- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക ചരിത്രം എഴുതാൻ സിപിഐ(എം); അഞ്ചു വാല്യമുള്ള പുസ്തക നിർമ്മാണ കമ്മറ്റിയുടെ ചെയർമാൻ വി എസ്; തുടക്കം മുതൽ പിണറായി സർക്കാർ വരെയുള്ള കാര്യങ്ങൾ വള്ളിപുള്ളി വിടാതെ സിപിഐ(എം) കണ്ണിലൂടെ കാണുന്ന പുസ്തകം ശ്രദ്ധേയമാകും
തിരുവനന്തപുരം: വി എസ്. അച്യുതാനന്ദനു സിപിഎമ്മിൽ പുതിയ സംഘടനാദൗത്യം. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സമഗ്ര ചരിത്ര രചനയ്ക്കു തീരുമാനിച്ച പാർട്ടി, അതിന്റെ ഉപദേശകസമിതി അധ്യക്ഷനായി വിഎസിനെ നിയോഗിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണു കൺവീനർ. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആധികാരിക ചരിത്രം ഉണ്ടായിട്ടില്ല എന്നതു കണക്കിലെടുത്താണ് ഈ ദൗത്യം പാർട്ടി ഏറ്റെടുക്കുന്നത്. അഞ്ചു വാല്യങ്ങളായുള്ള രചനയുടെ ആദ്യ വാല്യം ഒരു വർഷം കൊണ്ടു പൂർത്തിയാക്കും. പ്രമുഖ ചരിത്രകാരന്മാരെ സമിതിയിൽ ഉൾപ്പെടുത്തി. സിപിഐ(എം) കണ്ണിലൂടെയാകും കാര്യങ്ങൾ അവതരിപ്പിക്കുക. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പും സി അച്യുതമേനോൻ മന്ത്രിയുടെ പ്രവർത്തനവും എങ്ങനെ പുസ്തകം വിലയിരുത്തുമെന്നതാണ് ശ്രദ്ധേയം. ഇത് വിവാദങ്ങൾക്ക് പോലും വഴിമരുന്നിടാൻ പോന്ന കാര്യങ്ങളാകും. കേരളത്തിൽ പാർട്ടി രൂപീകരണം മുതലുള്ള കാര്യങ്ങൾ വിശദീകരിക്കും. പാർട്ടിക്ക് പുറത്തു പോയവരെ എങ്ങനെ ചിത്രികരിക്കുമെന്നതും നിർണ്ണായകമാകും. മലബാറിലേതടക്കമുള്ള രാഷ്ട്രീയസംഘർഷങ
തിരുവനന്തപുരം: വി എസ്. അച്യുതാനന്ദനു സിപിഎമ്മിൽ പുതിയ സംഘടനാദൗത്യം. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സമഗ്ര ചരിത്ര രചനയ്ക്കു തീരുമാനിച്ച പാർട്ടി, അതിന്റെ ഉപദേശകസമിതി അധ്യക്ഷനായി വിഎസിനെ നിയോഗിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണു കൺവീനർ.
കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആധികാരിക ചരിത്രം ഉണ്ടായിട്ടില്ല എന്നതു കണക്കിലെടുത്താണ് ഈ ദൗത്യം പാർട്ടി ഏറ്റെടുക്കുന്നത്. അഞ്ചു വാല്യങ്ങളായുള്ള രചനയുടെ ആദ്യ വാല്യം ഒരു വർഷം കൊണ്ടു പൂർത്തിയാക്കും. പ്രമുഖ ചരിത്രകാരന്മാരെ സമിതിയിൽ ഉൾപ്പെടുത്തി. സിപിഐ(എം) കണ്ണിലൂടെയാകും കാര്യങ്ങൾ അവതരിപ്പിക്കുക. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പും സി അച്യുതമേനോൻ മന്ത്രിയുടെ പ്രവർത്തനവും എങ്ങനെ പുസ്തകം വിലയിരുത്തുമെന്നതാണ് ശ്രദ്ധേയം. ഇത് വിവാദങ്ങൾക്ക് പോലും വഴിമരുന്നിടാൻ പോന്ന കാര്യങ്ങളാകും. കേരളത്തിൽ പാർട്ടി രൂപീകരണം മുതലുള്ള കാര്യങ്ങൾ വിശദീകരിക്കും. പാർട്ടിക്ക് പുറത്തു പോയവരെ എങ്ങനെ ചിത്രികരിക്കുമെന്നതും നിർണ്ണായകമാകും.
മലബാറിലേതടക്കമുള്ള രാഷ്ട്രീയസംഘർഷങ്ങൾ ഉയർത്തി പാർട്ടിക്കും സർക്കാരിനുമെതിരെ ആർഎസ്എസ് നടത്തുന്ന പ്രചാരണതന്ത്രങ്ങൾ ചെറുക്കാൻ വിപുലമായ പ്രചാരണത്തിനും സിപിഐ(എം) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ആർഎസ്എസ് അക്രമത്തിൽ കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്ത പ്രവർത്തകരുടെയും, പാർട്ടി ഓഫിസുകൾക്കും മറ്റും ഉണ്ടായ നാശനഷ്ടങ്ങളുടെയും വിശദാംശം ഉൾപ്പെടുത്തി പോസ്റ്റർ, വിഡിയോ പ്രദർശനങ്ങളും ലഘുലേഖാ വിതരണവും നടത്തും. ഡൽഹിയിലാണ് ആദ്യ പ്രദർശനം.
ഈ മാസം 20 മുതൽ 30 വരെ 14 ജില്ലകളിലായി 28 വാഹനപ്രചാരണ ജാഥകളും നടത്തും. ഒക്ടോബർ വിപ്ലവത്തിന്റെ നൂറാം വാർഷികം നവംബർ ഏഴു മുതൽ അടുത്ത വർഷം നവംബർ ഏഴു വരെ നടത്തും. അടുത്ത മാസം ഏഴിനു തലസ്ഥാന ജില്ല കേന്ദ്രീകരിച്ചു ചുവപ്പ് വൊളന്റിയർ മാർച്ചും റാലിയും സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും.
സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പങ്കെടുക്കും. സമാപനം കൊച്ചിയിലാണ്. കേരളപ്പിറവിയുടെ 60-ാം വാർഷികം പ്രമാണിച്ചു നവംബർ ഒന്നിന് ഒരു പഞ്ചായത്തിൽ ഒരു ബ്ലോക്കിൽ വീതം വിപുലമായ കുടുംബസംഗമം നടത്തും. 60 വർഷത്തെ കേരളചരിത്രം സംബന്ധിച്ച് എകെജി പഠന-ഗവേഷണ കേന്ദ്രം നവംബർ 26നു സെമിനാർ നടത്തും.