- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരക്കുകളിൽ മാറ്റംവരുത്താതെ വായ്പാനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്; പണപ്പെരുപ്പ നിരക്ക് ഉയരുന്നതിനാൽ നിലവിലുള്ള റിപ്പോ നിരക്ക് തുടരും; എസ്എൽആർ കുറച്ചതിനാൽ ഇനി മുതൽ ബാങ്കുകളിലെ പണലഭ്യത വർധിക്കും
ന്യൂഡൽഹി: റിസർവ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. പലിശ നിരക്കുകളിൽ മാറ്റംവരുത്താതെയുള്ള വായ്പാനയത്തിൽ നിലവിലുള്ളതുപോലെ റിപ്പോ നിരക്ക് 6.25 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 6 ശതമാനമായും തുടരും. അതേസമയം, സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ(എസ്എൽആർ) 50 ബേസിസ് പോയന്റ് കുറച്ചു. ഇതോടെ എസ്എൽആർ 20 ശതമാനമാകും. ജൂൺ 24 മുതൽ ഇത് പ്രാബല്യത്തിലാകും. എസ്എൽആർ കുറച്ചതോടെ ബാങ്കുകളിൽ പണലഭ്യത വർധിക്കും. ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കുകൾ നേരിയതോതിലെങ്കിലും ഉയർന്നുകൊണ്ടിരിക്കുന്നതാണ് റിപ്പോ നിരക്കിൽ മാറ്റം വരുത്തേണ്ടതില്ലെന്ന തീരുമാനത്തിലെത്താൻ ആർബിഐയെ പ്രേരിപ്പിച്ചത്. 2016 ഒക്ടോബറിലാണ് ആർബിഐ ഗവർവർണർ ഉർജിത് പട്ടേൽ 0.25 ശതമാനം റിപ്പോനിരക്കിൽ അവസാനമായി കുറവ് വരുത്തിയത്.
ന്യൂഡൽഹി: റിസർവ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. പലിശ നിരക്കുകളിൽ മാറ്റംവരുത്താതെയുള്ള വായ്പാനയത്തിൽ നിലവിലുള്ളതുപോലെ റിപ്പോ നിരക്ക് 6.25 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 6 ശതമാനമായും തുടരും.
അതേസമയം, സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ(എസ്എൽആർ) 50 ബേസിസ് പോയന്റ് കുറച്ചു. ഇതോടെ എസ്എൽആർ 20 ശതമാനമാകും. ജൂൺ 24 മുതൽ ഇത് പ്രാബല്യത്തിലാകും. എസ്എൽആർ കുറച്ചതോടെ ബാങ്കുകളിൽ പണലഭ്യത വർധിക്കും.
ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കുകൾ നേരിയതോതിലെങ്കിലും ഉയർന്നുകൊണ്ടിരിക്കുന്നതാണ് റിപ്പോ നിരക്കിൽ മാറ്റം വരുത്തേണ്ടതില്ലെന്ന തീരുമാനത്തിലെത്താൻ ആർബിഐയെ പ്രേരിപ്പിച്ചത്.
2016 ഒക്ടോബറിലാണ് ആർബിഐ ഗവർവർണർ ഉർജിത് പട്ടേൽ 0.25 ശതമാനം റിപ്പോനിരക്കിൽ അവസാനമായി കുറവ് വരുത്തിയത്.
Next Story