- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ക്രെഡിറ്റ് കാർഡ് ചാർജിന്റെ പേരിൽ കമ്പനികൾ ഉപയോക്താക്കളെ പിഴിഞ്ഞാൽ നിയമനടപടി നേരിടും; ഉപയോക്താക്കൾക്ക് അനുകൂലമായി കൺസ്യൂമർ കമ്മീഷന്റെ ഉത്തരവ്
മെൽബൺ: ക്രെഡിറ്റ് കാർഡ് ചാർജിന്റെ പേരിൽ ഉപയോക്താക്കളെ അമിതമായി പിഴിയുന്ന നടപടിക്ക് അന്ത്യമായി. ക്രെഡിറ്റ് കാർഡ് സർചാർജിന്റെ പേരിൽ ഉപയോക്താക്കളുടെ മേൽ അമിതഭാരം ചുമത്തുന്ന കമ്പനികൾക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ഓസ്‌ട്രേലിയൻ കോംമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ (ACCC) ഉത്തരവായി. സർചാർജിന്റെ പേരിൽ ഉപയോക്താക്കളിൽ നിന്ന് അമിത ന
മെൽബൺ: ക്രെഡിറ്റ് കാർഡ് ചാർജിന്റെ പേരിൽ ഉപയോക്താക്കളെ അമിതമായി പിഴിയുന്ന നടപടിക്ക് അന്ത്യമായി. ക്രെഡിറ്റ് കാർഡ് സർചാർജിന്റെ പേരിൽ ഉപയോക്താക്കളുടെ മേൽ അമിതഭാരം ചുമത്തുന്ന കമ്പനികൾക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ഓസ്‌ട്രേലിയൻ കോംമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ (ACCC) ഉത്തരവായി. സർചാർജിന്റെ പേരിൽ ഉപയോക്താക്കളിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്ന കമ്പനികൾക്ക് നിയമപ്രകാരം 10,800 ഡോളർ വരെ പിഴ ഈടാക്കുമെന്നാണ് എസിസിസി ഉത്തരവിൽ പറയുന്നത്.
ചില കമ്പനികൾ ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകളിൽ പ്രോസസിങ് ചാർജായി 100 ശതമാനത്തിൽ കൂടുതൽ ഈടാക്കി വരുന്നുണ്ടെന്ന് കൺസ്യൂമർ ഗ്രൂപ്പായ ചോയ്‌സ് വ്യക്തമാക്കി. എയർലൈനുകളും ടാക്‌സിക്കാരും ടിക്കറ്റ് കമ്പനികളും വർഷങ്ങളായി സർചാർജിന്റെ പേരിൽ ഉപയോക്താക്കളെ പിഴിയുന്ന രീതിയാണ് പിന്തുടരുന്നത്. മുമ്പ് ഇത്തരത്തിൽ ആർബിഎ വിലക്ക് ഏർപ്പെടുത്തിയിരുന്നെങ്കിലും ഉപയോക്താക്കളുടെ പോക്കറ്റ് കൊള്ളയടിക്കുന്ന രീതി കമ്പനികൾ പിന്തുടർന്നു വരികയായിരുന്നു.
ഇതുസംബന്ധിച്ച സർക്കാർ നിയമം കഴിഞ്ഞ ഒക്ടോബറിൽ കൊണ്ടുവരികയും ഡിസംബറിൽ പാർലമെന്റിൽ അത് അവതരിപ്പിക്കുകയും ചെയ്തിരുന്നു. പുതിയ നിയമം അനുസരിച്ച് സർചാർജ് ഈടാക്കുന്നത് തടയാനും അമിത നിരക്ക് ഈടാക്കുന്നവർക്കെതിരേ നടപടികൾ സ്വീകരിക്കാനും എസിസിസിക്ക് അധികാരം നൽകുകയുമായിരുന്നു. ഇതനുസരിച്ച് അമിതനിരക്ക് ഈടാക്കുന്നവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാനും അതനുസരിച്ച് കമ്പനികളിൽ നിന്ന് പിഴ ഈടാക്കാനും എസിസിസിക്ക് സാധിക്കും.