- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വാടക വീട്ടിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന
എറണാകുളം: ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ മരിച്ച നിലയിൽ. ചന്ദ്രദേവ് (47)എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് നിഗമനം.
ചോറ്റാനിക്കരയിലെ വാടക വീട്ടിൽ ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചന്ദ്രദേവ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. അതേസമയം മരണ കാരണം വ്യക്തമല്ല.
പിറവം പാമ്പാക്കുടയാണ് സ്വദേശം. ചോറ്റാനിക്കരയിൽ പൊലീസ് സ്റ്റേഷന് സമീപം വാടക വീട്ടിൽ കുടുംബത്തോടൊപ്പമായിരുന്നു താമസം. കഴിഞ്ഞ ദിവസം കളമശ്ശേരി എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
Next Story