- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടിയല്ല ജോലിയാണ് പ്രധാനം; ഇരട്ടപ്പദവിക്കാരെ ഒഴിവാക്കാനുള്ള 'തിരുത്തൽ' സിപിഎമ്മിൽ പൂർത്തിയാകുന്നില്ല; ലോക്കൽ-ഏര്യാ സെക്രട്ടറിമാർ പലരും ജോലിയുപേക്ഷിച്ചില്ല; എന്തു ചെയ്യണമെന്നറിയാതെ സംസ്ഥാന നേതൃത്വം
കണ്ണൂർ: ജോലിയുള്ള ലോക്കൽ സെക്രട്ടറിമാരേയും ഇരട്ടപ്പദവിയുള്ള ഏരിയാ സെക്രട്ടറിമാരെയും തൽസ്ഥാനത്തുനിന്നു നീക്കുന്നതിനെതിരേ സി.പി. എമ്മിൽ ആഭൃന്തര സംഘർഷം മൂർച്ഛിച്ചു. സംസ്ഥാനം മുഴുവൻ പാർട്ടി നിർദ്ദേശം നടപ്പാക്കേണ്ടതുണ്ടെങ്കിലും കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട്, ജില്ലകളിൽ ആദ്യപടി എന്ന നിലയിൽ പാർട്ടി നിർദ്ദേശം നടപ്പാക്കുന്നതി
കണ്ണൂർ: ജോലിയുള്ള ലോക്കൽ സെക്രട്ടറിമാരേയും ഇരട്ടപ്പദവിയുള്ള ഏരിയാ സെക്രട്ടറിമാരെയും തൽസ്ഥാനത്തുനിന്നു നീക്കുന്നതിനെതിരേ സി.പി. എമ്മിൽ ആഭൃന്തര സംഘർഷം മൂർച്ഛിച്ചു. സംസ്ഥാനം മുഴുവൻ പാർട്ടി നിർദ്ദേശം നടപ്പാക്കേണ്ടതുണ്ടെങ്കിലും കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട്, ജില്ലകളിൽ ആദ്യപടി എന്ന നിലയിൽ പാർട്ടി നിർദ്ദേശം നടപ്പാക്കുന്നതിനിടയിൽ തർക്കം രൂക്ഷമായിരിക്കുകയാണ്.
ഏരിയാ സെക്രട്ടറിമാരും ലോക്കൽ സെക്രട്ടറിമാരും പാർട്ടിയുടെ മുഴുവൻ സമയ പ്രവർത്തകരാകണമെന്നാണ് പാർട്ടി തീരുമാനം. കഴിഞ്ഞ സമ്മേളനക്കാലത്ത് പാർട്ടി ഇത്തരമൊരു തീരുമാനമെടുത്തിരുന്നെങ്കിലും നടപ്പാക്കാനായില്ല. ജോലിയുള്ളവർ ലോക്കൽ സെക്രട്ടറിപദത്തിൽ തുടരേണ്ടെന്ന സംസ്ഥാനനേതൃത്വത്തിന്റെ തീരുമാനം ചില സ്ഥലങ്ങളിൽ നടപ്പാക്കിയിട്ടുണ്ട്. എന്നാൽ മിക്കവാറും എല്ലാ ലോക്കലുകളിലും അഭിപ്രായഭിന്നത നടക്കുകയാണ്.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നേതൃത്വത്തിന്റെ മൗനാനുവാദത്തോടെ ജോലിയുള്ളവർ സെക്രട്ടറി സ്ഥാനത്തു തുടരുന്നത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അതിനാൽ ഇപ്പോൾ ഈ മേഖലകളിൽ ലോക്കൽ സെക്രട്ടറിമാരെ സ്ഥാനത്തുനിന്ന് നീക്കിത്തുടങ്ങി. ലോക്കൽ തലത്തിൽ സഹകരണസംഘങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരാണ് ഏറെ. അവരിൽ ഭൂരിഭാഗം പേരും പ്രാദേശികമായി ജനങ്ങൾക്ക് മതിപ്പുള്ളവരാണ്.
ഇവരെ മാറ്റി നിർത്തിയുള്ള സംഘടനാപ്രവർത്തനത്തിന്റെ ഫലം വരാനിരിക്കുന്ന ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുമോ എന്ന ഭയവും സിപിഎമ്മിനുണ്ട്. രണ്ടുമൂന്നുവർഷം മാത്രം ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് സേവന കാലാവധിയുള്ള ലോക്കൽ സെക്രട്ടറിമാരും ജില്ലയിലുണ്ട്. അവർ തൊഴിൽ ഉപേക്ഷിച്ച് മുഴുവൻ സമയ സെക്രട്ടറിയാകുമ്പോൾ ശമ്പളം, പെൻഷൻ, എന്നീ ഇനങ്ങളിൽ വൻ നഷ്ടമുണ്ടാകും. ഇതുമൂലം ചിലർ സെക്രട്ടറിസ്ഥാനം രാജിവച്ച് ജോലിയിൽ തുടരാൻ താത്പരൃം കാട്ടുന്നു.
ജോലിയുള്ള ലോക്കൽ സെക്രട്ടറിയുടെ പ്രവർത്തനത്തിനായി സഹായിയെ വയ്ക്കുകയെന്ന നിർദ്ദേശം ഉയർന്നു വന്നിട്ടുണ്ട്. എന്നാൽ ഇത് പ്രായോഗികമാകുമോ എന്നു പാർട്ടി പരിശോധിച്ചു വരികയാണ്. ഇരട്ട പദവിയുള്ള ഏരിയാ സെക്രട്ടറിമാരുടെ കാരൃത്തിൽ പാർട്ടി നടപടി വൈകിയതോടെ നേതൃത്വത്തിനെതിരെ വിമർശനവും ശക്തമായി. അണികളെ തണുപ്പിക്കാൻ ഇരട്ടപദവിയുള്ള ഏരിയാ സെക്രട്ടറിമാർക്ക് ഒരു പദവി രാജിവെക്കാൻ കർശന നിർദ്ദേശവുമായി ജില്ലാ നേതൃത്വം രംഗത്തിറങ്ങിയിരിക്കുകയാണ്.
സംഘടനയെ ശക്തിപ്പെടുത്താനുള്ള തിരുത്തൽ നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം എടുത്തത്. സംഘടനാ സംവിധാനം ശക്തിപ്പെടുത്തി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയം നേടുകയായിരുന്നു ലക്ഷ്യം. അതിന് മുഴുൻ സമയം ലോക്കൽ-ഏര്യാ സെക്രട്ടറിമാർ വേണമെന്നായിരുന്നു നിർദ്ദേശം. ഇവർക്ക് മാന്യമായ ശമ്പളം നൽകാനും പാർട്ടി തീരുമാനിച്ചു. എന്നാൽ എന്ന് വേണമെങ്കിൽ നഷ്ടമാകാൻ സാധ്യതയുള്ള പാർട്ടി പദവിക്കായി ജോലി ഉപേക്ഷിച്ചാൽ കുടുംബം വഴിയാധാരമാകുമെന്നാണ് സെക്രട്ടറിമാരുടെ ഭയം.
എന്നാൽ സ്ഥാനമോഹികളായ പാർട്ടിക്കാർ ഇവരെ മാറ്റത്താതിൽ അക്ഷമരുമാണ്. തിരൂമാനം എടുത്താൽ നടപ്പാക്കണം. അതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയം. നടപ്പാക്കാനാകാത്തത് തീരുമാനിക്കുകയും ചെയ്യരുതെന്നാണ് ഇവരുടെ പക്ഷം. എന്നാൽ എതിർപ്പ് പരസ്യമായി പറയാൻ ആരും തയ്യാറുമല്ല.