- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചന്ദ്രികാ ബ്രദേഴ്സ് അതിഞ്ഞാൽ ക്രിക്കറ്റ് ലീഗ് 2021; 30 ന് അരങ്ങേറും
കാഞ്ഞങ്ങാട് : അതിഞ്ഞാൽ പ്രദേശത്തെ കായിക പ്രതിഭകളെ അണിനിരത്തി അതിഞ്ഞാലിലെ ഒരു കൂട്ടം കായിക പ്രേമികളുടെ കൂട്ടായ്മയായ ചന്ദ്രിക ബ്രദേഴ്സ് ഒരുക്കുന്ന അതിഞ്ഞാൽ ക്രിക്കറ്റ് ലീഗ് 2021 ന് ജനുവരി 30 ന് ശനിയാഴ്ച യുടെ സായം സന്ധ്യയിൽ പ്രത്യേകം സജ്ജമാക്കിയ കാഞ്ഞങ്ങാട് നയാബസാർ ടർഫ് ഗ്രൗണ്ടിൽ അരങ്ങേറും.
അതിഞ്ഞാലിൽ നിന്നുള്ള കായിക പ്രതിഭകളെ അണിനിരത്തി കൊണ്ട് ചന്ദ്രികാ ബ്രദേഴ്സ് അതിഞ്ഞാൽ, എ എസ് എം ക്രിക്കറ്റ് ക്ലബ്, കെസിസി കപ്പണക്കാൽ, ദോസ്തി ക്രിക്കറ്റ് ക്ലബ്, ബിഎ ബ്രദേഴ്സ് അതിഞ്ഞാൽ, കൂളിക്കാട് സെറാമിക്സ് ക്രിക്കറ്റ് ക്ലബ്ബ് തുടങ്ങിയ ആറോളം ടീമുകൾ പരസ്പരം മാറ്റുരയ്ക്കും.
പോരാട്ടത്തിലെ വിജയികൾക്കുള്ള വിന്നഴ്സ് ട്രോഫി ബല്ലേസ വെഡ്ഡിങ്ങ് കലക്ഷൻ കാഞ്ഞങ്ങാടും ക്യാഷ് പ്രൈസ് റെഡ് ലൈൻ സൂപ്പർമാർക്കറ്റ് അബുദാബി യും സ്പോൺസർ ചെയ്യുമ്പോൾ റണ്ണേഴ്സിനുള്ള ട്രോഫി ശബീർമമ്മു കോയാപ്പള്ളിയും ക്യാഷ് പ്രൈസ് വൈബ് മേക്കർ കഫെ അതിഞ്ഞാലും സ്പോൺസർ ചെയ്യും.
ജനുവരി 30 ശനിയാഴ്ച യുടെ സായം സന്ധ്യയിൽ ഏഴ് മണിക്ക് കാഞ്ഞങ്ങാട് നയാബസാർ ടർഫ് ഗ്രൗണ്ടിൽ തുടക്കം കുറിക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിന്റെ ഉദ്ഘാടന വേദിയിൽ പ്രമുഖർ സംബന്ധിക്കും.