- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ കോടികളുടെ വായ്പ്പാ തട്ടിപ്പ് നടത്തിയ ശേഷം നാട്ടിലേക്ക് മടങ്ങിയ മലയാളികളെ കുടുക്കാൻ ഉറച്ച് ക്രൈംബ്രാഞ്ച്; മലയാളി വ്യവസായികൾക്കെതിരെ മൊഴി നൽകാൻ റാസൽഖൈമയിലെ ബാങ്കുകളിൽ നിന്നും 10 മാനേജർമാർ കേരളത്തിൽ എത്തി: 17.88 കോടിയുടെ തട്ടിപ്പ് നടത്തിയ ആലപ്പുഴ സ്വദേശികൾ അടക്കം നിരവധി വ്യവസായികൾ കുടുങ്ങും
കൊച്ചി: 800 കോടിയിൽ അധികം വരുന്ന വായ്പാ തട്ടിപ്പു കേസുകളിൽ മൊഴി നൽകാൻ ദുബായിലെ റാസൽഖൈമയിൽ നിന്നും ബാങ്കു മാനേജർമാർ കേരളത്തിൽ എത്തി. ഇതോടെ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ ശേഷം രക്ഷപ്പെടാൻ കേരളത്തിലേക്ക് മടങ്ങിയ മലയാളി വ്യവസായികളെ എല്ലാം കുടുങ്ങിയേക്കും. മലയാളികൾ ഉൾപ്പെടെയുള്ള എൻആർഐ വ്യവസായികൾ ദുബായിലെ പല ബാങ്കുകളിൽനിന്നു വായ്പയെടുത്തു വഞ്ചിച്ചെന്ന കേസിലാണ് ബാങ്ക് മാനേജർമാർ ഇന്നു ക്രൈംബ്രാഞ്ചിനു മൊഴി നൽകുക. റാസൽഖൈമയിലെ ബാങ്കിൽനിന്നുള്ള 10 മാനേജർമാരാണ് ഇതിനായി കൊച്ചിയിലെത്തിയത്. ഇവരിൽ ആറു പേർ മലയാളികളാണ്. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കുന്ന അഞ്ചു കേസുകളിലാണ് ഇവരുടെ മൊഴി രേഖപ്പെടുത്തുക. മറ്റു കേസുകളുമായി ബന്ധപ്പെട്ട മാനേജർമാരെയും വിളിപ്പിക്കും. എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത മുപ്പതോളം കേസുകളാണു ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ബിസിനസ് ആവശ്യത്തിനു വായ്പ എളുപ്പത്തിൽ ലഭ്യമാക്കുന്ന മാസ്റ്റർ ക്രെഡിറ്റ് സംവിധാനത്തിലൂടെ പണം നേടിയ ശേഷം തിരിച്ചടയ്ക്കാതെ ബാങ്കിനെ വഞ്
കൊച്ചി: 800 കോടിയിൽ അധികം വരുന്ന വായ്പാ തട്ടിപ്പു കേസുകളിൽ മൊഴി നൽകാൻ ദുബായിലെ റാസൽഖൈമയിൽ നിന്നും ബാങ്കു മാനേജർമാർ കേരളത്തിൽ എത്തി. ഇതോടെ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ ശേഷം രക്ഷപ്പെടാൻ കേരളത്തിലേക്ക് മടങ്ങിയ മലയാളി വ്യവസായികളെ എല്ലാം കുടുങ്ങിയേക്കും. മലയാളികൾ ഉൾപ്പെടെയുള്ള എൻആർഐ വ്യവസായികൾ ദുബായിലെ പല ബാങ്കുകളിൽനിന്നു വായ്പയെടുത്തു വഞ്ചിച്ചെന്ന കേസിലാണ് ബാങ്ക് മാനേജർമാർ ഇന്നു ക്രൈംബ്രാഞ്ചിനു മൊഴി നൽകുക. റാസൽഖൈമയിലെ ബാങ്കിൽനിന്നുള്ള 10 മാനേജർമാരാണ് ഇതിനായി കൊച്ചിയിലെത്തിയത്. ഇവരിൽ ആറു പേർ മലയാളികളാണ്.
ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കുന്ന അഞ്ചു കേസുകളിലാണ് ഇവരുടെ മൊഴി രേഖപ്പെടുത്തുക. മറ്റു കേസുകളുമായി ബന്ധപ്പെട്ട മാനേജർമാരെയും വിളിപ്പിക്കും. എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത മുപ്പതോളം കേസുകളാണു ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ബിസിനസ് ആവശ്യത്തിനു വായ്പ എളുപ്പത്തിൽ ലഭ്യമാക്കുന്ന മാസ്റ്റർ ക്രെഡിറ്റ് സംവിധാനത്തിലൂടെ പണം നേടിയ ശേഷം തിരിച്ചടയ്ക്കാതെ ബാങ്കിനെ വഞ്ചിച്ചെന്നാണു കേസ്. മറ്റൊരു കമ്പനിയുമായി ബിസിനസ് നടത്തിയതായി വ്യാജരേഖയുണ്ടാക്കിയാണു വായ്പ കൈക്കലാക്കിയത്. അപേക്ഷക്കൊപ്പം ബാങ്കിൽ ഗാരന്റിയായി നൽകിയ ചെക്കുകൾ ക്ലിയറൻസിന് അയച്ചപ്പോൾ അക്കൗണ്ടിൽ പണമില്ലാതെ മടങ്ങിയതോടെയാണു വഞ്ചന പുറത്തായത്.
ഇതോടെ 17.88 കോടിയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ ശേഷം കേരളത്തിലേക്ക് മടങ്ങിയെത്തിയ ദുബായിൽ പരസ്യക്കമ്പനി നടത്തിയിരുന്ന ആലപ്പുഴ സ്വദേശികളായ വ്യവസായികൾ അടക്കം നിരവധി പേർ ഇതോടെ കുടുങ്ങും. ഇവർ നേരത്തെ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആലപ്പുഴ കരുവാറ്റ സ്വദേശിയും ഭാര്യയുമാണു മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
പല ബാങ്കുകളിൽ നിന്നാണ് ഇവർ അതിവിദഗ്ദമായി ഇവർ 17.88 കോടി തട്ടിയത്. തന്റെ സ്ഥാപനത്തിന് 41.26 കോടി രൂപയുടെ ആസ്തിയുണ്ടെന്ന ഓഡിറ്റ് റിപ്പോർട്ട് കാണിച്ചായിരുന്നു തട്ടിപ്പ്. ദുബായ് ആസ്ഥാനമായ ബാങ്കിൽനിന്ന് 3.88 കോടി രൂപയാണ് 2014-15 കാലയളവിൽ വായ്പ എടുത്തത്. തുക തിരിച്ചടയ്ക്കാതെ വഞ്ചിച്ചെന്നാണു കരുവാറ്റ സ്വദേശിക്കെതിരെയുള്ള കേസ്. ഭർത്താവിനു വേണ്ടി ബാങ്കിൽ ജാമ്യം നിന്നതിന്റെ പേരിലാണു ഭാര്യയും പ്രതിയായത്.
ബിസിനസ് ആവശ്യത്തിനുമാത്രം ഉപയോഗിക്കാനാണു മാസ്റ്റർ ക്രെഡിറ്റ് സംവിധാനത്തിലൂടെ ബാങ്ക് വായ്പ നൽകിയത്. എന്നാൽ, ബിസിനസ് നടത്തിയതായി വ്യാജ രേഖയുണ്ടാക്കിയെന്നാണു മറ്റൊരാരോപണം. വായ്പയ്ക്കുള്ള അപേക്ഷയ്ക്കൊപ്പം ബാങ്കിൽ ഗാരന്റിയായി നൽകിയിരുന്ന ചെക്ക് ക്ലിയറൻസിന് അയച്ചപ്പോൾ അക്കൗണ്ടിൽ പണമില്ലാത്തതിനാൽ മടങ്ങി. ഇതോടെ ബാങ്ക് അധികൃതർ വണ്ടിച്ചെക്കു കേസ് കൊടുക്കുകയും യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇരുവരും യുഎഇയിൽനിന്ന് അപ്രത്യക്ഷരായി.
യുഎഇ സെൻട്രൽ ബാങ്ക് ലഭ്യമാക്കിയ കണക്ക് പ്രകാരം ഇതേ കമ്പനിയുടെ പേരിൽ ഇവർ 17.88 കോടി രൂപ പല ബാങ്കുകളിൽ നിന്നായി വായ്പയെടുത്തിട്ടുണ്ട്. 41.26 കോടി ആസ്തിയുണ്ടെന്ന ഓഡിറ്റ് റിപ്പോർട്ട് നൽകിയാണു 10 ബാങ്കുകളിൽനിന്നു വായ്പ നേടിയത്. എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത മുപ്പതോളം കേസുകൾ അന്വേഷണത്തിനായി ഇതുവരെ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനു കൈമാറിയിട്ടുണ്ട്.
ഇത്രയും കേസുകളിലായി 800 കോടിയിലധികം രൂപയുടെ സാമ്പത്തിക വഞ്ചനയാണ് ആരോപിച്ചിരിക്കുന്നത്. ദുബായിലെ രണ്ടു ബാങ്കുകൾ കൂടി പരാതി നൽകിയിട്ടുണ്ട്. ഇവയും ക്രൈംബ്രാഞ്ചിനു കൈമാറും.