- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ യഹൂദന്മാർക്ക് വോട്ടില്ല; ഹമാസിനൊപ്പം നിൽക്കുന്നത് മുസ്ലിം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാൻ; പാർട്ടിയിൽ ജിഹാദികൾ; കമ്മ്യൂണിസ്റ്റ് കണ്ണട ഊരിവെച്ചു ചരിത്രം പഠിക്കണം; സിപിഎമ്മിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പൊങ്കാലയിട്ട് ക്രിസ്ത്യൻ വിഭാഗത്തിൽപെട്ട പാർട്ടിയിലെ അണികൾ
തിരുവനന്തപുരം: ഇസ്രയേൽ ഫലസ്തീൻ സംഘർഷത്തിനിടെ ഇസ്രയേലിനെ സാമ്രാജ്യത്വ ചട്ടുകമായി അധിക്ഷേപിച്ചും ഏകപക്ഷീയമായി ഫലസ്തീനെ പിന്തുണച്ചുമുള്ള സിപിഎമ്മിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷവിമർശനം. ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടാണ് സിപിഎമ്മിന്റെ പ്രതികരണമെന്ന വിമർശനവുമായാണ് ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ട അണികളടക്കം സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ രൂക്ഷവിമർശനം ഉന്നയിക്കുന്നത്.
സിപിഎം ഹമാസ് തീവ്രവാദികൾക്കൊപ്പം. കേരളത്തിൽ യഹൂദന്മാർക്ക് വോട്ടില്ല. രണ്ടായിരത്തോളം റോക്കറ്റാക്രമണങ്ങൾ ഇസ്രയേലിന്റെ ജനവാസകേന്ദ്രങ്ങളിലേക്ക് അയച്ച ഹമാസ് ആണ് സിപിഎമ്മിന്റെ ഹീറോ. മുസ്ളിം രാജ്യങ്ങൾ പോലും ഭീകര സംഘടനയായി മനസിലാക്കിയ ഹമാസിനൊപ്പം കട്ടയ്ക്കു നിന്നാലേ കേരളത്തിൽ മുസ്ളീം വോട്ട് ബാങ്ക് പ്രീണിപ്പിക്കപ്പെടൂ അല്ലേ സാറേ. ലാൽ സലാം. വർഗീയത തുലയട്ടെ!. എന്ന ആക്ഷേപവും സിപിഎമ്മിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ചുവടെ വിമർശനമായി കുറിക്കുന്നു.
പാർട്ടി ക്ലാസ്സുകളിൽ പഠിപ്പിക്കുന്ന ചരിത്രം ഇവിടെയുള്ള ക്രൈസ്തവരുടെ മുമ്പിൽ വിളമ്പരുത്. ഞങ്ങളുടെ വിശുദ്ധ നാടിനെ കുറിച്ചു ഞങ്ങൾക്ക് നല്ലവണ്ണം അറിയാം. അത് ഒരു സഖാവ് പറഞ്ഞു തന്നിട്ട് മനസ്സിലാക്കാനുള്ള ഗതികേടൊന്നും ഞങ്ങൾക്ക് ഇതുവരെ വന്നിട്ടില്ല എന്നും വിമർശിക്കുന്നു.
മോശയുടെ നേതൃത്വത്തിൽ ഈജിപ്പ്ത്തിലെ ഫറവോന്റെ അടിമത്തതിൽ നിന്നു രക്ഷയപ്പെട്ടു വന്ന യഹൂദ ജനം താമസിച്ച സ്ഥലമാണ് ഇസ്രയേൽ. ശൗൽ, ദാവീദ്, ശലോമോൻ അവരുടെ രാജാകന്മാരും. പിൽകാലത്തു ഈ രാജ്യം, അസിറിയ , ബാബിലോൺ എന്നിവർ പിടിച്ചടക്കി. പക്ഷെ അവർ നിരന്തരം യുദ്ധങ്ങൾ ചെയ്തു തിരിച്ചു പിടിച്ചു. ഹിറ്റ്ലർ കാരണം അവർ വീണ്ടും ലോകത്തിന്റെ പല ഭാഗത്തും ചിതറി പോകാൻ ഇടയായി. സയോണിസ്റ്റ് മൂവ്മെന്റ് അവരെ തിരികെ കൊണ്ടുവന്നു. ഇത് യഹൂദ - ക്രൈസ്തവ ചരിത്രം! നിങ്ങൾ പറയുന്നത് ഇസ്ലാമിസ്റ്റ് രാഷ്ട്രീയം. എന്തായാലും ഫലസ്തീൻ സ്വാതന്ത്ര്യ പോരാളികളായ ഹമാസിന് വേണ്ടി ശബ്ദിക്കുന്ന ഇന്ത്യയിലെ ഇടതു പക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന് അഭിവാദ്യങ്ങൾ. എന്ന് ഒര പ്രതികരണത്തിൽ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് തുറന്നു കാണിക്കുന്നു.
ഇസ്രയേലിൽ വിവിധ മേഖലകളിൽ ജോലി ചെയ്ത് പ്രവാസ ജീവിതം നയിക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യൻ സമൂഹത്തിന് ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷിതത്വം അടക്കം ചൂണ്ടിക്കാട്ടിയാണ് വിമർശനം ഉന്നയിക്കുന്നത്.
മരണത്തിനും ജീവിതത്തിനും ഇടയിലാണ് ഇന്ന് ഞങ്ങളെ പോലെയുള്ള കുറച്ച് ജന്മങ്ങൾ. അതിനിടയ്ക്ക് നിന്റെയൊക്കെ വർഗീയതയും രാഷ്ട്രീയവും കലർത്താതിരിക്കുക. സ്വന്തം മക്കളെയോ കുടുംബത്തെയോ കാണാൻ പറ്റുമോ എന്ന് പോലും അറിയാൻ പറ്റാത്ത അവസ്ഥ അത് അനുഭവിച്ചെങ്കിൽ മാത്രമേ നിനക്കൊക്കെ മനസിലാകൂ. ഇസ്രയേൽ എന്തെന്നും ഇവിടുത്തെ ഭരണകൂടം എന്താണെന്നും ഞങ്ങളെ പോലെ ഇവിടെ ജോലി ചെയുന്ന ഓരോ മലയാളികൾക്കും അറിയാമെന്നും ഒരു പ്രതികരണത്തിൽ തുറന്നു പറയുന്നു.
തീവ്രവാദികളെ സപ്പോർട്ട് ചെയ്യുന്നത് നാലു വോട്ടിനു വേണ്ടി ആണ് എന്ന് അറിയാം. അടുത്ത ഇലക്ഷൻ ഓടെ കേരളത്തിൽ മാത്രം അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇല്ലാതാകും.
നൈജീരിയയും,സിറിയയിലും, ശ്രീലങ്കയിലും ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്തപ്പോൾ സഖാക്കന്മാർക്ക് മിണ്ടാൻ പേടിയായിരുന്നു അല്ലേ നിങ്ങൾ ആരെയാണ് ഭയപ്പെടുന്നത്.
ഉളുപ്പുണ്ടോ നിങ്ങൾക്ക് എന്നാണ് മറ്റൊരു പ്രതികരണത്തിൽ ചോദിക്കുന്നത്. ഒരു മലയാളി വനിതയാണ് കൊല്ലപ്പെട്ടത്...ദൈവത്തിന്റെ സ്വന്തം മാലാഖ...ഒരു ആദരാഞ്ജലി എങ്കിലും അർപ്പിക്കാനുള്ള മാന്യത കാണിക്ക് എന്നാണ് മറ്റൊരാളുടെ പ്രതികരണം.
ഒരു ലക്ഷത്തിനടുത്ത് ഇന്ത്യക്കാരും പതിനായിരത്തിനടുത്ത് മലയാളികളും ജോലി ചെയ്യുന്ന ഇസ്രയേലിൽ അവരുടെ സുരക്ഷയോ നമ്മുടെ ഒരു പെൺകുട്ടി റോക്കറ്റ് ആക്രമണത്തിൽ മരണപ്പെട്ടതോ ഒന്നുമല്ല കേരളത്തിലെ പ്രധാനപ്പെട്ട വിപ്ലവ പാർട്ടിയുടെ ഉന്നം.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ബാക്കി പത്രമായി 40000 അധികം കൊറോണ കേസുകളും മഴക്കാല കെടുതിയുമായി ജനങ്ങൾ ബുദ്ധിമുട്ടിമ്പോൾ,2-3 ദിവസം തുടർച്ചയായി സാമ്രാജ്യത്വ -്വശീിശേെ തീവ്രവാദത്തെ കുറിച്ചു ചർച്ചകൾ സംഘടിപ്പിക്കുന്ന ഇവറ്റകളുടെ നല്ല മനസ്സ് ആരും കാണാതെ പോകരുത് കേട്ടോബക്കറ്റ് പിരിവിനു വരുമ്പോളും ഇവരുടെ നയം ഇതാണെന്ന് ഓർത്തോണം.
സൗമ്യയുടെ മരണ വാർത്തയ്ക്ക് അടിയിൽ വന്ന കമന്റുകൾ കണ്ട് സത്യത്തിൽ ഞാൻ ഞെട്ടി.ഇസ്രയേലിൽ നിന്ന് ലൈവ് വന്ന സുനോജിനോട് ചില മലയാളി സഹോദരന്മാർ കമന്റ് എഴുതി ചോദിക്കുന്നു നീ ഇതുവരെ ചത്തില്ലേന്ന്. അങ്ങനെ ചോദിച്ചവനെ നയിച്ച വികാരമാണോ ഈ മാനവികത എന്ന് പറയുന്നത്.
ലോകം മുഴുവനും ലൈവ് ആയിട്ട് കാര്യങ്ങൾ കണ്ട് കൊണ്ടിരിക്കുമ്പോളാണ് വിപ്ലവ പാർട്ടിയുടെ തീവ്രമുതലാളിത്ത-സാമ്രാജ്യത്വ -സയണിസ്റ്റ് മെഴുകൽ.
തീർച്ചയായും ഇരുഭാഗത്തും മരണങ്ങൾ നടന്നു വളരെ ദൗർഭാഗ്യകരം അത് കൂടുതൽ സംഭവിച്ചത് ഗസ്സയിൽ ആണ്, ഫലസ്തീനിൽ അല്ല. യുഎൻ ഭീകരരുടെ ലിസ്റ്റിൽ പേരുള്ള ഒരു സംഘടനയാണ് ഹമാസ്. അവർ സാധാരണക്കാർ താമസിക്കുന്ന കെട്ടിടങ്ങൾ തിരഞ്ഞെടുത്തു ഇസ്രയേലിലെ ജനവാസ മേഖലയിലേക്ക് 1000 കണക്കിന് റോക്കറ്റ് അയക്കുന്നു.
ഹ്യൂമൻ ഷീൽഡായി ആയി സിവിലിയൻസിനെ ഉപയോഗിക്കുന്നു.തിരിച്ചു ഇസ്രയേൽ ഹമാസിനെ ലക്ഷ്യമിട്ടാൽ നിരപരാധികൾ മരിക്കും. ഹമാസിന് അതിൽ വിഷമം ഇല്ല പൗരന്മാരെ കൊല്ലാൻ ഇസ്രയേലിനു താത്പര്യമില്ല കഴിയുന്നതും അത് ശ്രദ്ധിച്ചാണ് ഡിഫെൻസ് അറ്റാക്ക് നടത്തുന്നത്. സിപിഎം പേജുകൾ പിന്തുടരുന്നവർക്ക അത് കൃത്യമായി മനസ്സിലാവും.ഇടത് അനുകൂല മീഡിയ കേരളത്തിൽ കാര്യങ്ങൾ തെറ്റായാണ് അവതരിപ്പിക്കുന്നത്.
രണ്ട് രാജ്യങ്ങൾക്കും സമാധാനം ഉണ്ടാകാൻ ആയുധം താഴെ വെച്ച് സന്ധി സംഭാഷണം നടത്തുക അല്ലെങ്കിൽ തമ്മിലടിച്ചു ജയിക്കുന്നവൻ കാര്യങ്ങൾ തീരുമാനിക്കട്ടെ. അടി അത് കഴിഞ്ഞ് കരച്ചിൽ അത് ഇരട്ടതാപ്പാണ്.
ഫലസ്തീൻകാരും യഹൂദരും എന്റെ അമ്മായിയുടെ മക്കൾ അല്ല.അതുകൊണ്ട് ആര് ജയിക്കുന്നു എന്നത് എന്റെ വിഷയമല്ല പക്ഷേ ഇന്ത്യക്കാർ എന്റെ സഹോദരങ്ങൾ ആണ്.അവരുടെ സുരക്ഷ ഉറപ്പാക്കണം.രണ്ട് പരമാധിക സ്വതന്ത്ര രാജ്യങ്ങളായി സമാധാനത്തോടെ ജീവിക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു പക്ഷേ അതിൽ മതം കുത്തി കയറ്റുന്ന ഒരുത്തനെയും സപ്പോർട്ട് ചെയ്യില്ല.
മാനവികത എന്നത് മതത്തിനു മറപിടിക്കാനുള്ള കുട അല്ല.ചരിത്രവും വർത്തമാനവും വസ്തുതകളും മാത്രമായിരിക്കെട്ടെ നമ്മുടെ ചിന്താഗതിയെ സ്വാധീനിക്കുന്നത്.
ഫലസ്തീൻ - ഇസ്രയേൽ വിഷയത്തിൽ ഏകപക്ഷീയമായ നിലപാട് നീതിയല്ല അത് ഏത് തമ്പുരാൻ പറഞ്ഞാലും അങ്ങനെ തന്നെ എന്ന് മറ്റൊരു പ്രതികരണത്തിൽ പറയുന്നു.
കമ്മ്യൂണിസ്റ്റ് കണ്ണട ഊരിവെച്ചു ചരിത്രം പഠിക്കണം. ലേഖനം വായിച്ചു കമ്മ്യൂണിസ്റ്റുകൾ എന്തുകൊണ്ട് തീവ്രവാദികളായ ഹമാസിനെ പിന്തുണക്കുന്നു എന്ന് മനസിലായി. നമ്മുടെ വയറ്റിപിഴപ്പും നാലു വോട്ടിനും വേണ്ടിയല്ല നടക്കട്ടെ. തത്കാലം ഫലസ്തീൻ തീവ്രവാദികളെ പിന്തുണക്കാൻ ഞങ്ങൾക്ക് സൗകര്യമില്ല എന്ന് തുറന്നുപറയുന്നു.
ഫലസ്തീന് പിന്തുണ നൽകി നമ്മുടെ പാർട്ടിക്കാർ ഇസ്രയേൽ ഭരണസിര കേന്ദ്രത്തിലേക്ക് പന്തം കൊളത്തി ജാഥ നടത്തുന്നതാണ്. പറ്റുമെങ്കിൽ ഇസ്രയേലിലെ പോസ്റ്റ് ഓഫീസുകൾ ഉപരോധിക്കാനും അവിടത്തെ ബസ്സുകളുടെ ചില്ലുകൾ തല്ലിപൊളിക്കാനും ഞങ്ങൾ മടിക്കില്ല. ഞങ്ങളുടെ ഇരട്ടച്ചെങ്കൻ ഒരു ഫോൺ വിളിച്ചാൽ നിക്കറിൽ മുള്ളുന്ന ഇസ്രയേൽക്കാരെ ഞങ്ങളുടെ ഡിഫിക്കാരെ അങ്ങോട്ട് അയക്കാൻ നിങ്ങൾ ഇടയ്ക്കരുത് എന്ന പരിഹാസവും സിപിഎമ്മിന്റെ പേജിൽ പ്രതികരിക്കുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ജിഹാദികൾ കടന്നുകൂടിയിട്ടുണ്ട്. അത് തിരിച്ചറിയേണ്ടതാണ്. അവരെ പ്രീതിപ്പെടുത്താനായി എടുക്കുന്ന നിലപാടുകൾ പാർട്ടിയിൽ അടിയുറച്ച് വിശ്വസിക്കുന്ന അണികളുടെ ചിന്താശേഷിയെ ചോദ്യം ചെയ്യുന്ന രീതിയിൽ ആകരുത്. ഫലസ്തീനിൽ മരിക്കുന്ന ആളുകളും ഇസ്രയേലിൽ മരിക്കുന്ന ആളുകളും നിരപരാധികളാണ് എന്ന കാഴ്ചപ്പാടാണ് വേണ്ടത്
ഹമാസ് തീവ്രവാദികൾ തീവ്രവാദികളാണ് എന്നു പറയാനുള്ള ചങ്കൂറ്റം ആണ് വേണ്ടത്. എന്നാൽ എല്ലാ മുസ്ലിം സഹോദരങ്ങളും തീവ്രവാദികളല്ല. രണ്ടു രാജ്യങ്ങൾക്കും ഒരുപാട് ചരിത്രങ്ങൾ പറയാനുണ്ടാവും ഓരോരുത്തരുടെ വശത്തുനിന്ന് നോക്കുമ്പോൾ അതായിരിക്കും ശരി. തീവ്രവാദം ഏതു മതം നടത്തുന്നുണ്ടോ അതിനെ എതിർക്കണം മത ജാതി വ്യത്യാസമില്ലാതെ എന്ന് വ്യക്തമാക്കുന്നു.