- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി ബിജു അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച്; കോവിഡ് ചികിത്സ കഴിഞ്ഞ ശേഷം ശാരീരിക അസ്വസ്ഥകളുമായി ആശുപത്രിയിൽ കഴിയവേ അപ്രതീക്ഷിത വിടവാങ്ങൽ
തിരുവനന്തപുരം: സിപിഎം നേതാവും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനുമായ പി ബിജു (43)അന്തരിച്ചു. അന്ത്യം കോവിഡ് ചികിത്സക്ക് ശേഷം ചില ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയവേയാണ്. ഹൃദയാഘാതം മരണത്തിലേക്ക് നയിച്ചെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ഇന്നലെ രാത്രിയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്.
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗമാണ്. എസ്എഫ്ഐയിലൂടെ വളർന്ന നേതാവായിരുന്നു ബിജു. മുൻ സംസ്ഥാന സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നു. പിന്നീട് ഡിവൈഎഫ്ഐ സംസ്ഥാന നേതാവായും പ്രവർത്തിച്ചു. സിപിഎമ്മിന്റെ ശ്രദ്ധേയമായ യുവ നേതാവു കൂടിയായിരുന്നു പി ബിജു. ചാനൽ ചർച്ചകൽലൂടെ ശ്രദ്ധേയമായ വ്യക്തി കൂടിയായിരുന്നു ഈ യുവനേതാവ്. അതുകൊണ്ട് തന്നെ ബിജുവിന്റെ അപ്രതീക്ഷിത വിയോഗം സിപിഎമ്മിന് കനത്ത നഷ്ടമാണ്.
ഒക്ടോബർ 21നാണ് ബിജുവിന് കോവിഡ് സ്ഥിരീകരിച്ചത്. പത്ത് ദിവസത്തിന്ശേഷം പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. പോസ്റ്റ് കോവിഡ് പ്രശ്നങ്ങൾ മൂലം ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. ഉയർന്ന പ്രമേഹവും രക്തസമ്മർദ്ദവും ഉണ്ടായിരുന്നു. കൂടാതെ വൃക്കകൾ തകറാറിലായതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ഡയാലിസ് ചെയ്തിരുന്നു.
ഡി വൈ എഫ് ഐ സംസ്ഥാന ട്രഷറർ ആയതിന് പിന്നാലെയാണ് സംസ്ഥാന യുവജന ക്ഷേമ ബോർഡ് ഉപാദ്ധ്യക്ഷ പദത്തിലേക്ക് എത്തിയത്. പിതാവ്: പ്രഭാകരൻ, മാതാവ്: ചന്ദ്രിക, ഭാര്യ: ഹർഷ, മക്കൾ, നയൻ , വാവക്കുട്ടൻ.
മറുനാടന് മലയാളി ബ്യൂറോ