൺഗ്രസുമായി ചേർന്നു പ്രവർത്തിക്കുന്നതിൽ തെറ്റില്ലെന്ന് യെച്ചൂരിയുടെ നിലപാടിന് വി എസ് പിന്തുണ നൽകി.പാർട്ടിയുടെ രൂപീകരണം മുതലുള്ള അംഗമെന്ന നിലയിൽ തന്നെയാണ് തന്റെ ഈ അഭിപ്രായമെന്നും വി എസ് അറിയിച്ചു. ഐസക്കിന്റേതടക്കമുള്ള അഭിപ്രായങ്ങൾ പുറത്ത് വന്നതിൽ കേന്ദ്രകമ്മിറ്റി അതൃപ്തി പ്രകടിപ്പിച്ചു.ഇക്കാര്യത്തിൽ ഇനി കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കമ്മിറ്റി നിർദ്ദേശിച്ചു.
ന്യൂഡൽഹി: കോൺഗ്രസുമായി കൂട്ടുചേരുന്നതിൽ സി.പി.എം കേന്ദ്ര കമ്മിറ്റി രണ്ടുതട്ടിൽ. ചർച്ചയിൽ പങ്കെടുത്ത 65 പേരിൽ പകുതിയോളം പേർ കോൺഗ്രസ് സഹകരണത്തെ എതിർത്തു. കേരളത്തിൽ നിന്ന് സീതാറാം യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ചത്് വി എസ്.അച്യുതാനന്ദനും, തോമസ് ഐസക്കും മാത്രമാണ്. ആന്ധ്ര,തമിഴ്‌നാട്, തെലങ്കാന പാർട്ടി ഘടകങ്ങളിലും ഭിന്നത് നിലനിൽക്കുന്നുണ്ട്.
വർഗീയ ഫാസിസ്റ്റുകളെ നേരിടുന്നതിന് കോൺഗ്രസുമായി ചേർന്നു പ്രവർത്തിക്കുന്നതിൽ തെറ്റില്ലെന്ന് യെച്ചൂരിയുടെ നിലപാടിന് വി എസ് പിന്തുണ നൽകി.പാർട്ടിയുടെ രൂപീകരണം മുതലുള്ള അംഗമെന്ന നിലയിൽ തന്നെയാണ് തന്റെ ഈ അഭിപ്രായമെന്നും വി എസ് അറിയിച്ചു. ഐസക്കിന്റേതടക്കമുള്ള അഭിപ്രായങ്ങൾ പുറത്ത് വന്നതിൽ കേന്ദ്രകമ്മിറ്റി അതൃപ്തി പ്രകടിപ്പിച്ചു.ഇക്കാര്യത്തിൽ ഇനി കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കമ്മിറ്റി നിർദ്ദേശിച്ചു.
Next Story