- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർഎസ്എസ് നേതാക്കളും മുസ്ലിം ലീഗ് നേതാക്കളുമായി നടത്തിയ ചർച്ച രാഷ്ട്രീയ ആയുധമാക്കാൻ {{സിപിഎം}}; അവിശുദ്ധ കൂട്ടുകെട്ട് ആരോപിച്ചു നാടെങ്ങും ബോർഡുകൾ ഉയർത്തി പ്രചാരണം കൊഴുപ്പിക്കും
കോഴിക്കോട്: ആർ.എസ്.എസ്-ലീഗ് കൂടിക്കാഴ്ച വോട്ടാക്കാനുറച്ച് സിപിഐ-എം. ജനുവരിയിൽ കോഴിക്കോട് മുസ്ലിം ലീഗ് ഓഫീസിൽ ആർ.എസ്.എസ് നേതാക്കളെത്തി നടത്തിയ കൂടിക്കാഴ്ചയാണ് തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തിൽ വീണ്ടും വിവാദമായിരിക്കുന്നത്. കൂടിക്കാഴ്ച നടത്തിയ ഫോട്ടോയടക്കമുള്ള പത്രവാർത്ത ഫ്‌ളക്‌സോ ബോർഡുകേളാ ആക്കിയും നോട്ടീസുകളടിച്ച് വീടുകളിലെത്തിച്ചുമാണ് സിപിഐ(എം) വിഷയം ജനങ്ങളിലേക്കെത്തിക്കുന്നത്. മുസ്ലിം ലീഗിന് വേരോട്ടമുള്ള കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് സിപിഎമ്മിന്റെ വിവിധ ഘടകങ്ങളുടെ പേരിൽ കൂടിക്കാഴ്ചയുടെ ബോർഡ് ഉയർന്നിരിക്കുന്നത്. ജനുവരി 26 ന് രാവിലെയായിരുന്നു മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിൽ ആർ.എസ്.എസ്, ബിജെപി നേതാക്കളെത്തി കൂടിക്കാഴ്ച നടന്നത്. സ്വതന്ത്രന്മാരെ പരീക്ഷിക്കുന്ന മലപ്പുറത്തും, കോഴിക്കോടും ആർ.എസ്.എസ് -ലീഗ് കൂടിക്കാഴ്ച വിവാദം നേട്ടമാക്കാനാകുമെന്നാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്. മുസ്ലിം ഭൂരിപക്ഷമുള്ള കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തീരദേശ പ്രദേശങ്ങളിലാണ് കൂടുതലായും ഇത്തരത്തില
കോഴിക്കോട്: ആർ.എസ്.എസ്-ലീഗ് കൂടിക്കാഴ്ച വോട്ടാക്കാനുറച്ച് സിപിഐ-എം. ജനുവരിയിൽ കോഴിക്കോട് മുസ്ലിം ലീഗ് ഓഫീസിൽ ആർ.എസ്.എസ് നേതാക്കളെത്തി നടത്തിയ കൂടിക്കാഴ്ചയാണ് തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തിൽ വീണ്ടും വിവാദമായിരിക്കുന്നത്.
കൂടിക്കാഴ്ച നടത്തിയ ഫോട്ടോയടക്കമുള്ള പത്രവാർത്ത ഫ്‌ളക്‌സോ ബോർഡുകേളാ ആക്കിയും നോട്ടീസുകളടിച്ച് വീടുകളിലെത്തിച്ചുമാണ് സിപിഐ(എം) വിഷയം ജനങ്ങളിലേക്കെത്തിക്കുന്നത്. മുസ്ലിം ലീഗിന് വേരോട്ടമുള്ള കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് സിപിഎമ്മിന്റെ വിവിധ ഘടകങ്ങളുടെ പേരിൽ കൂടിക്കാഴ്ചയുടെ ബോർഡ് ഉയർന്നിരിക്കുന്നത്.
ജനുവരി 26 ന് രാവിലെയായിരുന്നു മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിൽ ആർ.എസ്.എസ്, ബിജെപി നേതാക്കളെത്തി കൂടിക്കാഴ്ച നടന്നത്. സ്വതന്ത്രന്മാരെ പരീക്ഷിക്കുന്ന മലപ്പുറത്തും, കോഴിക്കോടും ആർ.എസ്.എസ് -ലീഗ് കൂടിക്കാഴ്ച വിവാദം നേട്ടമാക്കാനാകുമെന്നാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്.
മുസ്ലിം ഭൂരിപക്ഷമുള്ള കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തീരദേശ പ്രദേശങ്ങളിലാണ് കൂടുതലായും ഇത്തരത്തിലുള്ള ബോർഡുകളും നോട്ടീസുകളും പ്രത്യക്ഷമായിരിക്കുന്നത്. ഹിന്ദു വോട്ടുകൾ സിപിഎമ്മിനൊപ്പം നിർത്തുന്നതോടൊപ്പം മുസ്ലിം ലീഗിന്റെ പരമ്പരാഗത വോട്ടു ബാങ്കിൽ വിള്ളലുണ്ടാക്കുക കൂടിയാണ് ഇതിലൂടെ സിപിഐ(എം) ലക്ഷ്യംവയ്ക്കുന്നത്. വിഷയം വീണ്ടും വിവാദമാക്കിയതോടെ സാധാരണക്കാർക്കിടയിൽ പോലും വിഷയം ചർച്ചയായിരിക്കുകയാണ്. സംഘപരിവാറിന്റെ അസഹിഷ്ണുതയ്ക്കും ഫാസിസ്റ്റ് അതിക്രമത്തിനും മുസ്ലിം, ദളിത് വിഭാഗങ്ങൾ വ്യാപകമായി ഇരയായിട്ടും ലീഗ് മൗനം പാലിക്കുന്നത് ഈ സംഭവങ്ങളുമായി കൂട്ടിച്ചേർത്താണ് സിപിഐ(എം) പ്രചാരണം ശക്തമാക്കിയിട്ടുള്ളത്.
സിപിഎമ്മിന് വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ ലീഗ്, ബിജെപി സഖ്യം രൂപീകരിച്ചിട്ടുണ്ടെന്നും ഇത് തടയിടുക കൂടിയാണ് ഈ വിവാദം ഇളക്കി വിടുന്നതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തിൽ ആർ.എസ്.എസ്, ലീഗ് ഓഫീസിലെത്തി നടത്തിയ കൂടിക്കാഴ്ച പഴയ കോ.ലീ.ബീ സഖ്യത്തിന്റെ തിരിച്ചുവരവിന്റെ ഭാഗമാണെന്ന് നേരത്തെ സിപിഐ(എം) നേതാക്കൾ ആരോപിച്ചിരുന്നു. ഈ ആക്ഷേപങ്ങളും വിവാദങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമാക്കാനാണ് സിപിഐഎമ്മിന്റെയും ഇടതു മുന്നണിയുടെയും തീരുമാനം.
ജനുവരി 26ന് ആർ.എസ്.എസ് കേരള പ്രാന്തപ്രചാരക് പി ഗോപാലൻ കുട്ടി, ബിജെപി ജില്ലാ പ്രസിഡന്റ് ടിപി ജയചന്ദ്രൻ, ജനറൽ സെക്രട്ടറി പി ജിജേന്ദ്രൻ എന്നിവരടങ്ങുന്ന സംഘമായിരുന്നു മുസ്ലിം ലീഗ് ഓഫീസിൽ എത്തിയിരുന്നത്. മുസ്ലിം ലീഗിൽ നിന്നും ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, ജനറൽ സെക്രട്ടറി എം.എ റസാഖ്, സെക്രട്ടറി എൻ.സി അബൂബക്കർ എന്നിവരായിരുന്നു കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നത്. അതേസമയം തെറ്റിദ്ധാരണകൾ അകറ്റി മറ്റു പാർട്ടികളുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിന് റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി നടത്തിയ ആശയ പ്രചാരണമാണിതെന്ന് ആർ.എസ്.എസ്, ബിജെപി നേതാക്കൾ പറഞ്ഞിരുന്നു.
ആർ.എസ്.എസ്, മുസ്‌ലിംലീഗ് രഹസ്യ കൂടിക്കാഴ്ച നടന്നു എന്ന പ്രചാരണം തെറ്റാണെന്നും സമ്പർക്ക ദിനാചരണത്തിന്റെ ഭാഗമായി ജനുവരി 26ന് സംസ്ഥാനത്തെ വിവിധ രാഷ്ട്രീയസാംസ്‌കാരിക ഉദ്യോഗസ്ഥപ്രമുഖരെ ആർ.എസ്.എസ് നേതാക്കൾ സന്ദർശിച്ചതിന്റെ ഭാഗമായി മാത്രമാണ് ഓഫീസിലെത്തിയതെന്നും ലീഗ് നേതാക്കളും പ്രതികരിക്കുകയുണ്ടായി. കോഴിക്കോട് ജില്ലയിൽ കോർപറേഷൻ മേയറും സിപിഐ(എം) നേതാവുമായ വി.കെ.സി മമ്മദ്‌കോയ, ജനതാദൾ നേതാവ് എംപി വീരേന്ദ്രകുമാർ എന്നിവരെയും അന്ന് ബിജെപി-ആർ.എസ്.എസ് നേതാക്കൾ വീട്ടിലെത്തി കണ്ടിരുന്നതായും ലീഗ് നേതാക്കൾ തുറന്നടിച്ചിരുന്നു. വിവാദം വീണ്ടും ചൂടു പിടിച്ച സാഹചര്യത്തിൽ യു.ഡി.എഫ് ഇതിനെ ഏതു രീതിയിൽ പ്രതിരോധിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്. എല്ലാത്തിനും നടുവിൽ സത്യം എന്തെന്നറിയാതെ അങ്കലാപ്പിലായിരിക്കുന്നത് അണികളും വോട്ടർമാരുമാണ്. വിവാദങ്ങൾക്കു മറുപടി പറയുന്നതിനപ്പുറം അടിത്തട്ട് ഭദ്രമാക്കാനാണ് ഇപ്പോൾ മുസ്ലിം ലീഗിന്റെ തീരുമാനം. എന്നാൽ പരസ്യ പ്രചാരണം ശക്തമാകുന്നതോടെ ഇരു മുന്നണികളും വിശദീകരണത്തിന് നിർബന്ധിതരാകും.