- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനസ്സിൽ ഇന്നും അന്ന് സ്റ്റേഷനിൽ വന്ന ആ അച്ചന്റെയും പെൺമക്കളുടെയും മുഖമാണ്; കളമശ്ശേരി ജനമൈത്രി പൊലീസ് സ്റ്റേഷനിൽ സ്ഥാപിച്ച കോഫി വെന്റിംങ്ങ് മെഷിന് ഒരു പെൺകുട്ടിയുടെ സ്ത്രീധന പീഡനക്കഥ കൂടി പറയാനുണ്ട്; ആ കഥ പറഞ്ഞ് നാല് മാസമായി സസ്പെൻഷനിൽ കഴിയുന്ന കൊച്ചിയിലെ സിവിൽ പൊലീസ് ഓഫീസർ രഘു
കൊച്ചി: കിട്ടിയ അവസരത്തിലൊക്കെ ജനങ്ങൾക്ക് തന്നാൽ കഴിയുന്ന സഹായങ്ങൾ എത്തിച്ചു കൊടുക്കുന്നതിൽ എന്നും മിടുക്കനാണ് കൊച്ചിയിലെ സിവിൽ പൊലീസ് ഓഫീസർ പി എസ് രഘു. കളമശ്ശേരി ജനമൈത്രി പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തുന്നവർക്കായി കോഫി വെന്റിംങ് മെഷീൻ സ്ഥാപിച്ച രഘുവിനെ സസ്പെൻഡ് ചെയ്ത കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റയുടെ നടപടിയും ഇടക്കാലം കൊണ്ട് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
ഇപ്പോഴും രഘു സസ്പെൻഷനിൽ തന്നെയാണ്. നാല് മാസം ആയിട്ടും അദ്ദേഹം ഇപ്പോഴും പുറത്തുതന്നെയാണ്. ഇക്കഴിഞ്ഞ മാർച്ച് ഒന്നിനാണ് പൊലീസ് സ്റ്റേഷനിൽ കോഫി വെന്റിംങ് മെഷീൻ സ്ഥാപിച്ചതിന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. ഇത്തരമൊരു മെഷീൻ സ്ഥാപിക്കാൻ ഇടയായ സാഹചര്യത്തെ കുറിച്ചാണ് രഘു ഇപ്പോൾ ഓർത്തെടുക്കുന്നത്. സ്ത്രീധന പീഡന വാർത്തകൾ മാധ്യമങ്ങളിൽ നിറയുമ്പോഴാണ് രഘു ഇതേക്കുറിച്ച് വ്യക്തമാക്കുന്നത്.
കളമശ്ശേരി ജനമൈത്രി പൊലീസ് സ്റ്റേഷനിൽ സ്ഥാപിച്ച കോഫി വെന്റിംങ്ങ് മെഷിന് ഒരു പെൺകുട്ടിയുടെ സ്ത്രീധന പീഡനക്കഥ കൂടി പറയാനുണ്ട എന്നു പറഞ്ഞു രഘു തന്നെ ആ കഥ പറയുന്നു. രഘുവിന്റെ വാക്കുകൾ ഇങ്ങനെ:
കളമശ്ശേരി ജനമൈത്രി പൊലീസ് സ്റ്റേഷനിൽ സ്ഥാപിച്ച കോഫി വെന്റിംങ്ങ് മെഷിന് ഒരു പെൺകുട്ടിയുടെ സ്ത്രീധന പീഡനക്കഥ കൂടി പറയാനുണ്ട്. ജനുവരി മാസത്തിലെ അവസാന ദിവസങ്ങളിൽ ഒരു ദിവസമാണ് സ്റ്റേഷനിലേക്ക് രാവിലെ ഒരച്ഛനും രണ്ട് പെൺമക്കളും കടന്ന് വന്നത്.. ഇടുക്കി സ്വദേശിയായ അദ്ദേഹത്തിന് എറണാകുളത്ത് സെക്യുരിറ്റി ജോലിയാണ്.. ആ മുഖം കണ്ടാലറിയാം അനുഭവിക്കുന്ന കഷ്ട്ടപാടുകൾ.
മൂത്ത മകളെ ഒരു വർഷം മുമ്പ് വിവാഹം കഴിച്ചയച്ചു,,, സ്ത്രീധനം പത്ത് പവനും പതിനായിരം രുപയും പക്ഷെ അതിൽ അഞ്ച് പവനും പതിനായിരം രൂപയും നൽകി, ബാക്കി അഞ്ച് പവന് അവധി പറഞ്ഞു.. സാമ്പത്തിക പ്രശ്നങ്ങൾ കാരണം ബാക്കി നൽകാൻ കഴിഞ്ഞില്ല. വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ഒരു വർഷമായി മകൾ ഇപ്പഴും വിവാഹത്തിന് മുൻപ് എങ്ങനയാണോ ഇപ്പഴും അങ്ങനെ തന്നെ .. നിറഞ്ഞ കണ്ണുകളോടെ ആ അച്ഛൻ പറഞ്ഞു..
സ്ത്രീധന ബാക്കി കൊടുക്കാതെ ദാമ്പത്യ ജീവിതം വേണ്ടായെന്ന് ഭർതൃമാതാവ് മകനോട് ഉത്തരവിട്ടു.. സങ്കടങ്ങൾ ആരോടും പറയാതെ ആ പാവം പെൺകുട്ടി എല്ലാം ഉള്ളിലൊളിപ്പിച്ചു.. നിരന്തര മാനസിക പീഡനങ്ങൾ സഹിക്കാതെ വന്നപ്പോഴാണ് പെൺകുട്ടി പിതാവിനോട് തന്റെ നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജീവിതത്തെക്കുറിച്ച് പറഞ്ഞത്, അപ്പഴാണ് പിതാവ് പൊലീസിൽ പരാതിപ്പെടാൻ തീരുമാനിച്ചതും സ്റ്റേഷനിൽ വന്നതും രാവിലെ അവരെത്തിയെങ്കിലും സ്റ്റേഷനിൽ SHO അടിയന്തിരമായ എന്തോ കാര്യത്തിന് പുറത്ത് പോയിരിക്കുകയായിരുന്നു.
ഉച്ചകഴിഞ്ഞാണ് അദ്ദേഹം എത്തിയത്, കളമശ്ശേരി ഏറെ തിരക്കുള്ള ഹെവി സ്റ്റേഷനാണ്, അവർ Ci സാറിനെ കണ്ട് പരാതി പറഞ്ഞു,
മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യാൻ അദ്ദേഹം നിർദ്ദേശിച്ചു, അപ്പോൾ ഏകദേശം രണ്ടര മണിയായി.. അവരുടെ മുഖത്തെ ദൈന്യത കണ്ട് എനിക്കും വല്ലാത്ത വിഷമം തോന്നിയിരുന്നു.. ഞാനവരോട് എന്തെങ്കിലും കഴിച്ചിട്ടാണോ വന്നതെന്ന് ചോദിച്ചു,' പോൽറ്റേഷനിലേക്ക് വരുന്ന ടെൻഷൻ കാരണം കാലത്തും കഴിച്ചില്ല സാറെ 'നാട്ടുമ്പുറത്തുകാരന്റെ നിഷ്കളങ്കതയോടെ അദ്ദേഹം പറഞ്ഞപ്പോൾ മനസ് നുറങ്ങി...
ഞാൻ പുറത്ത് ബേക്കറിയിൽ പോയി പപ്പ്സും ഫ്രൂട്ടിയും വാങ്ങി കൊണ്ടുവന്ന് കൊടുത്തു... അവരത് കഴിക്കുമ്പോൾ എന്റെ വയറും മനസ്സും നിറയുന്നത് പോലെ തോന്നി .. WSCPO ഹേമ സർ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്ട്ര് ചെയ്ത് അവർ മടങ്ങുമ്പോൾ ഏകദേശം നാലര മണി.. മടങ്ങാൻ നേരം അവർ എന്നോട് യാത്ര പറയാൻ അടുത്തുവന്നു, മൂവരെയും ആശ്വസിപ്പിച്ചു, PSC ടെസ്റ്റ് എഴുതി സർക്കാർ ജോലിക്ക് ശ്രമിക്കണമെന്നും പറഞ്ഞു, ബിരുദധാരിയായ ഇളയ പെൺകുട്ടി അതിന്റെ നടപടി ക്രമങ്ങളെക്കുറിച്ച് ചോദിച്ചതിന് മറുപടിയും കൊടുത്തു..
എറണാകുളത്ത് പുതുതായി ആരംഭിക്കുന്ന പോത്തീസ് ടെക്സ്റ്റയിൽസിൽ നാളെ ഇന്റർവ്യൂ ഉണ്ടെന്ന് അവർ ആവേശത്തോടെ പറഞ്ഞു.. അവിടെ ജോലി കിട്ടിയാലും സർക്കാർ ജോലിക്കുള്ള ശ്രമം തുടരണമെന്ന് ഞാൻ പറഞ്ഞു.. യാത്ര പറഞ്ഞവർ മടങ്ങുമ്പോൾ അവരുടെ മനസിൽ പ്രതിക്ഷയുടെ തിരി തെളിഞ്ഞ പോലെ തോന്നി...അവർ മടങ്ങിയിട്ടും,, ആർത്തിയോടെ ഞാൻ വാങ്ങി നൽകിയ ഭക്ഷണം കഴിക്കുന്ന അവരുടെ ദയനീയ മുഖമായിരുന്നു മനസിൽ എന്റെ മനസ് ചിന്തിച്ചു ഇവിടെ വരുന്നവർക്ക് ഒരു ചായയെങ്കിലും കൊടുക്കാൻ കഴിഞ്ഞാൽ.
പൊലീസ് സ്റ്റേഷനിൽ വരുന്നവരിലധികവും നിരാലമ്പരും മനസ്സിൽ സങ്കടങ്ങളും വിഷമതകളും നിറച്ച് അല്പമെങ്കിലും ഭയത്തോടുമാണ് വരിക
തു കൊണ്ട് തന്നെ പലർക്കും ഭക്ഷണം പോലും കഴിക്കാൻ കഴിയില്ല. എന്റെ ചിന്തകൾക്ക് ആ അച്ഛന്റെയും പെൺമക്കളുടെയും മുഖം ജീവൻ നല്കി, വിശപ്പറിഞ്ഞ് വളർന്ന എനിക്ക് അവരെ മനസിലാക്കാൻ അധികം ബുദ്ധിമുട്ടില്ല.. എന്റെ ജീവനുള്ള ചിന്തകൾ ഞാൻ സുഹൃത്തും അഢഠ ഡിസ്ട്രിബ്രുട്ടറുമായ തൃശ്ശൂരുള്ള രാധാകൃഷ്ണേട്ടനോട് പറഞ്ഞു, അദ്ദേഹം കമ്പനിയുമായി സംസാരിച്ചു.
തുടർന്ന് അദ്ദേഹം സ്റ്റേഷനിൽ എത്തി ഇശ സാറുമായും സംസാരിച്ചു, Ci സാർ കമ്പനിക്ക് മെഷീൻ ആവശ്യപ്പെട്ട് കത്ത് നൽകി. രാധാകൃഷ്ണേട്ടന്റെ ഫോൺ വന്നു, കമ്പനി മെഷീൻ മറ്റെന്നാൾ 'എത്തിക്കും , പവർ പ്ലഗ് വേണം, മെഷീൻ വയ്ക്കാൻ മേശയും,, ഞാൻ റൈറ്റർ അനിൽ സാറിനെ അറിയിച്ചു. അദ്ദേഹവും ഞാനും ചേർന്ന് ഇശ സാറിനെ കണ്ട് സന്തോഷ വാർത്ത പറഞ്ഞു. കേരള പൊലീസിന്റെ ജനമൈത്രി കാര്യങ്ങളുടെ ചുമതലക്കാരി DGP Dr. B സന്ധ്യമാഡത്തിനാണ് , ഫോർട്ട് കൊച്ചിയിൽ വച്ച് മെക്സിക്കൻ ലേഡിയെ സഹായിച്ചതിന് മാഡം എന്നെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു, അന്നു മുതൽ മാഡവുമായി ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാറുണ്ട്. ഇടക്ക് എന്നെ തിരുവനന്തപുരത്തെ ഓഫീസിലേക്കും വിളിപ്പിക്കാറുമുണ്ട്.
എന്റെ വിവാഹ വാർഷികത്തിന് ആശംസകൾ അറിയിക്കുകയും എന്നെങ്കിലും വീട്ടിൽ വരാമെന്ന് പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തുകയും ചെയ്തിരുന്നു. ഈ കാര്യം മാഡത്തിനെ അറിയിക്കുകയും മാഡം അഭിനന്ദനമറിയിക്കുകയും ചെയ്തു. കൂടാതെ 'പരാതിക്കാരാ ആദ്യം ചായ കുടിക്കൂ ' എന്ന തലക്കെട്ടിൽ കേരള പൊലീസിന്റെ ഔദ്യോഗിക പേജിൽ നല്ലൊരു ആർട്ടിക്കിളും വന്നു. ഫെബ്രു: 17 ന് ആ സംഭരഭം തുടങ്ങുകയും ചെയ്തു.. ഇന്നും അത് തുടർന്ന് പോകുന്നു, ചെലവ് സ്റ്റേഷനിലെ ഇപ്പഴത്തെ റൈറ്റർ മൃത്യജ്ജയൻ സാറിന്റെ നേത്യത്വത്തിൽ പൊലീസുകാർ തന്നെയാണ് വഹിക്കുന്നത്.
കൃത്യം രണ്ടാഴ്ച്ചകഴിഞ്ഞ് മാർച്ച് ഒന്നിന് ഇതേ കാര്യത്തിന് ഡിപ്പാർട്ട്മെന്റ് എന്നെ സസ്പെന്റ് ചെയ്തു. ഇപ്പോ നാല് മാസം ആകാറായി .അതേക്കുറിച്ച് ജീവിച്ചിരുപ്പുണ്ടെങ്കിൽ ' പൊലീസിൽ നിന്ന് പിരിഞ്ഞ ശേഷം എഴുതാം. മനസ്സിൽ ഇന്നും അന്ന് സ്റ്റേഷനിൽ വന്ന ആ അച്ചന്റെയും പെൺമക്കളുടെയും മുഖമാണ്... ഒരു വർഷത്തിലധികമായി ദാമ്പത്യം നിഷേധിക്കപ്പെട്ട ആ പെൺകുട്ടിയുടെ നിരാശ നിറഞ്ഞ ദുഃഖം നിഴലിച്ച മുഖമാണ്...
നിറഞ്ഞ മനസ്സോടെ
രഘു പി എസ്
സിവിൽ പൊലീസ് ഓഫീസർ
അണ്ടർ സസ്പെൻഷൻ
കൊച്ചി സിറ്റി
മറുനാടന് മലയാളി ബ്യൂറോ