- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്ക് സ്റ്റാൻഡിൽ വച്ച് ഇറങ്ങുന്നതിനിടെ കാൽവഴുതി ഓടയിലേക്ക് വീണു: തലയുടെ പിൻഭാഗം കല്ലിൽ ഇടിച്ച് പരുക്കേറ്റ യുവാവ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു: വിട പറഞ്ഞത് കോന്നിയിലെ ജനപ്രിയനായ സിപിഎം നേതാവ് ദീപക്
പത്തനംതിട്ട: ബൈക്കിൽ നിന്ന് ഇറങ്ങുമ്പോൾ കാൽതെന്നി ഓടയിലേക്ക് വീണ് സിപിഎം നേതാവിന് ദാരുണാന്ത്യം. കോന്നി അരുവാപ്പുലം മാളിയേക്കൽ പരേതനായ ഗോപാലകൃഷ്ണ പണിക്കരുടെയും വിജയകുമാരിയുടെയും മകൻ ദീപക് (42) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 3.30 ഓടെ അരുവാപ്പുലം വെൺമേലിൽ പടിയിൽ വച്ചാണ് അപകടം. ബൈക്ക് സ്റ്റാൻഡിൽ വച്ച ശേഷം ഇറങ്ങുമ്പോൾ കാലിടറി സമീപത്തെ ഓടയിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തലയുടെ പിൻഭാഗം ഓടയുടെ അരികിലുണ്ടായിരുന്ന കല്ലിൽ ശക്തമായി ഇടിച്ചു. കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ നടക്കും. എസ്എഫ്ഐ ഏരിയാ സെക്രട്ടറി, ഡിവൈഎഫ്ഐ ഏരിയ കമ്മിറ്റി അംഗം, സിപിഎം ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നാട്ടിലെ പൊതുവിഷയങ്ങളിൽ സജീവമായി ഇടപെടുന്ന നേതാവായിരുന്നു ദീപക്. ഏവർക്കും പ്രിയങ്കരനായ നേതാവിന്റെ വേർപാട് നാടിന് വേദനയായി.
പത്തനംതിട്ട: ബൈക്കിൽ നിന്ന് ഇറങ്ങുമ്പോൾ കാൽതെന്നി ഓടയിലേക്ക് വീണ് സിപിഎം നേതാവിന് ദാരുണാന്ത്യം. കോന്നി അരുവാപ്പുലം മാളിയേക്കൽ പരേതനായ ഗോപാലകൃഷ്ണ പണിക്കരുടെയും വിജയകുമാരിയുടെയും മകൻ ദീപക് (42) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 3.30 ഓടെ അരുവാപ്പുലം വെൺമേലിൽ പടിയിൽ വച്ചാണ് അപകടം.
ബൈക്ക് സ്റ്റാൻഡിൽ വച്ച ശേഷം ഇറങ്ങുമ്പോൾ കാലിടറി സമീപത്തെ ഓടയിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തലയുടെ പിൻഭാഗം ഓടയുടെ അരികിലുണ്ടായിരുന്ന കല്ലിൽ ശക്തമായി ഇടിച്ചു. കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ നടക്കും. എസ്എഫ്ഐ ഏരിയാ സെക്രട്ടറി, ഡിവൈഎഫ്ഐ ഏരിയ കമ്മിറ്റി അംഗം, സിപിഎം ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നാട്ടിലെ പൊതുവിഷയങ്ങളിൽ സജീവമായി ഇടപെടുന്ന നേതാവായിരുന്നു ദീപക്. ഏവർക്കും പ്രിയങ്കരനായ നേതാവിന്റെ വേർപാട് നാടിന് വേദനയായി.