- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ പിബി-കേന്ദ്ര കമ്മിറ്റി പട്ടികയായില്ല; അന്തിമ തീരുമാനം ഞായറാഴ്ച; തന്നിഷ്ടപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന പരാമർശത്തിൽ ബംഗാൾ ഘടകത്തിന്റെ പ്രതിഷേധം; യെച്ചൂരി ലൈൻ പാർട്ടി സ്വീകരിച്ചിട്ടില്ലെന്ന വൃന്ദാ കാരാട്ടിന്റെ പ്രസ്താവന ബംഗാൾ ഘടകം തള്ളിയതോടെ സിപിഎം പാർട്ടി കോൺഗ്രസിലെ ഭിന്നത വീണ്ടും മറ നീക്കി പുറത്ത്
ഹൈദരാബാദ്: 22 ാം സിപിഎം പാർട്ടി കോൺഗ്രസിൽ പുതിയ പിബി -കേന്ദ്ര കമ്മിറ്റി പട്ടികയിൽ തീരുമാനമായില്ല. നാളെ കേന്ദ്ര കമ്മിറ്റിക്ക് മുമ്പ് പിബി വീണ്ടും ചേർന്ന് പട്ടികയ്ക്ക് അന്തിമ രൂപം നൽകും. അതിനിടെ പാർട്ടി കോൺഗ്രസിൽ ബംഗാൾ പ്രതിനിധികളുടെ പ്രതിഷേധം.പ്രതിനിധിയായ മമതയുടെ വിമർശനമാണ് ബഹളത്തിനിടയാക്കിയത് .തന്നിഷ്ടപ്രകാരമാണ് ബംഗാൾ ഘടകം പ്രവർത്തിക്കുന്നതെന്ന മമതയുടെ പരാമർശമാണ് ബഹളത്തിനിടയാക്കിയത്. സംഘടനാചട്ടങ്ങൾ ലംഘിച്ചുള്ള ചർച്ചയാണ് നടന്നതെന്ന് ബംഗാൾ ഘടകം. തുടർന്ന് പ്രസീഡിയം ഇടപെട്ട് പ്രതിനിധികളെ ശാന്തരാക്കി. ചർച്ചയിൽ എം.ബി.രാജേഷ് നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ചതും ശ്രദ്ധേയമായി. കൊൽക്കത്ത പ്ലീനം പാഴായി പോയെന്നായിരുന്നു രാജേഷിന്റെ വിമർശനം. പ്ലീനം തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ നേതൃതം പരാജയപ്പെട്ടു.സംഘടനാ റിപ്പോർട്ടും ഇത് ശരി വെക്കുന്നുവെന്നും ജനറൽ സെക്രട്ടറിക്കും ഇതിൽ ഉത്തരവാദിത്തമുണ്ടന്നും എം.ബി.രാജേഷ് വ്യക്തമാക്കി. സംഘടനാറിപ്പോർട്ടിൻ മേൽ നടന്ന ചർച്ച പൂർത്തിയായി. 48 പ്രതിനിധികളാണ് പങ്കെടുത്തത്.ചർച്ച
ഹൈദരാബാദ്: 22 ാം സിപിഎം പാർട്ടി കോൺഗ്രസിൽ പുതിയ പിബി -കേന്ദ്ര കമ്മിറ്റി പട്ടികയിൽ തീരുമാനമായില്ല. നാളെ കേന്ദ്ര കമ്മിറ്റിക്ക് മുമ്പ് പിബി വീണ്ടും ചേർന്ന് പട്ടികയ്ക്ക് അന്തിമ രൂപം നൽകും. അതിനിടെ പാർട്ടി കോൺഗ്രസിൽ ബംഗാൾ പ്രതിനിധികളുടെ പ്രതിഷേധം.പ്രതിനിധിയായ മമതയുടെ വിമർശനമാണ് ബഹളത്തിനിടയാക്കിയത്
.തന്നിഷ്ടപ്രകാരമാണ് ബംഗാൾ ഘടകം പ്രവർത്തിക്കുന്നതെന്ന മമതയുടെ പരാമർശമാണ് ബഹളത്തിനിടയാക്കിയത്. സംഘടനാചട്ടങ്ങൾ ലംഘിച്ചുള്ള ചർച്ചയാണ് നടന്നതെന്ന് ബംഗാൾ ഘടകം. തുടർന്ന് പ്രസീഡിയം ഇടപെട്ട് പ്രതിനിധികളെ ശാന്തരാക്കി. ചർച്ചയിൽ എം.ബി.രാജേഷ് നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ചതും ശ്രദ്ധേയമായി. കൊൽക്കത്ത പ്ലീനം പാഴായി പോയെന്നായിരുന്നു രാജേഷിന്റെ വിമർശനം. പ്ലീനം തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ നേതൃതം പരാജയപ്പെട്ടു.സംഘടനാ റിപ്പോർട്ടും ഇത് ശരി വെക്കുന്നുവെന്നും ജനറൽ സെക്രട്ടറിക്കും ഇതിൽ ഉത്തരവാദിത്തമുണ്ടന്നും എം.ബി.രാജേഷ് വ്യക്തമാക്കി.
സംഘടനാറിപ്പോർട്ടിൻ മേൽ നടന്ന ചർച്ച പൂർത്തിയായി. 48 പ്രതിനിധികളാണ് പങ്കെടുത്തത്.ചർച്ചയ്ക്ക് നാളെ മുതിർന്ന നേതാവ് എസ്.രാമചന്ദ്രൻ പിള്ള മറുപടി പറയും.തുടർന്ന് റിപ്പോർട്ട് സമ്മേളനം പാസാക്കും.
അതേസമയം, യച്ചൂരി ലൈൻ പാർട്ടി സ്വീകരിച്ചിട്ടില്ലെന്ന വൃന്ദാ കാരാട്ടിന്റെ പ്രസ്താവന തള്ളി സിപിഎം ബംഗാൾ ഘടകം രംഗത്തെത്തി. കോൺഗ്രസുമായി ഒരു നീക്കുപോക്കും പാടില്ലെന്നു തീരുമാനിച്ചിട്ടില്ലെന്നു പിബി അംഗം മുഹമ്മദ് സലീം പറഞ്ഞു. പാർട്ടി കോൺഗ്രസിൽ തീരുമാനമെടുത്തിട്ടുള്ളത് രാഷ്ട്രീയ ലൈനിനെപ്പറ്റി മാത്രമാണ്. തിരഞ്ഞെടുപ്പിൽ കൈക്കൊള്ളേണ്ട നിലപാട് അപ്പോൾ സ്വീകരിക്കുമെന്നും മുഹമ്മദ് സലീം വ്യക്തമാക്കി.
ബംഗാളിലെ കോൺഗ്രസുമായുള്ള സിപിഎം സഹകരണം തുടരില്ലെന്നു വൃന്ദാ കാരാട്ട് നേരത്തേ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ധാരണ പാടില്ലെന്ന രാഷ്ട്രീയ നിലപാടു തിരുത്തിച്ചു യച്ചൂരിയും കൂട്ടരും വെള്ളിയാഴ്ച പാർട്ടി കോൺഗ്രസിൽ മേൽക്കൈ നേടിയതിനു പിന്നാലെയായിരുന്നു ഇത്.