- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലി സമ്മർദം ഉണ്ടായിരുന്നുവെന്ന് വീട്ടുകാരോട് പറഞ്ഞു; പെരുമ്പെട്ടി സ്റ്റേഷനിലെ പൊലീസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു; മൂന്നു ദിവസം മുൻപ് മാനസിക സമ്മർദത്തിന് ചികിൽസ തേടിയിരുന്നുവെന്ന് സഹപ്രവർത്തകർ
ചെങ്ങന്നൂർ: പത്തനംതിട്ട ജില്ലയിലെ പെരുമ്പെട്ടി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പി.സി. അനീഷ് (36) വീടിനുള്ളിൽ തൂങ്ങി മരിച്ചു. കല്ലിശേരി പ്രാവിൻകൂട് സ്വദേശിയാണ്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ അനീഷ് മാതാവിനോട് തനിക്ക് ജോലി സമ്മർദം താങ്ങാൻ കഴിയുന്നില്ലെന്ന് അറിയിച്ചതിന് ശേഷം ഒന്നാം നിലയിലേക്ക് കയറി പോവുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞ് നോക്കുമ്പോഴാണ് തൂങ്ങിയ നിലയിൽ അനീഷിനെ കണ്ടത്.
ഉടൻ തന്നെ അഴിച്ചിറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോലി സ്ഥലത്ത് മാനസിക സമ്മർദം താങ്ങാവുന്നതിന് അപ്പുറമായിരുന്നുവെന്ന് അനീഷ് വീട്ടുകാരോട് പറയാറുണ്ടായിരുന്നുവത്രേ. മൂന്നു ദിവസം മുൻപ് ഡോക്ടറെ കണ്ടിരുന്നു. സമ്മർദം അകറ്റുന്നതിന് മൂന്നു ദിവസത്തേക്കുള്ള മരുന്നും വാങ്ങിയിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു.
വളരെ നല്ല സ്വഭാവമുള്ള ഉദ്യോഗസ്ഥനായിരുന്നു അനീഷെന്ന് സഹപ്രവർത്തകർ ഓർക്കുന്നു. എല്ലാ കാര്യങ്ങളിലും കണിശതയും കൃത്യതയും പുലർത്തിയിരുന്നു. മേലൂദ്യോഗസ്ഥരിൽ ചിലർ തനിക്ക് മേൽ സമ്മർദം ചെലുത്തുന്നുവെന്ന അനീഷ് വീട്ടുകാരോട് പറഞ്ഞിരുന്നുവെന്നാണ് അറിയുന്നത്.