- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ സിപിഎം പ്രവർത്തകന്റെ വാഹനങ്ങൾ കത്തിച്ചു; വീട്ടിൽ നടന്ന അക്രമത്തിന് പിന്നിൽ മയക്കുമരുന്ന് മാഫിയയാണെന്ന് ആരോപണം

കണ്ണുർ:കണ്ണൂരിൽ സിപിഎം പ്രവർത്തകന്റെ വീട്ടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ തീവച്ച് നശിപ്പിച്ചു. തിങ്കളാഴ്‌ച്ച പുലർച്ചെയാണ് സംഭവം.കണ്ണൂർ കക്കാട് റോഡിലെ രാമതെരുവിൽ ബിജു പാലയുടെ വീടിന് മുൻപിൽ നിർത്തിയിട്ട വാഹനങ്ങളാണ് ആക്രമികൾ തീവച്ച് നശിപ്പിച്ചത്.
സ്‌കൂട്ടറും സൈക്കിളും പൂർണമായും കത്തിനശിച്ചു. ഷെഡിൽ നിർത്തിയിട്ട ഓട്ടോയും ഭാഗികമായി കത്തിയിട്ടുണ്ട്.സംഭവമറിഞ്ഞെത്തിയ ഫയർഫോഴ്‌സ് തീയണച്ചതിനാൽ കൂടുതൽ ദുരന്തം ഒഴിവായി.
പൂഴാതി ലോക്കൽ കമ്മിറ്റിയംഗവും സഹകരണ ബാങ്ക് ജീവനക്കാരനുമാണ് ബിജു' കണ്ണുർ നഗരത്തിൽ പിടിമുറുക്കിയ മയക്കുമരുന്ന് മാഫിയ സംഘത്തിനെതിരെ ബിജുവിന്റെ നേതൃത്വത്തിൽ നിരവധി പ്രതിഷേധ സമരങ്ങൾ നടത്തിയിരുന്നു.ഇതിന്റെ വൈരാഗ്യമാവാം അക്രമത്തിന് പിന്നിലെന്ന് കരുതുന്നു.സംഭവത്തിൽ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി.എ എസ്‌പി ട്രെയിനി വിജയ് ഭരത് റെഡ്ഡി, കണ്ണൂർ ടൗൺ എസ്.എച്ച്.ക ശ്രീജിത്ത് കോടേരി എന്നിവർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ പൊലിസ് പരിശോധിക്കുന്നുണ്ട്.


