- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടികവർഗ കോളനിക്കാരുടെ പട്ടയ അപേക്ഷയുമായി ടൗണിൽ എത്തിയപ്പോൾ എടുത്ത ലോട്ടറിക്ക് ഒന്നാം സമ്മാനം; എല്ലാസീരീസിലേയും ഒരേ നമ്പറുള്ള 12 ടിക്കറ്റും വാങ്ങിയതോടെ മുഴുവൻ സമാശ്വാസ സമ്മാനങ്ങളും കൂടെപ്പോന്നു; വാടകവീട്ടിൽ താമസിക്കുന്ന സിപിഎം നേതാവിന് നറുക്കെടുപ്പിന് രണ്ടുമണിക്കൂർ മുമ്പ് വാങ്ങിയ ടിക്കറ്റുകൾ ഭാഗ്യം സമ്മാനിച്ചത് ഇങ്ങനെ
കാസർകോട്: പാവങ്ങളെ സഹായിക്കാൻ എപ്പോഴും മുന്നിൽ നിൽക്കുന്ന സിപിഎം നേതാവിനെ തേടി ലോട്ടറി ഭാഗ്യം എത്തിയത് നാടിനാകെ സന്തോഷമായി. നാട്ടിലെ പട്ടികവർഗ കോളനിക്കാരുടെ പട്ടയ അപേക്ഷയുമായി താലൂക്ക് ഓഫീസിലേക്ക് പോകുന്നതിനിടെയാണ് സിപിഎം നേതാവ് ഡിഎ അബ്ദുള്ളക്കുഞ്ഞി ലോട്ടറിയിൽ പതിവുപോലെ ഭാഗ്യം പരീക്ഷിച്ചത്. 30 വർഷമായി ടിക്കറ്റെടുക്കാറുണ്ട് കുഞ്ഞി. ദേലംപാടി പഞ്ചായത്തിലെ പള്ളഞ്ചി കാട്ടിപ്പാറയിലെ നേതാവിനെ പക്ഷേ ഇക്കുറി ഭാഗ്യദേവത നല്ലതുപോലെ തന്നെ കടാക്ഷിച്ചു. നറുക്കെടുപ്പിന് രണ്ടുമണിക്കൂർ മുൻപ് എടുത്ത എല്ലാ ടിക്കറ്റിനും സമ്മാനം. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് നറുക്കെടുത്ത വിൻ വിൻ ലോട്ടറി ടിക്കറ്റുകളിലെ ഒന്നാംസമ്മാനമായ 65 ലക്ഷം രൂപയും അതോടൊപ്പം അതേനമ്പരിന് മറ്റു സീരീസിലെ മുഴുവൻ സമാശ്വസ സമ്മാനങ്ങളും അബ്ദുള്ളക്കുഞ്ഞിക്ക് ലഭിച്ചു. ചെർക്കള ബസ് സ്റ്റാൻഡിലുള്ള മധു ലോട്ടറി ഏജൻസിയിൽനിന്നാണ് ഉച്ചയ്ക്ക് 12.45-ന് ഒരേ നമ്പറിൽ 12 സീരിയലുകളിലുമുള്ള ടിക്കറ്റുകൾ ടിക്കറ്റൊന്നിന് 30 രൂപ പ്രകാരം 360 രൂപ നൽകി വാങ്ങിയത്. WV 594229
കാസർകോട്: പാവങ്ങളെ സഹായിക്കാൻ എപ്പോഴും മുന്നിൽ നിൽക്കുന്ന സിപിഎം നേതാവിനെ തേടി ലോട്ടറി ഭാഗ്യം എത്തിയത് നാടിനാകെ സന്തോഷമായി. നാട്ടിലെ പട്ടികവർഗ കോളനിക്കാരുടെ പട്ടയ അപേക്ഷയുമായി താലൂക്ക് ഓഫീസിലേക്ക് പോകുന്നതിനിടെയാണ് സിപിഎം നേതാവ് ഡിഎ അബ്ദുള്ളക്കുഞ്ഞി ലോട്ടറിയിൽ പതിവുപോലെ ഭാഗ്യം പരീക്ഷിച്ചത്. 30 വർഷമായി ടിക്കറ്റെടുക്കാറുണ്ട് കുഞ്ഞി. ദേലംപാടി പഞ്ചായത്തിലെ പള്ളഞ്ചി കാട്ടിപ്പാറയിലെ നേതാവിനെ പക്ഷേ ഇക്കുറി ഭാഗ്യദേവത നല്ലതുപോലെ തന്നെ കടാക്ഷിച്ചു.
നറുക്കെടുപ്പിന് രണ്ടുമണിക്കൂർ മുൻപ് എടുത്ത എല്ലാ ടിക്കറ്റിനും സമ്മാനം. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് നറുക്കെടുത്ത വിൻ വിൻ ലോട്ടറി ടിക്കറ്റുകളിലെ ഒന്നാംസമ്മാനമായ 65 ലക്ഷം രൂപയും അതോടൊപ്പം അതേനമ്പരിന് മറ്റു സീരീസിലെ മുഴുവൻ സമാശ്വസ സമ്മാനങ്ങളും അബ്ദുള്ളക്കുഞ്ഞിക്ക് ലഭിച്ചു. ചെർക്കള ബസ് സ്റ്റാൻഡിലുള്ള മധു ലോട്ടറി ഏജൻസിയിൽനിന്നാണ് ഉച്ചയ്ക്ക് 12.45-ന് ഒരേ നമ്പറിൽ 12 സീരിയലുകളിലുമുള്ള ടിക്കറ്റുകൾ ടിക്കറ്റൊന്നിന് 30 രൂപ പ്രകാരം 360 രൂപ നൽകി വാങ്ങിയത്.
WV 594229 നമ്പറിലുള്ള ടിക്കറ്റിന് ഒന്നാംസമ്മാനമായ 65 ലക്ഷം രൂപയും അതേ നമ്പറിലുള്ള മറ്റ് 11 ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനമായ 10,000 രൂപ വീതവുമാണ് ലഭിച്ചത്. ലോട്ടറി ഏജൻസി നടത്തുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി ചെർക്കള യൂണിറ്റ് സെക്രട്ടറി എ.അശോകൻ നമ്പ്യാരെ ജില്ലാ ലോട്ടറി ഓഫീസിൽനിന്ന് നറുക്കെടുപ്പ് ഫലം അറിയിച്ചു. ഇദ്ദേഹമാണ് അബ്ദള്ളക്കുഞ്ഞിയെ വിവരം അറിയിച്ചത്. അൻപതുകാരനായ അബ്ദുള്ളക്കുഞ്ഞി വാടകവീട്ടിലാണ് കുടുംബവുമായി കഴിയുന്നത്. കാട്ടിപ്പാറയിൽ സ്വന്തം വീടിന്റെ പണി നടക്കുന്നതിനിടെയാണ് ഭാഗ്യം തേടിയെത്തിയത്. 'അല്പം ബാധ്യതയുണ്ട്. അത് തീർക്കണം. വീടുപണി പൂർത്തിപൂർത്തിയാക്കണം' - തന്റെ ആഗ്രഹങ്ങൾ അബ്ദുള്ളക്കുഞ്ഞി വ്യക്തമാക്കുന്നത് ഇങ്ങനെ
സിപിഎം. കാറഡുക്ക ഏരിയാ കമ്മിറ്റി അംഗവും പാണ്ടി ലോക്കൽ സെക്രട്ടറിയുമാണ് അബ്ദുള്ളക്കുഞ്ഞി. കാസർകോട് താലൂക്ക് ഓഫീസിലേക്കുള്ള യാത്രയ്ക്കിടയിലാണ് ചെർക്കളയിൽനിന്ന് ടിക്കറ്റ് വാങ്ങിയത്. പട്ടികവർഗ കോളനിയിലെ കൈക്കളൻ, പുത്തരിയൻ, രാമൻ എന്നിവരുടെ പട്ടയ അപേക്ഷയുമായി താലൂക്ക് ഓഫീസിലേക്ക് പോകുകയായിരുന്നു കുഞ്ഞി. ഇത്തരത്തിൽ നാട്ടുകാരുടെ വിഷയങ്ങളിൽ എപ്പോഴും സഹായങ്ങളുമായി നിൽക്കുന്ന സഖാവിന് ലോട്ടറിയടിച്ചത് നാട്ടുകാർക്കും സന്തോഷമായി. നാലുമാസം മുൻപ് ഇതേ സ്റ്റാളിൽനിന്നെടുത്ത ടിക്കറ്റിൽ 60,000 രൂപ അബ്ദുള്ളക്കുഞ്ഞിക്ക് സമ്മാനമായി കിട്ടിയിരുന്നു.