- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശത്രുക്കളുടെ ഭീഷണി നേരിടാൻ സിപിഐ (എം) മാർഷ്യൽ ആർട്‌സ് അക്കാദമി; പ്രചാരകനായി കേരള ബ്രൂസ്ലി ബാബു ആന്റണിയും; ലോക റെക്കോഡ് ലക്ഷ്യമിട്ട് ആയിരംപേരടങ്ങിയ കരാട്ടെ പ്രദർശനം തിരുവനന്തപുരത്ത്
തിരുവനന്തപുരം: രാഷ്ട്രീയ ശത്രുക്കളുടെ കൊലക്കത്തികളേയും കായിക ആക്രമങ്ങളേയും നേരിടാൻ പാർട്ടിപ്രവർത്തകരെ സജ്ജമാക്കുന്നതിന് സിപിഐ (എം) മാർഷ്യൽ ആർട്‌സ് അക്കാദമി ഒരുങ്ങുന്നു. ഇന്ത്യൻ മാർഷ്യൽ ആർട്‌സ് അക്കാദമി ആൻഡ് യോഗാ സ്റ്റഡി സെന്റർ എന്ന പേരിൽ ആരംഭിച്ച അക്കാദമിയിലൂടെ പാർട്ടിയിലെ യുവാക്കളെ കായികപോരാട്ടത്തിന് സജ്ജമാക്കുകയാണ് പാർട
തിരുവനന്തപുരം: രാഷ്ട്രീയ ശത്രുക്കളുടെ കൊലക്കത്തികളേയും കായിക ആക്രമങ്ങളേയും നേരിടാൻ പാർട്ടിപ്രവർത്തകരെ സജ്ജമാക്കുന്നതിന് സിപിഐ (എം) മാർഷ്യൽ ആർട്‌സ് അക്കാദമി ഒരുങ്ങുന്നു. ഇന്ത്യൻ മാർഷ്യൽ ആർട്‌സ് അക്കാദമി ആൻഡ് യോഗാ സ്റ്റഡി സെന്റർ എന്ന പേരിൽ ആരംഭിച്ച അക്കാദമിയിലൂടെ പാർട്ടിയിലെ യുവാക്കളെ കായികപോരാട്ടത്തിന് സജ്ജമാക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം.
2014ൽ അക്കാദമി രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ചെങ്കിലും ഇതുവരെ പ്രവർത്തനം വ്യാപിപ്പിക്കാൻ പാർട്ടിക്കു കഴിഞ്ഞിട്ടില്ല. അതിന്റെ ആദ്യഘട്ടമെന്ന നിലയിൽ ഇന്ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ ആയിരംപേർ പങ്കെടുക്കുന്ന മെഗാ കരാട്ടെ പ്രദർശനം സംഘടിപ്പിക്കുകയാണ് സിപിഐ (എം).
ഇതിന്റെ പ്രചാരകനാകുന്നതാകട്ടെ മലയാള സിനിമയിലെ കരാട്ടെ ബ്ലാക്ക്‌ബെൽറ്റ് താരവും മാർഷ്യൽ ആർട്‌സ് അക്കാദമി ഉടമയുമായ സാക്ഷാൽ ബാബു ആന്റണിയും. ബാബു ആന്റണിയുടെ നേതൃത്വത്തിലാണ് കേരളത്തിലേയും ഇന്ത്യയിലേയും പ്രമുഖരായ മാർഷ്യൽ ആർട്‌സ് താരങ്ങൾ പ്രദർശനത്തിൽ അണിനിരക്കുന്നതെന്ന് സംഘാടകർ പറയുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട ആയിരത്തോളം അഭ്യാസികൾ പ്രദർശനത്തിൽ പങ്കെടുക്കും.
ഇന്ത്യയിൽ ആദ്യമായാണ് ഇത്രയുംപേർ ഒരുമിച്ചു കരാട്ടെ പ്രദർശനം നടത്തുന്നത്. ഇത് പരിശോധിക്കാനും ലോക റെക്കോഡായി രേഖപ്പെടുത്താനും അധികൃതർ തിരുവനന്തപുരത്തെത്തുമെന്നാണ് സംഘാടക സമിതി അംഗങ്ങൾ അവകാശപ്പെടുന്നത്. വർധിച്ചുവരുന്ന ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാനും ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കാനുമാണ് ഇന്ത്യൻ മാർഷ്യൽ ആർട്‌സ് അക്കാദമി ആൻഡ് യോഗ സ്റ്റഡി സെന്റർ പ്രവർത്തിക്കുന്നതെന്നാണ് പാർട്ടി അവകാശപ്പെടുന്നത്. പാലിയേറ്റീവ് കെയർ രംഗത്ത് ശ്രദ്ധ ചെലുത്താനും രോഗികളെ പരിചരിക്കാനും അക്കാദമിയിൽ പരിശീലനം നൽകുന്നുണ്ട്. അതോടൊപ്പം കരാട്ടെ, കുങ്ഫു, വുഷു, ബോക്‌സിങ്, തായ്‌ക്വോണ്ടോ, കിക് ബോക്‌സിങ്, കളരിപ്പയറ്റ്, യോഗ എന്നിവയും പരിശീലിപ്പിക്കുന്നുണ്ട്.
പാർട്ടിയിൽനിന്ന് അകന്നുപോകുന്ന യുവാക്കളെ തടഞ്ഞുനിർത്താനും കൂടുതൽ യുവാക്കളെ ആകർഷിക്കാനുമാണ് സിപിഐ (എം) മാർഷ്യൽ ആർട്‌സ് അക്കാദമി തുടങ്ങിയത്. 2014ൽ രജിസ്റ്റർ ചെയ്ത്, 2015ൽ തിരുവനന്തപുരത്ത് പ്രവർത്തനോദ്ഘാടനം നടത്തിയെങ്കിലും അക്കാദമി സജീവമായിരുന്നില്ല. പാർട്ടിക്കെതിരേ ശത്രുക്കളുടെ കടന്നാക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ അഭ്യാസികളായ യുവാക്കളെ അണിനിരത്തി ചെറുക്കാനാകും പാർട്ടി നീക്കം.