- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡ് ടാറിംഗിന്റെ ഭയാനക വെർഷൻ കാണണോ? തലസ്ഥാനത്തേക്ക് വന്നോളൂ..! റോഡ് ടാറ് ചെയ്തു വരുമ്പോൾ വഴിയരികിൽ ഒരു കാർ; കാറിനെ ശല്യം ചെയ്യാതെ ആ ഭാഗം ഒഴിവാക്കി റോഡ് ടാർ ചെയ്ത് കടമ തീർത്ത് ഉദ്യോഗസ്ഥരും ടാറിങ്ങ് പണിക്കാരും; കേശവദാസപുരം - ഉള്ളൂർ റോഡിലെ അത്ഭുത പ്രതിഭാസം കണ്ട് മൂക്കിൽ കൈവെച്ച് നാട്ടുകാർ
തിരുവനന്തപുരം:ഒരു റോഡ് ടാർ ചെയ്യുന്നത് പോലും മര്യാദയ്ക്ക് ചെയ്യിക്കാൻ കഴിയാത്തവരാണോ നമ്മുടെ അധികൃതർ എന്ന് ചോദിച്ചാൽ അതിന്റെ ഉത്തരമാണ് തിരുവനന്തപുരം നഗരത്തിലെ കേശവദാസപുരം റോഡിന് സമീപം നടത്തിയിരിക്കുന്ന ടാറിങ്ങ്. സർക്കാർ കാര്യമാകുമ്പോൾ അങ്ങനെയൊക്കെയാണ്, ജനത്തിന്റെ പണം ഉപയോഗിച്ച് നടത്തുന്ന പലവികസന പ്രവർത്തനങ്ങളിലും ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്ന പതിവ് പ്ലലവി കേട്ട് മടുത്തവരാണ് മലയാളികൾ.എന്നാൽ ഇത്ര ഭയാനകമായ ഒരു വെർഷൻ ആദ്യായിട്ടായിരിക്കും. വഴിയരികിൽ ഒരു കാർ പാർക്ക് ചെയ്തിരിക്കുന്നത് ടാറിങ്ങിന് തടസ്സമായപ്പോൾ റോഡരികിൽ വിശ്രമിക്കുന്ന കാറിനെ ശല്യം ചെയ്യാതെ ആ ഭാഗം ഒഴിവാക്കി റോഡ് ടാർ ചെയ്തിക്കുകയാണ് ഉദ്യോഗസ്ഥരും ടാറിങ്ങ് പണി ചെയ്യുന്ന ചേട്ടന്മാരും. തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ കേശവദാസപുരം ഉള്ളൂർ റോഡിലാണ് ഈ അത്ഭുത പ്രതിഭാസം. കുണ്ടും കുഴിയും നിറഞ്ഞ റോഡ് ടാർ ചെയ്യാൻ ഒടുവിൽ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിരിക്കുന്നു. കൊള്ളാം നല്ല കാര്യം തന്നെ, മെഡിക്കൽ കോളേജിലേക്ക് രോഗികളെ ഉൾപ്പടെ കൊണ്ടുപോകുന്ന
തിരുവനന്തപുരം:ഒരു റോഡ് ടാർ ചെയ്യുന്നത് പോലും മര്യാദയ്ക്ക് ചെയ്യിക്കാൻ കഴിയാത്തവരാണോ നമ്മുടെ അധികൃതർ എന്ന് ചോദിച്ചാൽ അതിന്റെ ഉത്തരമാണ് തിരുവനന്തപുരം നഗരത്തിലെ കേശവദാസപുരം റോഡിന് സമീപം നടത്തിയിരിക്കുന്ന ടാറിങ്ങ്. സർക്കാർ കാര്യമാകുമ്പോൾ അങ്ങനെയൊക്കെയാണ്, ജനത്തിന്റെ പണം ഉപയോഗിച്ച് നടത്തുന്ന പലവികസന പ്രവർത്തനങ്ങളിലും ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്ന പതിവ് പ്ലലവി കേട്ട് മടുത്തവരാണ് മലയാളികൾ.എന്നാൽ ഇത്ര ഭയാനകമായ ഒരു വെർഷൻ ആദ്യായിട്ടായിരിക്കും. വഴിയരികിൽ ഒരു കാർ പാർക്ക് ചെയ്തിരിക്കുന്നത് ടാറിങ്ങിന് തടസ്സമായപ്പോൾ റോഡരികിൽ വിശ്രമിക്കുന്ന കാറിനെ ശല്യം ചെയ്യാതെ ആ ഭാഗം ഒഴിവാക്കി റോഡ് ടാർ ചെയ്തിക്കുകയാണ് ഉദ്യോഗസ്ഥരും ടാറിങ്ങ് പണി ചെയ്യുന്ന ചേട്ടന്മാരും.
തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ കേശവദാസപുരം ഉള്ളൂർ റോഡിലാണ് ഈ അത്ഭുത പ്രതിഭാസം. കുണ്ടും കുഴിയും നിറഞ്ഞ റോഡ് ടാർ ചെയ്യാൻ ഒടുവിൽ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിരിക്കുന്നു. കൊള്ളാം നല്ല കാര്യം തന്നെ, മെഡിക്കൽ കോളേജിലേക്ക് രോഗികളെ ഉൾപ്പടെ കൊണ്ടുപോകുന്ന റോഡ് ടാർ ചെയ്യുന്നുവെന്നത് സന്തോഷമുള്ള കാര്യം തന്നെയാണ്. എന്നാൽ ടാർ ചെയ്ത് മടങ്ങിയവർ ഇങ്ങനെയൊരു പണി ചെയ്യുമെന്ന് ആരം പ്രതീക്ഷിച്ചില്ല. സംഭവം പൊതുജനങ്ങളുടെ ശ്രദ്ധയിൽ പെട്ടതോടെ ടാറിങ് പൂർത്തിയായിട്ടില്ലെന്നും അതുകൊണ്ടാണ് കാർ കിടന്ന ഭാഗം ഒഴിവാക്കിയത് എന്ന ന്യായവുമാണ് അധികൃതർ ഇപ്പോൾ പറയുന്നത്.
കേശവദാസപുരത്ത് നിന്നും ഉള്ളൂർ ജംങ്ഷനിലേക്ക് പോകുന്ന വഴിയിൽ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഓഫീസിന് മുന്നിലാണ് ഇത്തരമൊരും അപൂർവ്വ ടാറിങ്ങ്. ഇവരൊക്കെ ഇത് ആർക്കോ വേണ്ടി ഓക്കാനിക്കുന്നതാണെന്നതിന് ഇനിയും വലിയ തെളിവ് വേറെ വേണോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ഈ കാർ ഇവിടെ സ്ഥിരം വഴി മുടക്കിയായി കിടക്കുന്നതാണെന്നും എത്ര പറഞ്ഞാലും ഇതിന്റെ ഉടമയോ അധികൃതരോ തിരിഞ്ഞ് നോക്കാറില്ലെന്നും പരാതിയുണ്ട്.അനധികൃതമായി പാർക്ക് ചെയ്തതിന് ട്രാഫിക് പൊലീസ് പല തവണ പിഴ ചുമത്തി സ്റ്റിക്കർ ഒട്ടിച്ചിട്ടുണ്ട്.
തൃശ്ശൂർ രജിസ്ട്രേഷനിലുള്ള മാരുതി 800 കാറാണ് സംഭവത്തിലെ വില്ലൻ. ത്രേസിയാമ്മ എന്ന പേരിലാണ് കൊടുവള്ളി ആർടിഒ യിൽ സഹ087549എന്ന നമ്പർ വാഹനം രജിസ്ടർ ചെയ്തിരിക്കുന്നത്.മൂന്നാഴ്ചയായി ഈ കാർ ഇവിടെ വഴിമുടക്കിയായി കിടക്കുന്നു. ടാറിങ് പൂർത്തിയാക്കി അധികൃതർ പോയിട്ട് ഒരാഴ്ചയുമായി. ഇവിടെ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ ചട്രാഫിക് പൊലീസ് പിഴ ചുമത്തുന്നത് പതിവാണ്. കഴിഞ്ഞയാഴ്ച ഇതേ പ്രദേശത്ത് നിന്നും സമാനമായി ഒരു ബൈക്ക് പൊലീസ് അരികിലേക്ക് മാറ്റിവെച്ചെങ്കിലും പിന്നീട് അത് കാണാതാവുകയായിരുന്നു.
ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ സുരാജ് വെഞ്ഞാറമൂട് പറയുന്ന ഒരു ഡയലോഗാണ് ഇഔ അവസരത്തിൽ ഓർമ്മ വരുന്നത്. പറ്റിക്കാൻ വേണ്ടി ടാർ ചെയ്യണതാണ് സാറെ. പക്ഷേ മനുഷ്യനെ പറ്റിക്കാൻ വേണ്ടിയാണെങ്കിലും ഇങ്ങനെയൊന്നും ടാർ ചെയ്യരുതെന്ന്പറയണം കേട്ടോ.ആർക്ക് വേണ്ടിയാണ് ഇത്തരം പരിപാടികൾ എന്നോർത്ത് മൂക്കത്ത് വിരൽ വെച്ച് നിൽക്കുകയാണ് ജനം.