- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം ജില്ലാ ലേബർ ഓഫീസർ വിളിച്ച യോഗത്തിൽ വ്യവസായിക്ക് നേരെ യൂണിയൻ നേതാവിന്റെ വധശ്രമം; ജില്ലയിലെ നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവച്ച് നിർമ്മാതാക്കളുടെ പ്രതിഷേധം
തിരുവനന്തപുരം: കയറ്റിറക്കു തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കുന്നതിനെപ്പറ്റിയുള്ള ജില്ലാതലചർച്ചകൾ യൂണിയൻ പ്രതിനിധികളും തൊഴിലുടമകളും തമ്മിൽ ലേബർ ഓഫീസറുടെ മദ്ധ്യസ്ഥതയിൽ നടന്ന യോഗത്തിൽ യൂണിയൻ നേതാവിന്റെ വധശ്രമം.
ഇക്കൊല്ലത്തെ കോവിഡ് സാഹചര്യം പരിഗണിച്ച്, വർദ്ധനവ് ഒഴിവാക്കണമെന്ന അഭ്യർത്ഥന യൂണിയനുകൾ തള്ളിക്കളഞ്ഞിരുന്നു. ഇന്നലെ നടന്ന എട്ടാം വട്ട ചർച്ചകളിൽ പരിഹാരമുണ്ടായില്ലെങ്കിൽ പ്രശ്നമാകുമെന്ന് തൊഴിലാളി നേതാക്കൾ ഭീഷണി നിലവിലുണ്ടായിരുന്നു. യോഗത്തിൽ പ്രതിപക്ഷ യൂണിയനിൽ പെട്ട ഒരു പ്രതിനിധി നിർമ്മാതാക്കളുടെ സംഘടനയുടെ ഒരു ഭാരവാഹിയെ പുലഭ്യം പറയുകയും വധശ്രമം നടത്തുകയും ചെയ്തു. സംഭവത്തിൽ നിർമ്മാതാക്കളുടെ സംഘടന അപലപിച്ചു രംഗത്തെത്തി.
ഇപ്പോൾ തന്നെ കയറ്റിറക്കുകൂലി വളരെ ഉയർന്ന നിലയിലാണ്. ഇറക്കുന്ന വസ്തുക്കളുടെ വിലയുടെ 20% വരെ കൂലി ഈടാക്കുന്നുണ്ട്. ഒപ്പം നോക്കുകൂലിയും ഭീഷണികളും ഉടമകൾക്ക് നേരിടേണ്ടി വരുന്നുമുണ്ട്. അന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള അക്രമങ്ങളും വർദ്ധിച്ചു വരികയാണെന്ന് വ്യവസായികൾ കുറ്റപ്പെടുത്തി.
തൊഴിലുടമകൾക്കു നേരേയുള്ള അക്രമങ്ങളിൽ പ്രതിഷേധിച്ചു കൊണ്ടും സ്വന്തം തൊഴിലാളികളെ വച്ച് കയറ്റിറക്ക് നടത്തുവാനുള്ള ഉടമയുടെ ആവശ്യം ഉയർത്തിപ്പിടിച്ചു കൊണ്ടും നിർമ്മാതാക്കളുടെ സംഘടനകളായ ക്രഡായ്, ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിലെ കെട്ടിട നിർമ്മാതാക്കളും കരാർ കോൺട്രാക്ട്രർമാരും നാളെ പണിമുടക്കാനാണ ്തീരുമാനിച്ചിരിക്കുന്നത്.
മറുനാടന് ഡെസ്ക്