കോതമംഗലം:പാർട്ടിക്കെതിരെ രംഗത്തെത്തിയ സി പി എം നേതാവ് ഇ പി ജയരാന് മറുപിടിയുമായി സിപിഐ നേതാവിന്റെ ഫെയ്ബുക്ക് പോസ്റ്റ്. ഇന്നലെ രാത്രി 11.14-നാണ് പാർട്ടി സംസ്ഥാനകമ്മറ്റിയംഗം ഇ കെ ശിവൻ ഇ പി യെ 'ബോധവൽക്കരിക്കാൻ 'ലക്ഷ്യമിട്ടെന്ന് തോന്നിക്കുന്ന കുറിപ്പ് ഫെയ്‌സ് ബുക്കിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളത്.

ഇ കെ ശിവന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രുപം ചുവടെ..

സിപിഐ യുടെ ശക്തികൊണ്ടല്ല അധികാരത്തിൽ വന്നതല്ല എന്നുപറയുന്ന ഇപി ജയരാജത്രോട്...(ജയരാജനോട്)സിപിഐ ഇല്ലാതെ നിങ്ങൾക്ക് അധികാരത്തിൽ വരാൻ കഴിഞ്ഞിട്ടില്ല. സിപിഐ കൂടി ചേർന്നുള്ള മുന്നണി ആയതുകൊണ്ടാണ് കുറച്ചുനാളെങ്കിലും മന്ത്രികസേരയിൽ ഇരിക്കാൻ കഴിഞ്ഞത്.

57-ൽ,67ൽ,80-ൽ87-ൽ,96-ൽ,2006-ൽ.2016-ൽ എല്ലാം അധികാരത്തിൽ വന്നപ്പോ സിപിഐ ഉണ്ടയിരുന്നു.സിപിഐ ഇല്ലാതിരുന്ന 69 മുതൽ 80 വരെ നിങ്ങൾ വെയിലുകൊണ്ടുനടക്കുകയായിരുന്നല്ലോ.സിപിഐ അധികാരത്തിലും ഉണ്ടായിരുന്നു.സിപിഐ യുടെ ഭട്ടിണ്ഡാകോൺഗ്രസ് തീരുമാനമാണ് എൽ ഡി എഫ് ഉണ്ടാക്കാൻ തീരുമാനിച്ചതും സിപിഐ യുടെ മുഖ്യമന്തിയായിരുന്ന സ. പി കെ വി രാജിവച്ച് മുന്നണി രൂപീകരിച്ചതുകൊണ്ടാണ് സി പി എം -ന് മുഖ്യമന്ത്രി സ്ഥാനവും അധികാരവും ഉണ്ടായതെന്ന് മറക്കണ്ട.അല്ലെങ്കിൽ പശ്ചിമ ബംഗാളിലെ ഗതിയായേനെ കേരളത്തിലും.

പോസ്റ്റിനെ അനുകൂലിച്ച് നിരവധിപേർ കമന്റുകളിട്ടിട്ടുണ്ട്.ഇക്കൂട്ടത്തിൽ 'ജരാജൻ പൊട്ടൻ 'എന്ന് വിശേഷിപ്പിച്ചുള്ള ഫിറോസ് ആലൂവയുടെ കമന്റ് ഏറെ ചർച്ചയായിട്ടുണ്ട്.പാർട്ടി ചുമതലയ്ക്കുപുറമേ ജനയുഗത്തിന്റെ ആലുവ ലേഖകൻ കൂടിയാണ് ഫിറോസ്. ഇന്നലെ മാദ്ധ്യമങ്ങൾക്കുമുന്നിൽ ഇ പി ജയരാജൻ സിപിഐയെ നിശിതമായി വിമർശിച്ചിരുന്നു.നമ്പൂതിരിയുടെ വെട്ടത്തിൽ വാരസ്യരുടെ സദ്യ ഉണ്ണുന്ന പാർട്ടിയാണ് സിപിഐ എന്നും പാർട്ടിപത്രമായ ജനയുഗം ഇടതുപക്ഷ വിരുദ്ധരുടെ കൈയിലെ പാവയായി തീർന്നിരിക്കുകായിരുന്നെന്നുമായിരുന്നു ജയരാജന്റെ പ്രധാന ആരോപണം.

ലോക്കാദമി വിഷയത്തിൽ സിപിഐ ഇടപെട്ടത് അവരുടെ പാർട്ടികത്തെ പ്രശ്‌നമാണെന്നും ആർ എസ് എസും കോൺഗ്രസും സിപിഐ യും ചേർന്നുള്ള ലോ അക്കാദമി സമരത്തിലെ പൊള്ളത്തരം ജനം തിരിച്ചറിഞ്ഞ് തള്ളിക്കളയുമെന്നും ജയരാജൻ വ്യക്തമാക്കിയിരുന്നു. പ്രതി സന്ധിഘട്ടത്തിൽ പാർട്ടിപത്രം പോലും തനിക്ക് പിൻതുണ നൽകിയില്ലെന്ന് ഗൾഫിൽ ദൃശ്യമാദ്ധ്യമത്തിനുമുന്നിൽ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കേരളത്തിലെത്തിയ ഉടൻ ഇ പി സിപിഐക്കെതിരെ തിരഞ്ഞതിരിഞ്ഞിരിക്കുന്നത് എന്നതും ശ്രദ്ധേയമായിട്ടുണ്ട്.