- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഷം ചേർക്കാത്ത പച്ചക്കറിക്കൃഷി ജനകീയമാക്കി ആദ്യം കർഷകരുടെ മിത്രമായി; കരാട്ടെ ഡെമോൺസ്ട്രേഷനുമായി ഇപ്പോൾ യുവമനസുകളിലേക്കും: തിരുവനന്തപുരത്തു സിപിഎമ്മിന്റെ മാർഷ്യൽ അക്കാദമിക്കു തുടക്കം ഇങ്ങനെ
തിരുവനന്തപുരം: പാർട്ടിയിൽനിന്ന് അകന്നുപോകുന്ന യുവാക്കളെ തടഞ്ഞുനിർത്താനും കൂടുതൽ യുവാക്കളെ ആകർഷിക്കാനും സിപിഐ(എം) നേതൃത്വത്തിലുള്ള മാർഷ്യൽ ആർട്‌സ് അക്കാദമിയുടെ സജീവ പ്രവർത്തനോദ്ഘാടനത്തിനു തിരുവനന്തപുരത്തു തുടക്കമായി. വിഷം ചേർക്കാത്ത പച്ചക്കറിക്കൃഷി ജനകീയമാക്കി കർഷകരുടെ മനസിൽ ചേക്കേറിയ സിപിഐ(എം) യുവാക്കളിൽ കൂടുതൽ സ്വാധീനം
തിരുവനന്തപുരം: പാർട്ടിയിൽനിന്ന് അകന്നുപോകുന്ന യുവാക്കളെ തടഞ്ഞുനിർത്താനും കൂടുതൽ യുവാക്കളെ ആകർഷിക്കാനും സിപിഐ(എം) നേതൃത്വത്തിലുള്ള മാർഷ്യൽ ആർട്‌സ് അക്കാദമിയുടെ സജീവ പ്രവർത്തനോദ്ഘാടനത്തിനു തിരുവനന്തപുരത്തു തുടക്കമായി. വിഷം ചേർക്കാത്ത പച്ചക്കറിക്കൃഷി ജനകീയമാക്കി കർഷകരുടെ മനസിൽ ചേക്കേറിയ സിപിഐ(എം) യുവാക്കളിൽ കൂടുതൽ സ്വാധീനം ചെലുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണു മാർഷ്യൽ ആർട്‌സ് അക്കാദമിയുടെ പ്രവർത്തനം സജീവമാക്കുന്നത്.
2014ൽ രജിസ്റ്റർ ചെയ്ത്, 2015ൽ തിരുവനന്തപുരത്ത് പ്രവർത്തനോദ്ഘാടനം നടത്തിയിരുന്നെങ്കിലും അക്കാദമി സജീവമായിരുന്നില്ല. പാർട്ടിക്കെതിരേ ശത്രുക്കളുടെ കടന്നാക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ അഭ്യാസികളായ യുവാക്കളെ അണിനിരത്തി ചെറുക്കാനും കൂടിയുള്ള നീക്കത്തിന്റെ ഭാഗമായാണു അക്കാദമിയുടെ പ്രവർത്തനം സജീവമാക്കുന്നത്.
ആത്മവിശ്വാസവും അച്ചടക്കബോധവും ആരോഗ്യവുമുള്ള പുതുതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ മാർഷ്യൽ ആർട്‌സ് അക്കാദമി ആൻഡ് യോഗ സെന്റർ എന്ന പ്രസ്ഥാനം രൂപീകരിച്ചു പ്രവർത്തനം നടത്തുന്നത്. സംസ്ഥാനാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഈ സംഘടനയ്ക്ക് എല്ലാ ജില്ലയിലും പരിശീലനകേന്ദ്രങ്ങളുണ്ട്. നൂറിലേറെ കേന്ദ്രങ്ങളിലായി ആയിരക്കണക്കിനു യുവതീയുവാക്കൾ പരിശീലനം നടത്തുന്നുണ്ട്. അവരിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട ആയിരം പേരും പരിശീലകരുമാണ് ഇന്നു നടന്ന കരാട്ടെ ഡെമോൺസ്‌ട്രേഷൻ പരിപാടിയിൽ പങ്കെടുത്തത്.
പാളയം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലായിരുന്നു പരിപാടി. ഇന്ത്യയിൽത്തന്നെ ഇത്രയും പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കരാട്ടെ മാസ് ഡെമോൺസ്‌ട്രേഷൻ ആദ്യമായാണെന്നാണ് അധികൃതർ പറയുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രശസ്തർ പരിപാടി കാണാൻ സ്‌റ്റേഡിയത്തിൽ എത്തിയിരുന്നു.
കരാട്ടെ ബ്ലാക്ക്‌ബെൽറ്റ് ജേതാവും സിനിമാതാരവുമായ ബാബു ആന്റണിയാണ് അക്കാദമി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. വിവിധ മേഖലകളിൽ ജനവിഭാഗങ്ങളെ പാർട്ടിക്കൊപ്പം അണിചേർക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്. പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ജൈവപച്ചക്കറിക്കൃഷി വൻ വിജയമായിരുന്നു. കഴിഞ്ഞ ഓണക്കാലത്തു വിഷമില്ലാത്ത പച്ചക്കറി കൂട്ടി സദ്യ കഴിക്കാൻ മലയാളികൾക്കു സഹായകമായതു സിപിഎമ്മിന്റെ ജൈവപച്ചക്കറികളാണ്.