- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെയ്യാറ്റിൻകരയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കം

X
നെയ്യാറ്റിൻകര: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരംകുളം സ്റ്റേഷനിലെ സി.പി.ഒ ഷിബുവിന്റെ മൃതദേഹമാണ് മാവിളകടവിലെ വീടിനുള്ളിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് അഞ്ച് ദിവസത്തിനകം പഴക്കമുണ്ട്. വീട്ടിനുള്ളിൽ നിന്ന് ദുർഗന്ധം വന്നതോടെ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
ഹൃദയ സംബന്ധമായ അസുഖത്തിന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷിബു കുറച്ചു ദിവസമായി അവധിയിലായിരുന്നു.
Next Story

