- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ന്യൂ ഇയർ ടെസ്റ്റിനുള്ള 13അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; മകളെ കാണാൻ നാട്ടിലേക്ക് മടങ്ങിയ രോഹിത് ടീമിലില്ല; പരിക്ക് മാറിയ അശ്വിൻ പരിശീലനം ആരംഭിച്ചു; ലോകേഷ് രാഹുലും ഉമേഷ് യാദവും സാധ്യത ടീമിൽ
സിഡ്നി: ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിനുള്ള ഇന്ത്യയുടെ 13 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഇഷാന്ത് ശർമ്മക്ക് പകരം ഉമേഷ് യാദവ് ടീമിൽ ഇടം നേടി. കുൽദീപ് യാദവാണ് ടീമിലെത്തിയ മറ്റൊരു താരം. ആർ.അശ്വിനും തിരിച്ചെത്തി. അഡ്ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ കളിച്ച അശ്വിൻ പിന്നീട് പേശീവലിവിനെ തുടർന്ന് പെർത്തിലും മെൽബണിലും കളിച്ചിരുന്നില്ല. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന 13 അംഗ ടീമിൽ നിന്നാണ് അന്തിമ ഇലവനെ തിരഞ്ഞെടുക്കുക
അതേസമയം രോഹിത് ശർമ്മയും ടീമിലുണ്ടാകില്ല. കഴിഞ്ഞാഴ്ച്ച അച്ഛനായ രോഹിത് മകളെ കാണാനായി മുംബൈയിലേക്ക് മടങ്ങി. കുടുംബത്തോടൊപ്പം സമയം ചിലവഴിച്ച ശേഷം ഏകദിനത്തിന് മാത്രമേ രോഹിത് തിരിച്ചെത്തുകയുള്ളൂ. ഇതോടെ കഴിഞ്ഞ ടെസ്റ്റിലെ ടീമിൽ മാറ്റം വരുത്തേണ്ടി വികയായിരുന്നു.ഈ പരമ്പരയിൽ മികച്ച പ്രകടനമാണ് ഇഷാന്ത് പുറത്തെടുത്തത്. മൂന്ന് ടെസ്റ്റിൽ നിന്ന് 11 വിക്കറ്റ് വീഴ്ത്തി. ഇന്ത്യൻ സമയം വ്യാഴാഴ്ച്ച പുലർച്ചെ അഞ്ചു മണി മുതലാണ് ന്യൂ ഇയർ ടെസ്റ്റ് തുടങ്ങുക. നാളെ രാവിലെ മാത്രമെ രവി അശ്വിന്റെ കാര്യത്തിൽ അന്തിമ തീരമാനം കൈക്കൊള്ളുകയുള്ളു
സിഡ്നി ടെസ്റ്റിന്റെ സാധ്യത ടീം
വിരാട് കോലി, അജിങ്ക്യ റഹാനെ, ലോകേഷ് രാഹുൽ, മായങ്ക് അഗർവാൾ, ചെതേശ്വർ പുജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, കുൽദീപ് യാദവ്, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്