കാസർകോട് ആർമ്ഡ് ഫോഴ്സ് പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് പൊലീസുകാരന് പരുക്ക്. പൊട്ടാതെ ഗ്രൗണ്ടിൽ കിടന്ന ഗ്രനേഡ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സിവിൽ പൊലീസ് ഓഫിസറായ സുധാകരനാണ് പരുക്കേറ്റത്. ഇദ്ദേഹം അപകടനില തരണം ചെയ്തതായി ദൃക്സാക്ഷികൾ പറയുന്നു.

സുധാകരൻ കൂടാതെ താൽക്കാലിക ജീവനക്കാരനായ പവിത്രൻ് കൂടി അപകടസ്ഥലത്തുണ്ടായിരുന്നു. ഇദ്ദേഹത്തിനും സാരമല്ലാത്ത പരുക്കേറ്റിട്ടുണ്ട്. സി.പി.ഒ. സുധാകരനെ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ടുദിവസമായി എ.ആർ. ക്യാംപിൽ പരിശീലനം നടന്നുവരികയായിരുന്നു.