- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർതൃമതിയായ വീട്ടമ്മയുമായി ലോക്കൽ സെക്രട്ടറിക്ക് അവിഹിതം; കുട്ടിയുണ്ടായപ്പോൾ യുവതി വഞ്ചനയ്ക്ക് പരാതി നൽകി; പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ച കോടതി ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിട്ടു; രക്തസാമ്പിൾ ശേഖരിക്കുമ്പോൾ ആൾമാറാട്ടത്തിന് ശ്രമം: സംഗതി പൊളിഞ്ഞപ്പോൾ കുറ്റമെല്ലാം പൊലീസുകാരന്റെ തലയിൽ; സിഐ അടക്കമുള്ളവർ പ്രതിക്കൂട്ടിൽ; മറ നീക്കുന്നത് സിപിഎമ്മിൽ ഗ്രൂപ്പിസം
പത്തനംതിട്ട: പണ്ടൊക്കെ അവിഹിതഗർഭം സിപിഐഎമ്മുകാർ ഉപയോഗിച്ചിരുന്നത് എതിർ പാർട്ടിയിൽപ്പെട്ട വളർന്നു വരുന്ന യുവനേതാക്കളെ തകർക്കാനായിരുന്നു. ഇപ്പോഴിതാ, സ്വന്തം പാർട്ടിയിലെ നേതാക്കളെ തകർക്കാൻ ഇതേ തന്ത്രം തന്നെ ഉപയോഗിക്കുന്നു. സിപിഐഎം പത്തനംതിട്ട ജില്ലാസെക്രട്ടറിയേറ്റ് അംഗത്തിന്റെ പകിട കളിയിൽ പണി കിട്ടിയിരിക്കുന്നത് രണ്ട് സിപിഐം നേതാക്കൾക്കാണ്. ഒന്ന് തിരുവല്ല നോർത്ത് ലോക്കൽ സെക്രട്ടറി സജിമോൻ. രണ്ടാമൻ സിപിഐഎം അനുകുല സംഘടനയായ പൊലീസ് അസോസിയേഷന്റെ അടുത്ത സെക്രട്ടറിയാകാൻ ഉടുപ്പും തയ്പിച്ച് കാത്തിരിക്കുന്ന ഹരിലാൽ എന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർക്കും. സംഗതി ഇങ്ങനെ: ലോക്കൽ സെക്രട്ടറിയായ സജിമോൻ അവിവാഹിതനാണ്. ഇയാൾ ഭർത്താവ് വിദേശത്തുള്ള രണ്ടു മക്കളുള്ള വീട്ടമ്മയുമായി അടുക്കുന്നു. ഈ ബന്ധത്തിൽ യുവതി ഗർഭം ധരിച്ചു. വിവരം വീട്ടുകാരും നാട്ടുകാരും അറിഞ്ഞതോടെ യുവതി സജിമോനെതിരേ വഞ്ചനാകുറ്റത്തിന് കേസു കൊടുത്തു. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യമെടുത്ത സജിമോനോട് ഡിഎൻഎ ടെസ്റ്റ് നടത്താൻ ആവശ്യപ്പെട്ടിരുന്നു. ടെസ്റ്റ് അട്
പത്തനംതിട്ട: പണ്ടൊക്കെ അവിഹിതഗർഭം സിപിഐഎമ്മുകാർ ഉപയോഗിച്ചിരുന്നത് എതിർ പാർട്ടിയിൽപ്പെട്ട വളർന്നു വരുന്ന യുവനേതാക്കളെ തകർക്കാനായിരുന്നു. ഇപ്പോഴിതാ, സ്വന്തം പാർട്ടിയിലെ നേതാക്കളെ തകർക്കാൻ ഇതേ തന്ത്രം തന്നെ ഉപയോഗിക്കുന്നു. സിപിഐഎം പത്തനംതിട്ട ജില്ലാസെക്രട്ടറിയേറ്റ് അംഗത്തിന്റെ പകിട കളിയിൽ പണി കിട്ടിയിരിക്കുന്നത് രണ്ട് സിപിഐം നേതാക്കൾക്കാണ്. ഒന്ന് തിരുവല്ല നോർത്ത് ലോക്കൽ സെക്രട്ടറി സജിമോൻ. രണ്ടാമൻ സിപിഐഎം അനുകുല സംഘടനയായ പൊലീസ് അസോസിയേഷന്റെ അടുത്ത സെക്രട്ടറിയാകാൻ ഉടുപ്പും തയ്പിച്ച് കാത്തിരിക്കുന്ന ഹരിലാൽ എന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർക്കും.
സംഗതി ഇങ്ങനെ: ലോക്കൽ സെക്രട്ടറിയായ സജിമോൻ അവിവാഹിതനാണ്. ഇയാൾ ഭർത്താവ് വിദേശത്തുള്ള രണ്ടു മക്കളുള്ള വീട്ടമ്മയുമായി അടുക്കുന്നു. ഈ ബന്ധത്തിൽ യുവതി ഗർഭം ധരിച്ചു. വിവരം വീട്ടുകാരും നാട്ടുകാരും അറിഞ്ഞതോടെ യുവതി സജിമോനെതിരേ വഞ്ചനാകുറ്റത്തിന് കേസു കൊടുത്തു. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യമെടുത്ത സജിമോനോട് ഡിഎൻഎ ടെസ്റ്റ് നടത്താൻ ആവശ്യപ്പെട്ടിരുന്നു. ടെസ്റ്റ് അട്ടിമറിക്കാൻ വേണ്ടി സജിമോന് പകരം മറ്റൊരാളാണ് രക്തസാമ്പിൾ കൊടുത്തത്. പക്ഷേ, നഴ്സിനോട് ഇയാൾ യഥാർഥ പേര് പറഞ്ഞതോടെ സാമ്പിൾ മാറിപ്പോയി. സംഭവം വെളിയിൽ വന്നതോടെ ടെസ്റ്റിന് പ്രതിയുമായി പോയ സീനിയർ സിപിഓ ഹരിലാലിനെതിരേ റിപ്പോർട്ടുമായി. ഏപ്രിൽ നാലിനാണ് സംഭവം നടന്നത്. റിപ്പോർട്ട് തിരുവല്ല സിഐ എസ്‌പിക്കും അവിടുന്ന് അത് ഐജി മനോജ് ഏബ്രഹാമിനും പോയി. പക്ഷേ, ഒരു നടപടിയും ആർക്കുമെതിരേ ഇല്ല.
ഭർത്താവ് വിദേശത്തുള്ള യുവതിയുമായി സജിമോന് വർഷങ്ങളായി ബന്ധമുണ്ടായിരുന്നു. ഇതിനിടയിൽ യുവതി ഗർഭിണിയായി. ഭർത്താവും ബന്ധുക്കളും വിവരം അറിഞ്ഞതോടെ വിവാഹ വാഗ്ദാനം ചെയ്ത് സജിമോൻ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് കാണിച്ച് യുവതി പൊലീസിൽ പരാതി. ഇതോടെ കഴിഞ്ഞ ഒക്ടോബറിൽ സജിമോൻ ഒളിവിൽപ്പോയി. പാർട്ടിക്കുണ്ടായ നാണക്കേട് ഒഴിവാക്കുന്നതിന് സജിമോനെ സഹായിക്കുന്നതിനു വേണ്ടി കേസ് ലഘൂകരിക്കാൻ സിപിഎം നേതൃത്വം ഇടപെട്ടു. അങ്ങനെ സജിമോന് ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം ലഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകാനായിരുന്നു കോടതി നിർദ്ദേശിച്ചത്.
ഇതിൻ പ്രകാരം ഏപ്രിൽ നാലിന് സജിമോൻ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരായി. ഇയാളുടെ ലൈംഗിക ശേഷിയും പരാതിക്കാരിക്ക് കുട്ടിയുള്ളതിനാൽ അതിന്റെ പിതൃത്വം തെളിയിക്കുന്നതിന് ഡിഎൻഎയും പരിശോധിക്കുന്നതിന് സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹരിലാലിനൊപ്പം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് അയച്ചു. ഓപി കൗണ്ടറിൽ നിന്ന് സജിമോന്റെ പേരിൽ ടിക്കറ്റ് എടുത്ത് ആദ്യം ലൈംഗികശേഷി പരിശോധിച്ചു. തുടർന്ന് ഡിഎൻഎ പരിശോധനയ്ക്ക് രക്തസാമ്പിൾ ശേഖരിക്കാൻ ലബോറട്ടറിയിൽ ചെന്നപ്പോഴാണ് ആൾമാറാട്ടം നടത്തിയത്. സജിമോന്റെ പേരിൽ എടുത്ത ഓപി ടിക്കറ്റുമായി മറ്റൊരാളാണ് രക്തം നൽകാൻ എത്തിയത്. രക്തമെടുത്ത ടെക്നീഷ്യൻ ഓപി ടിക്കറ്റ് നോക്കാതെ വന്നയാളോട് പേര് ചോദിച്ചു. ഇയാളാകട്ടെ സജിമോന്റെ പേര് പറയുന്നതിന് പകരം സ്വന്തം പേര് തന്നെ അറിയാതെ പറയുകയും ചെയ്തു.
സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കാൻ പൊലീസ് ചെന്നപ്പോഴാണ് സജിമോന്റെ പേരിൽ സാമ്പിൾ എടുത്തിട്ടില്ല എന്നും പൊലീസ് ചോദിച്ച സാമ്പിൾ സുമേഷ് എന്ന പേരിലാണുള്ളത് എന്നും അറിയുന്നത്. സംഭവം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതേപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊലീസ് ഇൻസ്പെക്ടർ ടി രായപ്പൻ റാവുത്തറെ ഡിവൈഎസ്‌പി ആർ ചന്ദ്രശേഖരപിള്ള ചുമതലപ്പെടുത്തി. തെളിവെടുപ്പിന് ഒപ്പം പോയ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹരിലാലിന്റെ ഭാഗത്ത് വീഴ്ചയുണ്ടായി എന്നാണ് റിപ്പോർട്ടിൽ പരാമർശമുള്ളതെന്ന് അറിയുന്നു. സിപിഎം അനുകൂല പൊലീസ് സംഘടനയുടെ സജീവ പ്രവർത്തകനായ ഹരിലാലിനാണ് തിരുവല്ലയിലെ ജനമൈത്രി പൊലീസിന്റെ ചുമതലയുമുള്ളത്.
വാടക കെട്ടിടത്തിൽ നാലുവർഷമായി കട നടത്തിയിരുന്ന സജിമോൻ തൊട്ടടുത്ത് താമസിച്ചിരുന്ന യുവതിയുമായി അടുക്കുകയായിരുന്നു. ലോക്കൽ സെക്രട്ടറി പ്രതിയായതിനാൽ യുവതിയുടെ ആദ്യ പരാതിയിൽ പൊലീസ് അനങ്ങിയില്ല. ഇതിനിടെ യുവതി പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. പ്രസവം കഴിഞ്ഞ് വന്ന യുവതി നേരിട്ട് മജിസ്ട്രേറ്റിന് മുൻപാകെ എത്തി മൊഴി കൊടുത്തു. എന്നിട്ടും പൊലീസ് നടപടി എടുത്തില്ല. 376 വകുപ്പ് അടക്കം ചുമത്തിയ കേസിൽ മജിസ്ട്രേറ്റിന്റെ മൊഴിപ്പകർപ്പ് കിട്ടിയില്ല എന്നു പറഞ്ഞാണ് പൊലീസ് സജിമോനെ രക്ഷപ്പെടുത്തിയതും ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടാൻ സഹായിച്ചതും. ആൾമാറാട്ടം നടത്തിയത് ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയെന്നും സൂചനയുണ്ട്.
സംഭവം വിവാദമായതോടെ തെളിവെടുപ്പിന് ഒപ്പം പോയ സിവിൽ പൊലീസ് ഓഫീസറെ ബലിയാടാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഈ കേസിന്റെ നാൾവഴി പരിശോധിച്ചാൽ തന്നെ പൊലീസിന്റെഅന്വേഷണത്തിലെ ഉദാസീനത വ്യക്തമാണ്. മജിസ്ട്രേറ്റ് കേസെടുത്ത് അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടിട്ടു പോലും പൊലീസ് തയാറായിരുന്നില്ല. പ്രതി ഒളിവിലാണ് എന്ന തൊടുന്യായമാണ് നിരത്തിയത്. അതേസമയം, ഇയാൾ തിരുവല്ലയിലൂടെ നെഞ്ചും വിരിച്ച് നടന്നിരുന്നുവെന്നും നാട്ടുകാർ പറയുന്നു. ഒടുവിൽ പൊലീസിന്റെ കൂടി സഹായത്തോടെയാണ് പ്രതിയായ സജിമോന് ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചതെന്നും പരാതിയുണ്ട്. കേസ് പാടേ അട്ടിമറിക്കുന്നതിന്റെ ഭാഗമായി ഡിഎൻഎയിൽ കൃത്രിമത്വം നടത്താൻ ആസൂത്രിത ഗൂഢാലോചന തന്നെ നടന്നിരുന്നുവെന്ന് വേണം സംശയിക്കാൻ.
പൊലീസ് അസോസിയേഷനിലെ വിഭാഗീയതും സിപിഎമ്മിന്റെ ജില്ലാ നേതാവിനുള്ള അസംതൃപ്തിയും ഹരിലാലിന് വിനയായി. അടുത്തു തന്നെ ഹരിലാൽ പൊലീസ് അസോസിയേഷന്റെ ജില്ലാ സെക്രട്ടറിയാകുമെന്ന് സൂചന ലഭിച്ചിരുന്നു. സിപിഎം ജില്ലാ നേതാവിനെ ആദായ നികുതി വകുപ്പിൽ നിന്നാണെന്ന് പറഞ്ഞ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവം വാർത്തയായത് ഹരിലാൽ ചോർത്തിയിട്ടാണെന്ന ആരോപണവും നില നിന്നിരുന്നു. ഇതിന്റെ പ്രതികാരമെന്ന വണ്ണം ഹരിലാലിനെതിരേ ജില്ലാ നേതാവ് തുനിഞ്ഞിറങ്ങിയിരിക്കുകയാണ്.
അണികൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള സജിമോനും നേതാവിന്റെ കണ്ണിലെ കരടായിരുന്നു. പരാതിക്കാരിയും സജിമോനുമായുള്ള പ്രശ്നം അവർ പറഞ്ഞു തീർത്തിരുന്നു. എന്നാൽ, പരാതിക്കാരിയുടെ സഹോദരിയെ കൈയിലെടുത്ത് കേസ് കുത്തിപ്പൊക്കിയതും ഈ നേതാവിന്റെ ബുദ്ധിയായിരുന്നു.