കാഞ്ഞങ്ങാട് : പ്രദേശത്തെ കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി അതിഞ്ഞാലിലെ കായിക പ്രേമികൾ നടത്തി വരുന്ന അതിഞ്ഞാൽ ക്രിക്കറ്റ് ലീഗ് സീസൺ രണ്ട് കാഞ്ഞങ്ങാട് നയാബസാറിലുള്ള ടർഫ് ഗ്രൗണ്ടിൽ 17/01/21 ഞാറായ്ച്ചയുടെ സായം സന്ധ്യയിൽ അരങ്ങേറി.

അതിഞ്ഞാലിലെ കായിക പ്രതിഭകൾ മാത്രം അണിനിരന്ന നാല് ടീമുകളാണ് ക്രിക്കറ്റ് ലീഗിൽ പരസ്പരം മാറ്റുരയ്ച്ചത്, എട്ടോളം പ്രതികഭൾ ഒരു ടീമിലായി അരയാൽ ക്രിക്കറ്റ് ക്ലബ്, എ എസ് എം ക്രിക്കറ്റ് ക്ലബ്, ഷാർക്ക് ഫ്രണ്ട്‌സ് സ്പോർട്സ് ഹബ്, ദോസ്തി ക്രിക്കറ്റ് ക്ലബ് എന്നിങ്ങനെ നാലോളം ക്ലബുകളാണ് അഞ്ച് ഓവൻ മാച്ച് മത്സരത്തിൽ പങ്കെടുത്തത്.

ക്രിക്കറ്റ് ലീഗിലെ അന്തിമ പോരാട്ടത്തിൽ റിയാസ് ജാൻ അതിഞ്ഞാലിന്റെ നേതൃത്വത്തിലുള്ള എ എസ് എം എം ക്ലബ്ബ് ജേതാക്കളായി. ക്രിക്കറ്റ് ലീഗിലയ മികച്ച കളിക്കാരനും എ എസ് എം ക്ലബ്ബ് ന്റെ നെടുംതൂണയാഇ തിളങ്ങിയ റിയാസ് ജാൻ തന്നെ.

വിജയികൾക്കുള്ള ഉപഹാരങ്ങളും ട്രോഫികളും ഷൗക്കത്ത് അരയാൽ, പിസി ഷാക്കിർ, ഷാനവാസ് കോയപ്പള്ളി, എലൈറ്റ് മൊയ്തീൻ കുഞ്ഞി എന്നിവർ ചേർന്ന് കൈമാറി.