- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജി ഭീഷണി മുഴക്കി യെച്ചൂരി; ബിജെപി ബന്ധത്തിൽ പിണറായി വിഭാഗ നിലപാട് തള്ളി വ്യത്യസ്തനായി തോമസ് ഐസക്കും; കോൺഗ്രസ് ബന്ധത്തിൽ ഭിന്നത രൂക്ഷം; വോട്ടെടുപ്പിലേക്ക് കാര്യങ്ങളെത്തിയാൽ താൻ പിന്നെ തുടരുന്നതിൽ അർത്ഥമില്ലെന്ന വാദത്തിൽ ഉറച്ച് ജനറൽ സെക്രട്ടറി; സിപിഎം മറ്റൊരു പ്രതിസന്ധിയുടെ വക്കിൽ
ന്യൂഡൽഹി: കോൺഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള തർക്കത്തിൽ സിപിഎം പൊട്ടിത്തെറിയിലേക്ക്. കോൺഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള തർക്കത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റിയിൽ വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാജി സന്നദ്ധത അറിയിച്ചു. വോട്ടെടുപ്പിലൂടെ തന്റെ നിലപാട് പിന്തള്ളപ്പെടുന്ന സാഹചര്യമുണ്ടായാൽ ജനറൽ സെക്രട്ടറിസ്ഥാനത്തു തുടരുന്നതു ബുദ്ധിമുട്ടാകുമെന്നാണ് സീതാറാം യച്ചൂരിയുടെ നിലപാട്. കൊൽക്കത്തയിൽ കഴിഞ്ഞ രണ്ടുദിവസം സിസിയിൽ നടന്ന ചർച്ചകൾ കണക്കിലെടുത്താൽ, കോൺഗ്രസുമായി ധാരണപോലും വേണ്ടെന്ന കാരാട്ട് പക്ഷ നിലപാടിനാണ് സിപിഎമ്മിൽ മുൻതൂക്കം. കേരള ഘടകത്തിന്റെ പിന്തുണയാണ് ഇതിന് കാരണം. കേരളത്തിൽനിന്നു സംസാരിച്ചതിൽ തോമസ് ഐസക് ഒഴികെ എല്ലാവരും കാരാട്ട് പക്ഷത്തെ പിന്താങ്ങി. ബിജെപിക്കെതിരെ എല്ലാവരും ഒറ്റക്കെട്ടെന്ന പ്രതീതി സൃഷ്ടിക്കാനെന്നോണം തീരുമാനം പിന്നത്തേക്കു മാറ്റുന്നതാവും ഉചിതമെന്നാണ് ഐസക് വാദിച്ചത്. സിസിയുടെ ഇന്നലത്തെ ചർച്ചകൾക്കുശേഷം ചേർന്ന പൊളിറ്റ്ബ്യൂറോയിൽ യച്ചൂരി ഈ നിലപാടു വ്യക
ന്യൂഡൽഹി: കോൺഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള തർക്കത്തിൽ സിപിഎം പൊട്ടിത്തെറിയിലേക്ക്. കോൺഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള തർക്കത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റിയിൽ വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാജി സന്നദ്ധത അറിയിച്ചു. വോട്ടെടുപ്പിലൂടെ തന്റെ നിലപാട് പിന്തള്ളപ്പെടുന്ന സാഹചര്യമുണ്ടായാൽ ജനറൽ സെക്രട്ടറിസ്ഥാനത്തു തുടരുന്നതു ബുദ്ധിമുട്ടാകുമെന്നാണ് സീതാറാം യച്ചൂരിയുടെ നിലപാട്.
കൊൽക്കത്തയിൽ കഴിഞ്ഞ രണ്ടുദിവസം സിസിയിൽ നടന്ന ചർച്ചകൾ കണക്കിലെടുത്താൽ, കോൺഗ്രസുമായി ധാരണപോലും വേണ്ടെന്ന കാരാട്ട് പക്ഷ നിലപാടിനാണ് സിപിഎമ്മിൽ മുൻതൂക്കം. കേരള ഘടകത്തിന്റെ പിന്തുണയാണ് ഇതിന് കാരണം. കേരളത്തിൽനിന്നു സംസാരിച്ചതിൽ തോമസ് ഐസക് ഒഴികെ എല്ലാവരും കാരാട്ട് പക്ഷത്തെ പിന്താങ്ങി. ബിജെപിക്കെതിരെ എല്ലാവരും ഒറ്റക്കെട്ടെന്ന പ്രതീതി സൃഷ്ടിക്കാനെന്നോണം തീരുമാനം പിന്നത്തേക്കു മാറ്റുന്നതാവും ഉചിതമെന്നാണ് ഐസക് വാദിച്ചത്.
സിസിയുടെ ഇന്നലത്തെ ചർച്ചകൾക്കുശേഷം ചേർന്ന പൊളിറ്റ്ബ്യൂറോയിൽ യച്ചൂരി ഈ നിലപാടു വ്യക്തമാക്കി. എന്നാൽ, യച്ചൂരി അത്തരമൊരു സമീപനം സ്വീകരിക്കുന്നതു പാർട്ടിയുടെ നേതൃനിരയിൽ ഐക്യമില്ലെന്ന പ്രതീതിയുണ്ടാക്കുമെന്നും അതിനു വഴിവയ്ക്കരുതെന്നും മറ്റുള്ളവർ വ്യക്തമാക്കി. കോൺഗ്രസുമായി ധാരണ വേണ്ടെന്നും രാഷ്ട്രീയ നയത്തിൽ വെള്ളം ചേർക്കാനാകില്ലെന്നുമുള്ള നിലപാടിൽ കാരാട്ട് പക്ഷം ഉറച്ചു നിന്നതോടെയാണ് തീരുമാനം വോട്ടെടുപ്പിലേക്ക് നീങ്ങയത്. വോട്ടെടുപ്പ് ഒഴിവാക്കുന്നതാവും ഉചിതമെന്നു പിബിയിൽ യച്ചൂരി ശക്തമായി വാദിച്ചെന്നാണു സൂചന. എന്നാൽ, തർക്കം ഏറെനാളായി തുടരുന്ന സ്ഥിതിക്ക് വോട്ടെടുപ്പുതന്നെയാവും ഉചിതമെന്നു കാരാട്ട് പക്ഷം വാദിച്ചു. പിബിയിൽ കാരാട്ട് പക്ഷത്തിനാണു ഭൂരിപക്ഷമെന്നതിനാൽ, സിസിയിൽ വോട്ടെടുപ്പാകാമെന്നു തീരുമാനമായി. സിസി ഇന്നു സമാപിക്കും.
കോൺഗ്രസുമായി ഒരു ധാരണയും വേണ്ടെന്ന പ്രകാശ് കാരാട്ടിന്റെ നിലപാടിനെയാണ് കേന്ദ്ര കമ്മിറ്റിയിൽ സംസാരിച്ച ഭൂരിഭാഗം അംഗങ്ങളും പിന്തുണച്ചത്. യെച്ചൂരിയെ പിന്തുണയ്ക്കുന്ന വി എസ്. അച്യുതാനന്ദന്റെ കുറിപ്പ് മാറ്റി നിർത്തിയാൽ കേരള ഘടകവും കാരാട്ടിനൊപ്പമാണ്. സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾക്കനുസരിച്ച് പ്രയോഗിക രാഷ്ട്രീയ നയം എന്നതാണ് ബംഗാൾ ഘടകത്തിന്റെ നിലപാട്. ത്രിപുരയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതും പരിഗണിക്കമെന്ന് ബംഗാൾ നേതാക്കൾ ആവശ്യപ്പെട്ടു. വോട്ടെടുപ്പിൽ പരാജയപ്പെട്ടശേഷം യെച്ചൂരി ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ധാർമ്മിക പ്രശ്‌നമാണ്. പ്രതിസന്ധി പരിഹരിക്കാൻ മണിക് സർക്കാർ സമവായ നീക്കങ്ങൾ നടത്തുന്നുണ്ട്.
വോട്ടെടുപ്പിൽ ഫലം കാരാട്ട് പക്ഷത്തിന് അനുകൂലമാണെങ്കിൽ, രാഷ്ട്രീയ അടവുനയത്തെക്കുറിച്ചു പ്രകാശ് കാരാട്ടും എസ്.രാമചന്ദ്രൻ പിള്ളയും ചേർന്നു തയാറാക്കിയ ഭാഗമാവും പാർട്ടി കോൺഗ്രസ് പരിഗണിക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തിൽ ഉൾപ്പെടുത്തുക. കരട് പ്രമേയത്തിലെ മറ്റു ഭാഗങ്ങളെക്കുറിച്ചു തർക്കമില്ല. കോൺഗ്രസുമായി സഖ്യവും മുന്നണിയും പാടില്ലാത്തപ്പോഴും, ബിജെപിയെ താഴെയിറക്കാൻ ധാരണയ്ക്കുള്ള സാധ്യതകൾ തുറന്നിടണമെന്നതാണു യച്ചൂരിയുടെ നിലപാട്. എന്നാൽ, ബിജെപിയെ പരാജയപ്പെടുത്തുകയാണു മുഖ്യലക്ഷ്യമെങ്കിലും കോൺഗ്രസുമായി ഒരുതരത്തിലുള്ള സഹകരണവും വേണ്ടെന്നാണു കാരാട്ട് പക്ഷത്തിന്റെ വാദം. യച്ചൂരിയുടെ നിലപാട് സിസി വോട്ടിനിട്ടു തള്ളിയാലും തർക്കം പാർട്ടി കോൺഗ്രസിലും തുടരുമെന്ന് ഉറപ്പാണ്. സ്വാഭാവികമായും കരട് രാഷ്ട്രീയ പ്രമേയത്തിന് യച്ചൂരിപക്ഷം ഭേദഗതികൾ ഉന്നയിക്കും.
കഴിഞ്ഞ രണ്ടു ദിവസമായി നടന്ന ചർച്ചയിൽ മൊത്തം 61 പേരാണു സംസാരിച്ചത്. അതിൽ 34 പേർ കാരാട്ട് പക്ഷത്തെ അനുകൂലിച്ചു, 27 പേർ യച്ചൂരിയുടെ നിലപാടിനെയും. ബംഗാൾ, ഒഡീഷ, മഹാരാഷ്ട്ര, യുപി, ഗുജറാത്ത്, ഛത്തീസ്‌ഗഡ്, കർണാടക, ജമ്മുകശ്മീർ എന്നീ സംസ്ഥാനങ്ങൾ പൂർണമായി യച്ചൂരിയെ പിന്തുണച്ചു. തമിഴ്‌നാട്ടിൽനിന്നു സംസാരിച്ച അഞ്ചു പേരിൽ മൂന്നുപേർ യച്ചൂരിയെ അനുകൂലിച്ചു.



