- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ക്രിക്കറ്റ് മത്സരത്തിനിടെ നോൺ സ്ട്രൈക്കർ കുഴഞ്ഞുവീണ് മരിച്ചു; സംഭവം മഹാരാഷ്ട്രയിലെ പൂണെയിൽ
പുനെ: ക്രിക്കറ്റ് മത്സരത്തിനിടെ ക്രീസിൽ കുഴഞ്ഞു വീണ് ക്രിക്കറ്റ് താരത്തിന് അകാല മരണം. മഹാരാഷ്ട്രയിലെ പുനെയിൽ പ്രാദേശിക മത്സരത്തിനിടെയാണ് സംഭവം. പുനെ ജില്ലയിലെ ജുന്നാർ നഗരത്തിൽ വച്ചു നടന്ന കളിക്കിടെ ആയിരുന്നു ദാരുണാന്ത്യം. നോൺ സ്ട്രൈക്കർ എൻഡിൽ നിൽക്കുമ്പോഴാണ് യുവാവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
അടുത്ത പന്ത് എറിയാൻ ബൗളർ നീങ്ങുന്നതിനിടെ താരം ഉടൻ തന്നെ പിന്നിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ആദ്യം അമ്പയറോട് സംസാരിച്ച താരം ശാരിരീക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഇരുന്നു. തുടർന്ന് അൽപ്പസമയത്തിനകം പിന്നിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
നാൽപത്തിയേഴ് വയസുള്ള ബാബു നാൽവാഡേയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കുഴഞ്ഞു വീണ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
മറുനാടന് ഡെസ്ക്