- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലാസ്റ്റ് ബസ് പിടിക്കാൻ ഇപിയും ശ്രീമതിയും; യെച്ചൂരിയിലും വൃന്ദയിലും പ്രതീക്ഷ കണ്ട് കെകെ ശൈലജ; മന്ത്രി എംവി ഗോവിന്ദനൊപ്പം കർഷക സംഘത്തിലെ വിജു കൃഷ്ണനും പരിഗണനയിൽ; പിബിയിൽ എൻട്രി പ്രതീക്ഷിക്കുന്നത് കണ്ണൂരിലെ അഞ്ച് നേതാക്കൾ; പിണറായിയുടെ മനസ്സ് എങ്ങോട്ട് ചായും?

കണ്ണൂർ: ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് ഏപ്രിലിൽ കണ്ണൂരിൽ തുടങ്ങുമ്പോൾ കണ്ണൂരിൽ നിന്ന് പി.ബി എൻട്രി പ്രവേശനം പ്രതീക്ഷിക്കുന്ന അരഡസൻ നേതാക്കളെങ്കിലുമുണ്ട് .ഇപ്പോഴില്ലെങ്കിൽ ഇനിയൊരിക്കലുമില്ലെന്നാണ് ഇവരിൽ പലരും വിശ്വസിക്കുന്നത്. കമ്യുണിസ്റ്റ് ജീവിതത്തിന്റെ ഏറ്റവും ഉത്തുംഗശ്യംഖങ്ങളിലൊന്നായ പൊളിറ്റ് ബ്യൂറോ അംഗത്വം ഏതൊരു കമ്മ്യുണിസ്റ്റുകാരന്റെയും സ്വപ്നങ്ങളിലൊന്നാണ്. അതു കൊണ്ടു തന്നെ ഇക്കുറി പാർട്ടി സംസ്ഥാന സമ്മേളനത്തിലുണ്ടായ അഴിച്ചുപണി പാർട്ടി കോൺഗ്രസിലും ആവർത്തിച്ചാൽ ഡൽഹിയിലേക്കുള്ള വഴി തുറക്കുമെന്നാണ് ഇവർ കരുതുന്നത്.
പാർട്ടി പൊളിറ്റ് ബ്യുറോയിൽ ഇക്കുറി എൻട്രി പ്രവേശിക്കുന്ന പ്രമുഖ നേതാക്കളിലൊരാൾ ഇ പി ജയരാജനാണ്. കഴിഞ്ഞ കുറെക്കാലമായി സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായി തുടരുന്ന ഇ.പി ജയരാജൻ ഇക്കുറി സംസ്ഥാന സെക്രട്ടറിയേറ്റിൽ പുതുമുഖങ്ങളുടെ മാസ്എൻട്രിയുണ്ടായപ്പോഴും അതിനെ അതിജീവിച്ചു ഇടം പിടിച്ച നേതാവാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ ,സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ കഴിഞ്ഞാൽ കണ്ണുരിലെ മൂന്നാമത്തെ നേതാക്കളിലൊരാളായാണ് ഇ.പി ജയരാജൻ അറിയപ്പെടുന്നത്. എഴുപതു പിന്നിട്ട ഇ പി ക്ക് പാർട്ടി പി.ബിയിൽ എത്തിച്ചേരാനുള്ള ലാസ്റ്റ് ബസാണ് കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മട്ടന്നൂരിൽ നിന്നും വീണ്ടും മത്സരിക്കാനുള്ള സീറ്റ് നിഷേധിക്കപ്പെട്ടതോടെ മുഖ്യമന്ത്രി പിണറായി വിജയനുമായി അൽപ്പം അകൽച്ചയിലായിരുന്നു ഇ.പി.. ഒരു വേള ഇനി മത്സരിക്കാൻ താനില്ലെന്നും പൊതു മാനദണ്ഡങ്ങൾ ബാധകമാവാത്ത പിണറായി അപൂർവ്വപ്രതിഭാസമാണെന്ന് വിമർശനത്തിന്റെ ഒളിയമ്പ് എയ്യാനും കണ്ണുരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഇ.പി ജയരാജൻ മറന്നില്ല. അസുഖബാധിതനായി കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞപ്പോൾ പകരം ഇ പി യുടെ പേര് ഉയർന്നുവെങ്കിലും എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവനെ ചുമതലയേൽപ്പിക്കാനാണ് മുഖ്യമന്ത്രി താൽപ്പര്യപ്പെട്ടത്.
ഇതു ഇ പി ജയരാജനെ കടുത്ത നിരാശയിലാഴ്‌ത്തിയിരുന്നു. ഇതോടെയാണ് കണ്ണുരിൽ ഒതുങ്ങി കഴിയാൻ ഇ പി ജയരാജൻ തീരുമാനിച്ചത്. ഇക്കുറി എ.വിജയരാഘവൻ പാർട്ടി പി.ബിയിൽ കയറുമെന്ന വ്യക്തമായ സൂചന സിപിഎമ്മിൽ നിന്നും തന്നെ പുറത്തു വന്നിട്ടുണ്ട്. ഇതു ജയരാജന്റെ പ്രതീക്ഷകളെ മങ്ങലേൽപ്പിച്ചിട്ടുണ്ടെങ്കിലും അവസാനത്തെ നിമിഷം വരെ സാധ്യത തള്ളിക്കളയുന്നുമില്ല. ഇ.പി കഴിഞ്ഞാൽ വൃന്ദാ കാരാട്ടിനു പിന്നാലെ വനിതകളിലൊരാളായി പി.ബി അംഗത്വത്തിലേക്ക് ഉയർത്തപ്പെടാൻ സാധ്യതയുള്ള നേതാക്കളിലൊരാളാണ് പി.കെ ശ്രീമതി.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗവും കേന്ദ്ര കമ്മിറ്റിയംഗവും കൂടിയാണ് പി.കെ ശ്രീമതി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ടാം വട്ട പോരിനിറങ്ങിയപ്പോൾ കെ.സുധാകരനോട് തോൽവിയടയുകയും പി.കെ ശ്രീമതിക്ക് രാഷ്ട്രീയപരമായ തിരിച്ചടിയേൽക്കുകയുമായിരുന്നു. ഇതിനു ശേഷം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റു പ്രതീക്ഷിച്ചിരുന്നുവെങ്കിലും ലഭിച്ചില്ല. പിന്നീട് വനിതാ കമ്മിഷൻ അധ്യക്ഷയാവുമെന്നു കരുതപ്പെട്ടുവെങ്കിലും അഡ്വ.പി.സതീദേവിയെ സംസ്ഥാന നേതൃത്വം ചുമതലയേൽപ്പിക്കുകയായിരുന്നു.
എഴുപതു പിന്നിട്ട പി.കെ ശ്രീമതിക്കും കണ്ണൂർ പാർട്ടി കോൺഗ്രസ് പി.ബിയിലേക്കുള്ള ലാസ്റ്റ് ബസാണ്. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ നേതൃതലത്തിൽ പ്രവർത്തിച്ചതിന്റെ അനുഭവ പരിചയവും പി.കെ ശ്രീമതിക്ക് മുതൽകൂട്ടായുണ്ട്. എന്നാൽ പി.കെ ശ്രീമതിക്ക് ഏറ്റവും വലിയ തടസമാകുന്നത് കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ കെ.കെ.ശൈലജയുടെ സാന്നിധ്യമാണ്. കോവിഡ് - നിപ്പകാലത്ത് ഒന്നാം പിണറായി സർക്കാരിലെ ആരോഗ്യ മന്ത്രിയെന്ന നിലയിൽ കെ.കെ.ശൈലജ നടത്തിയ പ്രതിരോധ പോരാട്ടങ്ങൾ ലോക ശ്രദ്ധ തന്നെയാകർഷിച്ചിരുന്നു.
മുഖ്യമന്ത്രിയെക്കാൾ കൈയടിയും ആരാധകരും ലഭിച്ച കെ.കെ ശൈലജയ്ക്ക് പിന്നീടത് വിനയായെങ്കിലും പാർട്ടി പൊളിറ്റ് ബ്യുറോയ്ക്ക് പ്രിയങ്കരിയായ നേതാവാണ് കെ.കെ ശൈലജ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മട്ടന്നൂർ മണ്ഡലത്തിൽ നിന്നും റെക്കാർഡ് ഭൂരിപക്ഷത്തിൽ ജയിച്ച കെ.കെ ശൈലജ യെ വീണ്ടും മന്ത്രിയാക്കാൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചുരിയും പി.ബി അംഗം വൃന്ദാ കാരാട്ടും കിണഞ്ഞു ശ്രമിച്ചുവെങ്കിലും കേരളാ സിപിഎമ്മിലെ മുടിചൂടാമന്നന്മാരായ പിണറായി - കോടിയേരി ദ്വന്ദങ്ങൾ വഴങ്ങിയില്ല.
ഇക്കുറി കെ.കെ.ശൈലജയെ വനിതാ നേതാവെന്ന നിലയിൽ പി.ബിയിലേക്ക് കൊണ്ടുവരാൻ കൊണ്ടു പിടിച്ച ശ്രമങ്ങളാണ് നടക്കുന്നത്. എന്നാൽ സംസ്ഥാന നേതൃത്വം ഇതു വരെ മനസ് തുറന്നിട്ടില്ല. മുൻ മന്ത്രിയായ കെ.കെ ശൈലജയ്‌ക്കെതിരെ ഇപ്പോഴും പാർട്ടിയിൽ പടയൊരുക്കം നിലച്ചിട്ടില്ല. സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താത്ത കെ.കെ.ശൈജ ഇപ്പോൾ മട്ടന്നുർ മണ്ഡലം എംഎൽഎയും കേന്ദ്ര കമ്മിറ്റിയംഗവും മാത്രമാണ്.
പാർട്ടി പൊളിറ്റ് ബ്യുറോയിലെടുത്താൽ കെ.കെ ശൈലജ യെ കണ്ണുർ മണ്ഡലത്തിൽ നിന്നും മത്സരിപ്പിച്ചു കെ.സുധാകരനിൽ നിന്നും സീറ്റുപിടിച്ചെടുക്കാനാണ് സിപിഎം പൊളിറ്റ് ബ്യുറോ ലക്ഷ്യമിടുന്നത്.ഇതോടെ ദേശീയ രാഷ്ട്രീയത്തിൽ സജീമാവാനും കെ.കെ കഴിയുമെന്നാണ് അഖിലേന്ത്യാ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ കണ്ണുർ ജില്ലയിൽ നിന്നും ഇവർക്കു പുറമേ പാർട്ടി പി.ബിയിലേക്ക് കർഷക സംഘം നേതാവ് വിജൂ കൃഷ്ണൻ, മന്ത്രി എം.വി ഗോവിന്ദൻ എന്നിവരും പരിഗണനയിലുണ്ട്.


