- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടഞ്ഞു നിന്ന വിഎസും പിണറായിയും ബന്ധുനിയമന വിഷയത്തിൽ ഒരുമിച്ചു; ഒറ്റപ്പെടുന്നത് പിണറായിക്കൊപ്പം കരുത്തനായ ഇ പി; പാർട്ടി ഗ്രാമങ്ങളിലെ അതൃപ്തിപ്പ് കൂടുതൽ ഗൗരവം;14ലെ സെക്രട്ടറിയേറ്റ് യോഗത്തിൽ ഇപിയും ശ്രീമതിയും വെള്ളംകുടിക്കും; വിജിലൻസ് കേസുകൂടിയായാൽ രാജിയല്ലാതെ മറ്റൊരു പോംവഴിയുമില്ല
തിരുവനന്തപുരം: അധികാര കേന്ദ്രങ്ങൾ വരുമ്പോൾ അതിന്റെ അനുരണനങ്ങൾ സിപിഎമ്മിലും പ്രതിഫലിക്കാറുണ്ട്. വി എസ് സർക്കാറിന്റെ കാലത്ത് കരുത്തനായ പാർട്ടി സെക്രട്ടറിയായി പിണറായി വിജയൻ രംഗത്തുണ്ടായിരുന്നു. ഇപ്പോൾ പാർട്ടിയിലെയും സർക്കാറിനെയും ഒന്നാമാനായാണ് പിണറായി മുഖ്യമന്ത്രിയായത്. പാർട്ടി സെക്രട്ടറിയാകട്ടെ ദുർബലനാകുകയും ചെയ്തു. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറിനെ ചുറ്റിപ്പറ്റി വിവാദങ്ങളുയെ ഘോഷയാത്രയുണ്ടായത് ഭരണത്തിലെത്തി ഒരു വർഷമെങ്കിലും കഴിഞ്ഞിട്ടാണ്. എന്നാൽ, എൽഡിഎഫ് സർക്കാർ നൂറ് ദിനം പിന്നിട്ടപ്പോഴേക്കും ഭരണത്തിന്റെ ശോഭകെടുത്തുന്ന വിവാദങ്ങളുടെ ഘോഷയാത്ര തന്നെ ഉണ്ടായി. ഇ പി ജയരാജന്റെ ബന്ധുനിയമനങ്ങളാണ് സർക്കാറിനെ എല്ലാ അർത്ഥത്തിലും വെട്ടിലാക്കിയത്. ഈ വിഷയത്തിൽ പിണറായി കടുത്ത അതൃപ്തിയിലാണ്. പി കെ ശ്രീമതിയുടെ ഫേസ്‌ബുക്ക് പോസ്റ്റു കൂടിയായപ്പോൾ സിപിഎമ്മിലെ കണ്ണൂർ ലോബിയിൽ വിള്ളൽ വീണു കഴിഞ്ഞു. അതേസമയം ഈ വിഷയത്തിൽ പിണറായിയും വിഎസും ഒരുമിച്ചു എന്നതും ശ്രദ്ധേയമായി. ഇപി ജയരാജന്റെ ബന്ധു നിയമനങ്ങൾ തെറ്റാണെന്ന കാര്യത്തി
തിരുവനന്തപുരം: അധികാര കേന്ദ്രങ്ങൾ വരുമ്പോൾ അതിന്റെ അനുരണനങ്ങൾ സിപിഎമ്മിലും പ്രതിഫലിക്കാറുണ്ട്. വി എസ് സർക്കാറിന്റെ കാലത്ത് കരുത്തനായ പാർട്ടി സെക്രട്ടറിയായി പിണറായി വിജയൻ രംഗത്തുണ്ടായിരുന്നു. ഇപ്പോൾ പാർട്ടിയിലെയും സർക്കാറിനെയും ഒന്നാമാനായാണ് പിണറായി മുഖ്യമന്ത്രിയായത്. പാർട്ടി സെക്രട്ടറിയാകട്ടെ ദുർബലനാകുകയും ചെയ്തു. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറിനെ ചുറ്റിപ്പറ്റി വിവാദങ്ങളുയെ ഘോഷയാത്രയുണ്ടായത് ഭരണത്തിലെത്തി ഒരു വർഷമെങ്കിലും കഴിഞ്ഞിട്ടാണ്. എന്നാൽ, എൽഡിഎഫ് സർക്കാർ നൂറ് ദിനം പിന്നിട്ടപ്പോഴേക്കും ഭരണത്തിന്റെ ശോഭകെടുത്തുന്ന വിവാദങ്ങളുടെ ഘോഷയാത്ര തന്നെ ഉണ്ടായി. ഇ പി ജയരാജന്റെ ബന്ധുനിയമനങ്ങളാണ് സർക്കാറിനെ എല്ലാ അർത്ഥത്തിലും വെട്ടിലാക്കിയത്. ഈ വിഷയത്തിൽ പിണറായി കടുത്ത അതൃപ്തിയിലാണ്. പി കെ ശ്രീമതിയുടെ ഫേസ്‌ബുക്ക് പോസ്റ്റു കൂടിയായപ്പോൾ സിപിഎമ്മിലെ കണ്ണൂർ ലോബിയിൽ വിള്ളൽ വീണു കഴിഞ്ഞു. അതേസമയം ഈ വിഷയത്തിൽ പിണറായിയും വിഎസും ഒരുമിച്ചു എന്നതും ശ്രദ്ധേയമായി.
ഇപി ജയരാജന്റെ ബന്ധു നിയമനങ്ങൾ തെറ്റാണെന്ന കാര്യത്തിലാണ് പിണറായിയും വിഎസും ഒരേനിലപാട് സ്വീകരിച്ചത്. ഇതോടെ ഇപി ജയരാജനും പി കെ ശ്രീമതിയും ശരിക്കും വെട്ടിലാകുകയും ചെയ്തു. നല്ലനിലയിൽ മുന്നേറിയ ഭരണത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റു എന്നതാണ് പൊതുവികാരത്തിനൊപ്പമാണ് വിഎസും പിണറായിയും. പാർട്ടിയിലും അണികൾക്കുമിടയിൽ ഇപി ജയരാജൻ ഇതിനോടകം തന്നെ ഒറ്റപ്പെട്ടുകഴിഞ്ഞു. കണ്ണൂരിലെ ചായക്കടകളിൽ പോലും ഇപിക്കെതിരായ ചർച്ചകളാണ് നടക്കുന്നത്. യുഡിഎഫിന്റെ കെടുത്തിക്കെതിരെ പ്രതിഷേധമെന്ന നിലയിൽ ഭരണത്തിലേറ്റിയ സർക്കാറിന്റെ ശോഭ കെടുത്തിയ നടപടിയായിപ്പോയി ഇപിയുടെ ഭാഗത്തുനിന്നുണ്ടായത് എന്നാണ് പാർട്ടി ഗ്രാമങ്ങളിൽ പോലും സംസാരം. വിഷയത്തിൽ പിണറായി തിരുത്തുമെന്ന പ്രതീക്ഷിക്കുന്നവരും ഏറെയാണ്.
പിണറായിയോട് ചർച്ച ചെയ്യാതെയാണ് വിവാദ നിയമനങ്ങളിൽ തീരുമാനം ഉണ്ടായതെന്ന കാര്യം വ്യക്തമാണ്. പി.കെ. ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാരുടെ കാര്യത്തിലാണ് പിണറായിക്ക് കടുത്ത അതൃപ്തി. സുധീറിന്റെ നിയമനകാര്യം മുഖ്യമന്ത്രിയെ അറിയിക്കാമെന്ന് ജയരാജൻ സെക്രട്ടേറിയറ്റിൽ പറഞ്ഞതായാണ് സൂചന. എന്നാൽ ഇത് അറിയിച്ചില്ലെന്നും അറിയുന്നു. മുഖ്യമന്ത്രിയുടെ അഭാവത്തിൽ നടന്ന യോഗത്തിലായിരുന്നു ഇത്. എന്നാൽ, നിയമനങ്ങൾ വിവാദമായതോടെ മുഖ്യമന്ത്രി കൈയൊഴിഞ്ഞു. എല്ലാനിയമനങ്ങളും ഒരേരീതിയിൽ കാണാനാവില്ലെന്ന് പാർട്ടി സെക്രട്ടറി കോടിയേരി വ്യക്തമാക്കിയിരുന്നു. ഇതിനുശേഷവും ഇപ്പോൾ നടക്കുന്നത് ഗൗരവമുള്ള സംഭവങ്ങളാണെന്ന് പ്രതികരിച്ച മുഖ്യമന്ത്രി എല്ലാ നിയമനങ്ങളെയും സംശയത്തിന്റെനിഴലിൽ നിർത്തിയെന്നാണ് ചില നേതാക്കൾ പറയുന്നത്.
വിവാദത്തിൽ ഇ.പി. ജയരാജനെ പ്രതിരോധിക്കാൻ പാർട്ടിനേതാക്കളും സിപിഐ(എം). മന്ത്രിമാരും രംഗത്തെത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പാർട്ടിക്കോട്ടയായ കണ്ണൂരിലെ പ്രമുഖനായിട്ടും ഇ.പി. ജയരാജൻ പൂർണമായും ഒറ്റപ്പെട്ടു. പഴയ നിയമനവിവാദത്തിൽ പുതിയ വിശദീകരണവുമായി എത്തിയതോടെ ശ്രീമതിയും ഇതിലുൾപ്പെട്ടെന്നുമാത്രം. കണ്ണൂരിൽനിന്നുപോലും ഒരാളും ഇരുവരെയും പിന്തുണയ്ക്കാനെത്തിയില്ല. മാത്രവുമല്ല, ജയരാജനെതിരെ പാർട്ടിക്കുള്ളിൽനിൽക്കുന്നത് അദ്ദേഹത്തിന്റെതന്നെ തട്ടകമായ പാപ്പിനിശ്ശേരി മൊറാഴ ലോക്കൽകമ്മിറ്റിയുടെ പരാതിയുമാണ്.
വ്യവസായവകുപ്പിലെ നിയമനങ്ങളെച്ചൊല്ലിയുള്ള വിവാദം പാർട്ടി സംസ്ഥാനസെക്രട്ടേറിയറ്റ് ചർച്ച ചെയ്യുമെന്ന് മാത്രമേ പാർട്ടിയുടെ മറ്റ് പ്രമുഖനേതാക്കൾ ഇതുവരെ പരസ്യമായി പറഞ്ഞിട്ടുള്ളൂ. സംഭവിച്ചത് വലിയ വീഴ്ചയാണെന്ന വിലയിരുത്തലിൽതന്നെയാണ് നേതൃത്വം. ഇടതുമുന്നണിയിലെ മുഖ്യഘടകകക്ഷിയായ സിപിഐയും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. ജയരാജൻ നിയമനം നൽകിയ പി.കെ.സുധീർ നമ്പ്യാരുടെ മാതാവും സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ.ശ്രീമതിയോടുള്ള നീരസവും പിണറായി മറച്ചുവച്ചില്ല. ഇതോടെ 14ന് ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ ശ്രീമതിയും ജയരാജനും പ്രതിക്കൂട്ടിൽ നിൽക്കേണ്ടി വരും.
വിവാദം സർക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേൽപിച്ചിട്ടുണ്ടെന്ന മുൻ മുഖ്യമന്ത്രി വി. എസ്.അച്യുതാനന്ദന്റെ പ്രതികരണം പാർട്ടിയെയും സർക്കാരിനെയും പ്രതിരോധത്തിലാക്കി. കോഴിക്കോട്ടു ഗെസ്റ്റ് ഹൗസിൽ തന്നെ സമീപിച്ച മാദ്ധ്യമപ്രവർത്തകരോട് 'പ്രശ്‌നം ഗൗരവതരമാണ്' എന്നു മുഖ്യമന്ത്രി പരസ്യമായി പറഞ്ഞതു ജയരാജനുള്ള ശക്തമായ താക്കീതായി വിലയിരുത്തപ്പെടുന്നു. അടുത്തിടെ വിഎസിന്റെ ഒരു പ്രതികരണം വന്നപ്പോൾ പോലും അതിശക്തമായാണ് ഇ പി ജയരാജൻ അദ്ദേഹത്തെ ശകാരിച്ചത്. അവസരം കിട്ടിയപ്പോൾ ഇപിക്കെതിരായി വി എസ് തിരിയുകയും ചെയ്തു. ഗൗരവമുള്ള പ്രശ്‌നമായതുകൊണ്ടുതന്നെ ഇക്കാര്യം പാർട്ടി കൂട്ടായി ചർച്ചചെയ്ത് ഉചിതതീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പുതിയ നിയമനവിവാദത്തിൽ മൗനം ഭജിക്കുകയും പത്തു വർഷം മുമ്പത്തെ മരുമകളുടെ വിവാദനിയമനം ന്യായീകരിച്ചു ഫേസ്‌ബുക് കുറിപ്പിടുകയും ചെയ്ത പി.കെ.ശ്രീമതിയുടെ വാദത്തെ പിണറായി തള്ളി. ഗൗരവതരം എന്ന പിണറായിയുടെ വാക്ക് തന്നെ വളരെ പ്രാധാന്യത്തോടെയാണ് എല്ലാവരും വിലയിരുത്തുന്നത്.
നാലു മാസം മാത്രം പ്രായമായ തന്റെ സർക്കാരിനെ പാർട്ടിയുടെ മുതിർന്ന നേതാക്കളിൽ ചിലരെല്ലാംകൂടി കുഴപ്പത്തിലാക്കിയെന്ന കടുത്ത അമർഷത്തിലാണു മുഖ്യമന്ത്രി. കണ്ണൂർ ലോബി ഇതോടെ കലങ്ങിമറിയുകയാണ്. സിപിഐ(എം) നേതാക്കളും മക്കളും വഴിവിട്ട നടപടികൾ നടത്തുന്നു എന്ന് ആരോപിച്ചു ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരൻ വിജിലൻസിനെ സമീപിച്ചപ്പോൾത്തന്നെ ജാഗ്രത വേണമെന്ന മുന്നറിയിപ്പു പിണറായി പാർട്ടിക്കു നൽകിയിരുന്നു എന്നാണു വിവരം. അതു ലംഘിച്ചാണു പാർട്ടി ജില്ലാ കമ്മിറ്റികളടക്കം നിർദേശിക്കുന്ന പേരുകളൊന്നും പരിഗണിക്കാതെ നിയമനങ്ങളുമായി ചില മന്ത്രിമാർ മുന്നോട്ടു പോയത്.
രണ്ടു വനിതാ മന്ത്രിമാരുടെ ബന്ധുക്കളുടെ നിയമനങ്ങളും ഇതിനിടെ ചർച്ചയായി. സമൂഹമാദ്ധ്യമങ്ങളിലും പാർട്ടിയും മന്ത്രിമാരും കടുത്ത വിചാരണ നേരിടുന്നു. വിശദീകരണക്കുറിപ്പ് ഇറക്കിയ ശ്രീമതിക്കു ഫേസ്‌ബുക്കിലെ പരിഹാസ കുത്തൊഴുക്കിനൊടുവിൽ അതു പിൻവലിക്കേണ്ടിവന്നു. ജയരാജന്റെ ഫേസ്‌ബുക് പേജിൽ അദ്ദേഹത്തെ കീറിമുറിക്കുന്ന വിമർശനങ്ങളാണു വന്നു നിറയുന്നത്. ഈ സാഹചര്യത്തിൽ പാർട്ടി ചർച്ചചെയ്തു തീർപ്പെത്തുംവരെ ഇവരെ ന്യായീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണു സിപിഐ(എം).
ഇപ്പോഴത്തെ നിലയിൽ കാർക്കാശ്യക്കാരന്യ ജേക്കബ് തോമസ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചാൽ ഇ പി ജയരാജൻ രാജിവെക്കേണ്ട സാഹചര്യം സംജാതമാകും. പ്രതിപക്ഷം ഈ ആവശ്യം ഇതിനോടകം ഉന്നയിച്ചു കഴിഞ്ഞു. മാത്രമല്ല, കഴിഞ്ഞ തവണപ്രതിപക്ഷത്തിരുന്നപ്പോൾ യുഡിഎഫ് മന്ത്രിമാർക്കെതിരെ നിലപാട് സ്വീകരിച്ചത് ഇപ്പോഴത്തെ ഭരണപക്ഷത്തിന് തന്നെ വിനയാകും. യുഡിഎഫ് അല്ല എൽഡിഎഫ് എന്ന് വ്യക്തമാക്കേണ്ട സമയമാണ് പിണറായിയെ സംബന്ധിച്ചിടത്തോളം ഇപ്പോൾ.