- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രക്ഷോഭങ്ങളുടെ ഭാഗമായി ജയിൽ വാസം അനുഭവിച്ചത് നിരവധി തവണ; രാത്രിയാത്രാ നിരോധന സമരത്തിലെ മുന്നണി പോരാളി; ബത്തേരിയിൽ പാർട്ടിയെ വിജയത്തിൽ എത്തിച്ച സഖാവ്; നൂൽപ്പുഴയിൽ ഒപ്പം നിന്നവർ കാലുവാരിയപ്പോൾ അച്ഛൻ തോറ്റത് വേദനയായി; തൂങ്ങി മരിച്ചത് കോടിയേരിയുടെ അതിവിശ്വസ്തൻ; ജിതൂഷിന്റെ മരണകാരണം അജ്ഞാതം
ബത്തേരി: സിപിഎം ബത്തേരി ഏരിയാ കമ്മിറ്റി അംഗവും നഗരസഭ എൽഡിഎഫ് തിരഞ്ഞൈടുപ്പു കമ്മിറ്റി കൺവീനറുമായിരുന്ന എ.കെ. ജിതൂഷിനെ ആത്മഹത്യയിൽ ദുരൂഹത നീങ്ങുന്നു. വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നാൽപ്പതുകാരന്റെ മരണത്തിന്റെ കാരണം ഇനിയും അജ്ഞാതമാണ്. നൂൽപുഴ പഞ്ചായത്തിലേക്ക് മത്സരിച്ച പിതാവ് എ.കെ. കുമാരന്റെ തോൽവി ജിതൂഷിനെ ഏറെ വേദനിപ്പിച്ചിരുന്നു. എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് മുന്നിൽനിന്നു പ്രവർത്തിച്ച യുവനേതാവായിരുന്നു ജീതൂഷ്.
ബത്തേരി നഗരസഭയിൽ പാർട്ടിക്കും മുന്നണിക്കും ഐതിഹാസിക വിജയം നേടിക്കൊടുത്ത ശേഷമായിരുന്നു ആത്മഹത്യ. നഗരസഭയിൽ വിജയ തന്ത്രങ്ങൾ മെനയാൻ തിരഞ്ഞെടുപ്പു കമ്മിറ്റി കൺവീനർ സ്ഥാനം പാർട്ടി ജിതൂഷിന് നൽകിയിരുന്നു. മുപ്പത്തഞ്ച് ഡിവിഷനുകളിലെയും സ്ഥാനാർത്ഥികൾക്ക് വേണ്ടി ഓടി നടന്നു പ്രവർത്തിച്ചു. 23 സീറ്റിൽ കുറയാത്ത വിജയം ആഗ്രഹിച്ചായിരുന്നു പ്രവർത്തനം. അത് ഫലം കാണുകയും ചെയ്തു.
ഞായറാഴ്ച രാത്രിയിലായിരുന്നു മരണം. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം നടത്താനിരുന്ന ആഹ്ലാദ പ്രകടനം എൽഡിഎഫ് ഒഴിവാക്കി. ബത്തേരി എടത്തറ ഓഡിറ്റോറിയത്തിലും തുടർന്ന് വടക്കനാട്ടുള്ള തറവാട്ട് വീട്ടിലും പൊതുദർശനത്തിന് വച്ചശേഷം വൈകിട്ട് അഞ്ചോടെ സംസ്‌കരിച്ചു. എസ്എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി, ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ്, കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കെ പഴ്‌സനൽ സ്റ്റാഫ് അംഗം, ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് സമരങ്ങൾ നടത്തിയ ഫ്രീഡം ടു മൂവിന്റെ ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.
വടക്കനാട് കരിപ്പൂരിലെ കർഷക കുടുംബത്തിൽ ജനിച്ച ജിതൂഷ് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. വിദ്യാർത്ഥി-യുവജന പ്രക്ഷോഭങ്ങളിലെ വീറുറ്റ പ്രവർത്തനങ്ങളിലൂടെയാണ് കരുത്തനായ യുവജന നേതാവായി വളർന്നത്. പ്രക്ഷോഭങ്ങളുടെ ഭാഗമായി കേസുകളിൽ ഉൾപ്പെട്ട് സമീപ കാലത്ത് ഏറ്റവും കൂടുതൽ നാളുകൾ ജയിലിൽ കഴിഞ്ഞതും ജിതൂഷാണ്. 2006ലെ എൽഡിഎഫ് സർക്കാറിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പേഴ്‌സണൽ സ്റ്റാഫിലും അംഗമായി.
കോടിയേരിയുമായി അടുത്ത ബന്ധം ജിതൂഷിനുണ്ടായിരുന്നു. വയനാട്ടിലെ ഭാവി നേതാവായി പലരും ജീതൂഷിനെ കണ്ടിരുന്നു. മരിക്കുന്ന അന്നു രാത്രി എട്ടുവരെ സത്യപ്രതിജ്ഞാ ചടങ്ങിനും ആഹ്ലാദ പ്രകടനത്തിനുമുള്ള ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്നു ഇദ്ദേഹം. എൽഡിഎഫ് സ്ഥാനാർത്ഥികളായി മത്സരിച്ചവരെയും വാർഡുതല നേതാക്കളെയും ഇന്നലെ രാത്രി ഫോണിൽ വിളിച്ചു പ്രവർത്തകരുമായി എത്തണമെന്ന് ജിതൂഷ് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ആത്മഹത്യ ആർക്കും ഉൾക്കൊള്ളാനാകുന്നില്ലെന്നതാണ് വസ്തുത.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മിക്ക ദിവസങ്ങളിലും അർധ രാത്രിയോടെയാണ് ജിതൂഷ് വീട്ടിൽ പോയിരുന്നത്. എന്നാൽ നാട്ടിൽ നിന്ന് അതിഥികളെത്തിയതിനെ തുടർന്ന് ഇന്നലെ രാത്രി എട്ടു മണിയോടെ മടങ്ങുകയായിരുന്നു. പിതാവ് വടക്കനാട് ആലക്കാട്ട്മാലിൽ എ.കെ. കുമാരൻ നൂൽപുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത്് അംഗവുമായിരുന്നു.
ഭാര്യ ദീപ (സെക്രട്ടറി, വയനാട് ജില്ലാ മർച്ചന്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി). മക്കൾ: ഭരത് കൃഷ്ണ, ഇഷ ജാനകി, മാതാവ്:സരള.സഹോദരൻ: സദൂഷ്.
മറുനാടന് മലയാളി ബ്യൂറോ