ന്യൂഡൽഹി : വാഹനങ്ങൾ അടിപൊളിയാക്കാൻ വേണ്ടി ക്രാഷ് ഗാർഡുകൾ, ബാറുകൾ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ച് കേന്ദ്രം, കേന്ദ്ര ഉപരിതല മന്ത്രാലയമാണ് അപകടത്തിന്റെ തീവ്രത ഉണ്ടാക്കുന്ന ഇത്തരം സാധനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്.

പുതിയ ഇരുചക്ര വാഹനങ്ങളുടെ രജിസ്‌ട്രേഷന് ഹെൽമെറ്റ് റിയർവ്യൂ മിറർ, സാരി ഗാർഡ്, ഹാൻഡ് ഗ്രിപ്പ് ഇവ മതിയാവുന്നതാണ്. ഇവ പൂർണമായും സൗജന്യമായി ലഭിക്കുന്നതുമാണ്. മറ്റുള്ളവ പിടിപ്പിക്കുന്നത് പിഴ ഈടാക്കാവുന്ന കുറ്റമായി പരിഗണിക്കും. വാഹന പരിശോധന സമയത്തും ഇത്തരത്തിൽ പിടിപ്പിച്ചിരിക്കുന്ന വാഹനങ്ങളുടെ ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുന്നതാണെന്ന് ആർ ടി ഒ അറിയിച്ചു.