- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനുഷ്യച്ചങ്ങലയും മനുഷ്യക്കോട്ടയും ഒറ്റക്ക് നിർമ്മിച്ച പാർട്ടി ഉറച്ചുതന്നെ; ആരെതിർത്താലും ജനുവരി ഒന്നിന്ന് കേരളത്തിൽ വനിതാ മതിൽ ഉണ്ടാകുമെന്ന് സിപിഎം നേതാക്കൾ; ബൂത്ത് തലം വരെ പ്രചാരണം എത്തിക്കാൻ തീരുമാനം; പഞ്ചായത്ത് അടിസ്ഥാനത്തിൽ വനിതകളുടെ ജാഥയും സംഘടിപ്പിക്കും; ഭരണഘടനാ മൂല്യങ്ങളും നവോത്ഥാന സന്ദേശവും ജനങ്ങളിലെത്തിക്കാൻ വനിതകളുടെ ഗൃഹസന്ദർശനവും; വനിതാ മതിലേക്ക് അണികളെ സജ്ജമാക്കാൻ സിപിഎം തയ്യാറെടുക്കുമ്പോൾ
തിരുവനന്തപുരം: പാർട്ടിയും മുന്നണിയും നേരിട്ട് നടത്തുന്നതല്ലെങ്കിലും പാർട്ടി പരിപാടിപോലെ വനിതാ മതിലും വിജയിപ്പിക്കാൻ സിപിഎം തീരുമാനം. നവോത്ഥാന പാരമ്പര്യമുള്ള സംഘടനകൾ പ്രഖ്യാപിച്ച വനിതാ മതിൽ വിജയിപ്പിക്കാൻ ഇന്ന് തിരുവനന്തപുരത്ത ചേർന്ന എൽഡിഎഫ് യോഗം തീരുമാനിച്ചു. ബൂത്ത് തലം വരെ ഇതിന്റെ പ്രചാരണം എത്തിക്കാനും, പഞ്ചായത്ത് അടിസ്ഥാനത്തിൽ വനിതകളുടെ ജാഥ സംഘടിപ്പിക്കാനും എൽഡിഎഫ് നേതൃയോഗം തീരുമാനിച്ചതായി കൺവീനർ എ വിജയരാഘവൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിൽ വിജയിപ്പിക്കുന്നതിന് വിപുലമായ പ്രചാരണ പരിപാടികളാണ് എൽഡിഎഫ് നേതൃയോഗം തിരുമാനിച്ചത്. മതിൽ വിജയിപ്പിക്കുന്നതിന് ബൂത്ത് തലം വരെ സംഘാടക സമിതികൾ വിളിച്ച് ചേർക്കും.പഞ്ചായത്ത് അടിസ്ഥാനത്തിൽ വനിതകളുടെ ജാഥ സംഘടിപ്പിക്കും,നവോത്ഥാന സന്ദേശം ജനങ്ങളിലെത്തിക്കാൻ വനിതകളുടെ ഗൃഹസന്ദർശനവും എൽഡിഎഫ് യോഗം ആസൂത്രണം ചെയ്തിട്ടുണ്ട്. ഡിസംബർ എട്ടിന് എല്ലാ ജില്ലകളിലും എൽഡിഎഫ് യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. ജാതിക്കും,മതത്തിനും അതീതമായി എല്ലാ വിഭാഗം
തിരുവനന്തപുരം: പാർട്ടിയും മുന്നണിയും നേരിട്ട് നടത്തുന്നതല്ലെങ്കിലും പാർട്ടി പരിപാടിപോലെ വനിതാ മതിലും വിജയിപ്പിക്കാൻ സിപിഎം തീരുമാനം. നവോത്ഥാന പാരമ്പര്യമുള്ള സംഘടനകൾ പ്രഖ്യാപിച്ച വനിതാ മതിൽ വിജയിപ്പിക്കാൻ ഇന്ന് തിരുവനന്തപുരത്ത ചേർന്ന എൽഡിഎഫ് യോഗം തീരുമാനിച്ചു. ബൂത്ത് തലം വരെ ഇതിന്റെ പ്രചാരണം എത്തിക്കാനും, പഞ്ചായത്ത് അടിസ്ഥാനത്തിൽ വനിതകളുടെ ജാഥ സംഘടിപ്പിക്കാനും എൽഡിഎഫ് നേതൃയോഗം തീരുമാനിച്ചതായി കൺവീനർ എ വിജയരാഘവൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിൽ വിജയിപ്പിക്കുന്നതിന് വിപുലമായ പ്രചാരണ പരിപാടികളാണ് എൽഡിഎഫ് നേതൃയോഗം തിരുമാനിച്ചത്. മതിൽ വിജയിപ്പിക്കുന്നതിന് ബൂത്ത് തലം വരെ സംഘാടക സമിതികൾ വിളിച്ച് ചേർക്കും.പഞ്ചായത്ത് അടിസ്ഥാനത്തിൽ വനിതകളുടെ ജാഥ സംഘടിപ്പിക്കും,നവോത്ഥാന സന്ദേശം ജനങ്ങളിലെത്തിക്കാൻ വനിതകളുടെ ഗൃഹസന്ദർശനവും എൽഡിഎഫ് യോഗം ആസൂത്രണം ചെയ്തിട്ടുണ്ട്. ഡിസംബർ എട്ടിന് എല്ലാ ജില്ലകളിലും എൽഡിഎഫ് യോഗം വിളിച്ച് ചേർത്തിട്ടുണ്ട്.
ജാതിക്കും,മതത്തിനും അതീതമായി എല്ലാ വിഭാഗം വനിതകളും വനിതാ മതിലിൽ പങ്കാളികളാണമെന്ന് എൽഡിഎഫ് യോഗം അഭ്യർത്ഥിച്ചു. നാടിനെ പുറകിലേക്ക് നയിക്കുന്നതിനെതിരെയാണ് വനിതാ മതിലെന്ന് യോഗ തീരുമാനങ്ങൾ വിശദീകരിച്ച് കൊണ്ട് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ വ്യക്തമാക്കി. യോഗത്തിൽ ഘടകക്ഷി നേതാക്കളും വനിത മതിലിനെ അനുകൂലിക്കയാണ് ചെയ്തത്.
അതേസമയം ഹിന്ദുപാർലിമെന്റ് നേതാവ് സുഗതനും, വെള്ളാപ്പള്ളി നടേശനും അടക്കമുള്ളവരെ കൂട്ടിക്കെട്ടിയുണ്ടായ സംഘാടക സമിതിയെക്കുറിച്ച് പാർട്ടിക്ക് അകത്തുനിന്നും വിമർശനം ഉയർന്നിരുന്നു. വി എസ് അച്യുതാനന്ദൻ ഈ വിഷയത്തിൽ തന്റെ വിയോജിപ്പ് പരസ്യമായി പറഞ്ഞു. ഈ അവസരത്തിലാണ് മറ്റുസംഘടനകളെ അധികം ആശ്രയിക്കേണ്ടെന്നും പാർട്ടി പരിപാടിപോലെ ഇത് നടത്തണമെന്നും സിപിഎം നിർദശം നൽകിയത്. മനുഷ്യച്ചങ്ങലയും മനുഷ്യക്കോട്ടയും ഒറ്റക്ക് നടത്തിയ പാർട്ടിയാണ് ഇതെന്നാണ് കോടിയേരി ബാലകൃഷ്ണൻ പാർട്ടിയാഗത്തിൽ പ്രതികരിച്ചത്.
ശബരിമല വിഷയത്തിൽ നടന്ന പ്രതിസമരം ചൂണ്ടിക്കാട്ടി സ്ത്രീകളെ ബോധവത്ക്കരിക്കയും നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കയുമാണ് പരിപാടിയിലുടെ സിപിഎം ഉദ്ദേശിക്കുന്നത്. ശബരിമലയിൽ പോകണോ വേണ്ടയോ എന്നത് വ്യക്തിപരമായ കാര്യമാണ്. വനിതാ മതിൽ ശബരിമലക്ക് പോകാൻ ഉദ്ദേശിക്കുന്നവരുടെ കൂട്ടായ്മയല്ല. ശബരിമലയിൽ പോകണോ പോണ്ടേയോ എന്നത് സ്ത്രീകൾക്ക് തീരുമാനിക്കാം. പക്ഷേ സ്ത്രീക്ക് പോകാവിന്നിടത്തൊക്കെ പുരുഷനും പോകാമെന്നത് പാർട്ടി നിലപാടാണ്. അത് ആരിലും അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല. മറിച്ച് എങ്ങനെയാണ് ഭ്രാന്താലയം എന്ന് വിവേകാനന്ദൻ വിശേഷിപ്പിച്ച കേരളം ഈ രീതിയിൽ എത്തിയത് എന്ന് വിശദീകരിക്കുകയും നവോത്ഥാന മൂല്യങ്ങളും ഭരണഘടനയും ഉയർത്തിപ്പിടിക്കയുമാണ് ഈ വനിതാ മതിലിലൂടെ ചെയ്യുന്നതെന്നാണ് സിപിഎം നേതാക്കൾ വിശദീകരിക്കുന്നത്.