- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങളിലില്ല ഹൈന്ദവരക്തം, ഞങ്ങളിലില്ല മുസ്ലിം രക്തം, ഞങ്ങളിലില്ല ക്രൈസ്തവ രക്തം, ഞങ്ങളിലുള്ളത് മാനവരക്തം'എന്ന മുദ്രാവാക്യം പഴങ്കഥ; സിപിഎമ്മിന്റെ സർവേയിൽ നിറയുന്നത് ജാതിയും മതവും; ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാർട്ടി അടവുനയത്തിൽ അണികളിൽ നിന്നു തന്നെ പ്രതിഷേധം; സർവേക്കെതിരെ ജാഗ്രത പുലർത്തണമെന്ന് കോൺഗ്രസും ലീഗും
കോഴിക്കോട്: ജാതിയും മതവും ചോദിച്ചുകൊണ്ടുള്ള സിപിഎം. ന്റെ സർവ്വേക്കെതിരെ അണികളിലും അമർഷം പുകയുന്നു. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും ലോകസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഒട്ടേറെ വിശദ വിവരങ്ങൾ രേഖപ്പെടുത്താനുള്ള ഫോറവുമായി സിപിഎം. പ്രവർത്തകർ വീടുകൾ തോറും എത്തുന്നത്. ജാതിയും മതവും രേഖപ്പെടുത്താൻ പ്രത്യേക കോളങ്ങൾ ഫോാറത്തിൽ ഉൾപ്പെടുത്തിയതാണ് പ്രവർത്തകർക്ക് ഉൾക്കൊള്ളാനാവാത്തത്. ബ്രാഞ്ച് കമ്മിറ്റികൾ മുഖേനയാണ് ഈ ഫോറം ഉപയോഗിച്ച് സർവ്വേ നടത്തുന്നത്. ചെങ്ങന്നൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരമൊരു സർവ്വേ അവിടെ നടത്തിയിരുന്നു. സർവ്വേ പ്രകാരം പ്രാദേശിക ഘടകങ്ങൾ നൽകിയ റിപ്പോർട്ടുകൾ ക്രോഡീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചെങ്ങന്നൂരിൽ സ്ഥാനാർത്ഥിയെ നിശ്ചയിച്ചതും ഭൂരിപക്ഷം മുൻകൂട്ടി കണക്കാക്കിയതും. സാമുദായിക പരിഗണ കൂടി നൽകിയാണ് ചെങ്ങന്നൂരിലെ സ്ഥാനാർത്ഥി നിർണ്ണയം സിപിഎം. നടത്തിയത്. അതിന് സമാനമായി 140 നിയോജക മണ്ഡലങ്ങളിലും സിപിഎം. ന്റേയും മറ്റ് കക്ഷികളുടേയും യഥാർത്ഥ പിൻതുണ എത്രയാണെന്ന് കണക്കാക്കുകയാണ്
കോഴിക്കോട്: ജാതിയും മതവും ചോദിച്ചുകൊണ്ടുള്ള സിപിഎം. ന്റെ സർവ്വേക്കെതിരെ അണികളിലും അമർഷം പുകയുന്നു. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും ലോകസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഒട്ടേറെ വിശദ വിവരങ്ങൾ രേഖപ്പെടുത്താനുള്ള ഫോറവുമായി സിപിഎം. പ്രവർത്തകർ വീടുകൾ തോറും എത്തുന്നത്. ജാതിയും മതവും രേഖപ്പെടുത്താൻ പ്രത്യേക കോളങ്ങൾ ഫോാറത്തിൽ ഉൾപ്പെടുത്തിയതാണ് പ്രവർത്തകർക്ക് ഉൾക്കൊള്ളാനാവാത്തത്.
ബ്രാഞ്ച് കമ്മിറ്റികൾ മുഖേനയാണ് ഈ ഫോറം ഉപയോഗിച്ച് സർവ്വേ നടത്തുന്നത്. ചെങ്ങന്നൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരമൊരു സർവ്വേ അവിടെ നടത്തിയിരുന്നു. സർവ്വേ പ്രകാരം പ്രാദേശിക ഘടകങ്ങൾ നൽകിയ റിപ്പോർട്ടുകൾ ക്രോഡീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചെങ്ങന്നൂരിൽ സ്ഥാനാർത്ഥിയെ നിശ്ചയിച്ചതും ഭൂരിപക്ഷം മുൻകൂട്ടി കണക്കാക്കിയതും. സാമുദായിക പരിഗണ കൂടി നൽകിയാണ് ചെങ്ങന്നൂരിലെ സ്ഥാനാർത്ഥി നിർണ്ണയം സിപിഎം. നടത്തിയത്. അതിന് സമാനമായി 140 നിയോജക മണ്ഡലങ്ങളിലും സിപിഎം. ന്റേയും മറ്റ് കക്ഷികളുടേയും യഥാർത്ഥ പിൻതുണ എത്രയാണെന്ന് കണക്കാക്കുകയാണ് സർവ്വേയുടെ ലക്ഷ്യം. ഘടക കക്ഷികളുടെ സീറ്റ് നിശ്ചയിക്കലും ഈ സർവ്വേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും.
'ഞങ്ങളിലില്ല ഹൈന്ദവരക്തം. ഞങ്ങളിലില്ല മുസ്ലിം രക്തം, ഞങ്ങളിലില്ല ക്രൈസ്തവ രക്തം. ഞങ്ങളിലുള്ളത് മാനവരക്തം. 'എന്ന മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ ഡി.വൈ. എഫ്.ഐ. ക്കാർ തന്നെയാണ് ജാതിയും മതവും അവർക്ക് മുമ്പിൽ തെളിയിക്കേണ്ടി വരുന്ന ഫോറവുമായി വീടുകൾ തോറും കയറുന്നത്. ജാതിമത കോളത്തിന് പുറമേ രാഷ്ട്രീയ ആഭിമുഖ്യവും വെളിപ്പെടുത്താൻ കോളമുണ്ട്. നിയമസഭാ മണ്ഡലം തലത്തിലാണ് സർവ്വേ നടത്തുന്നത്. മണ്ഡലത്തിന്റെ പേര്, പഞ്ചായത്ത്, വാർഡ്, വീട്ടു നമ്പർ, വീട്ടുപേര്, പാർട്ടി ലോക്കൽ ബൂത്ത് നമ്പർ എന്നിവ സർവ്വേ ഫോറത്തിന്റെ തലക്കെട്ടിനൊപ്പം രേഖപ്പെടുത്തണം. ഫോറത്തിലെ മറ്റ് വിവരങ്ങൾ ഇങ്ങിനെ. ഐ.ഡി. നമ്പർ, പേര്, ആൺ / പെൺ, വയസ്സ്, വിദ്യാഭ്യാസം, മൊബൈൽ-ഇ.മെയിൽ, തൊഴിൽ-സ്ഥാപനത്തിന്റെ വിലാസം, വിദ്യാഭ്യാസം,(വിദ്യാർത്ഥിയാണെങ്കിൽ സ്ഥാപനം) സമൂഹമാധ്യമങ്ങളിൽ അംഗമാണോ? വിവാഹിതനാണോ? തുടങ്ങിയ വിവരങ്ങൾക്ക് ശേഷം മതവും ജാതിയും രേഖപ്പെടുത്താൻ രണ്ട് കോളങ്ങൾ നീക്കിവെച്ചിട്ടുണ്ട്.
രാഷ്ട്രീയ പാർട്ടിയുടെ ആഭിമുഖ്യം രേഖപ്പെടുത്താനും ഏതെങ്കിലും വർഗ്ഗ ബഹുജന സംഘടനകളിലെ അംഗത്വം വെളിപ്പെടുത്താനും കോളത്തിലൂടെ പറയുന്നു. ഏതെങ്കിലും സമുദായ സംഘടനയിൽ അംഗത്വത്തെക്കുറിച്ചും ചോദ്യമുണ്ട്. അവസാനത്തെ കോളത്തിലാണ് ക്ഷേമ പെൻഷൻ ലഭിക്കുന്നുണ്ടോ? എങ്കിൽ എത് എന്ന ചോദ്യത്തോടെ ഫോറത്തിലെ വിവരശേഖരണം അവസാനിക്കുന്നു. സർക്കാർ ക്ഷേമ പദ്ധതികൾക്കു വേണ്ടിയാണ് ഈ സർവ്വേ എന്ന് പ്രചരിപ്പിക്കുന്നത് വഴി ഔദ്യോദിക സംവിധാനത്തിന്റെ ഭാഗമെന്ന് ധരിച്ചാണ് വീട്ടുകാർ വിവരങ്ങൾ കൈമാറുന്നത്.
വീടുകളിൽ നേരിട്ട് പോയി സർവ്വേ നടത്തണമെന്ന പാർട്ടി നിർദ്ദേശം പ്രവർത്തകർക്ക് ലഭിച്ചതിനാൽ പലരും മനസ്സില്ലാ മനസ്സോടെയാണ് സർവ്വേ നടത്തുന്നത്. ഒരു ബ്രാഞ്ചിൽ ചുരുങ്ങിയത് പത്ത് ഫോറങ്ങളാണ് ഒരംഗത്തിന് നൽകുന്നത്. കൂടുതൽ വീടുകളുള്ള ബ്രാഞ്ചുകളിൽ കൂടുതൽ ഫോറങ്ങൾ അനുവദിക്കുന്നുണ്ട്. അതേ സമയം സിപിഎം. സർവ്വേക്കെതിരെ കോൺഗ്രസ്സും മുസ്ലിം ലീഗും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. സിപിഎം. സർവ്വേക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ഈ രണ്ട് സംഘടനകളും പ്രവർത്തകരോട് ആഹ്വാനം ചെയ്തിട്ടുണ്ട്.